ഇ.പി ജയരാജൻ വീണ്ടും പാർട്ടി വേദിയിൽ

EP Jayarajan is back on the party stage

 

കണ്ണൂർ: എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്നു നീക്കിയതിനു ശേഷം ആദ്യമായി പാർട്ടി പരിപാടിയിൽ പങ്കെടുത്ത് സിപിഎം നേതാവ് ഇ.പി ജയരാജൻ. മാധ്യമങ്ങൾ ദുഷ്പ്രചരണം നടത്തുന്നുവെന്നാരോപിച്ച് കണ്ണൂരിൽ സിപിഎം സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടിയിലാണ് ഇ.പി ഉദ്ഘാടകനാവുന്നത്. നേരത്തെ ഈ പരിപാടിയുടെ ഉദ്ഘാടകനാരാണെന്ന് പാർട്ടി വ്യക്തമാക്കിയിരുന്നില്ല.

കഴിഞ്ഞ മാസം ചേർന്ന സംസ്ഥാനസെക്രട്ടേറിയറ്റ് യോ​ഗത്തിലാണ് ഇ.പിയെ എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് മാറ്റിയത്. തുടർന്ന് നടന്ന പാർട്ടി പരിപാടികളിലൊന്നും ഇദ്ദേഹം പങ്കെടുത്തിരുന്നില്ല. കണ്ണൂരിൽ ഇ.പി ജയരാജൻ പങ്കെടുക്കുമെന്ന് ഔദ്യോ​ഗികമായി അറിയിച്ച പല പരിപാടികളിലും അദ്ദേഹത്തിൻ്റെ പങ്കാളിത്തമുണ്ടായിരുന്നില്ല. എം.വി ജയരാജനടക്കം കണ്ണൂരിലെ പ്രധാനപ്പെട്ട നേതാക്കളെല്ലാം പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *