മുതലമട പഞ്ചായത്തിൽ പ്രസിഡൻ്റ് , വൈസ് പ്രസിഡൻ്റുമാരെ അവിശ്വാസത്തിലൂടെ പുറത്താക്കി സിപിഎം

Muthalamada

പാലക്കാട്: പാലക്കാട് മുതലമട പഞ്ചായത്തിൽ പ്രസിഡൻ്റ് , വൈസ് പ്രസിഡൻ്റ് എന്നിവരെ അവിശ്വാസത്തിലൂടെ സിപിഎം പുറത്താക്കി . കോൺഗ്രസ് ,ബിജെപി പിന്തുണയോടെ വിജയിച്ചവരെയാണ് അവിശ്വാസത്തിലൂടെ പുറത്താക്കിയത്. സിപിഎമ്മിന്‍റെ അവിശ്വാസ പ്രമേയത്തെ പിന്തുണച്ച 3 കോൺഗ്രസ് മെമ്പർമാരെ പാർട്ടിയിൽ നിന്നും പുറത്താക്കി.Muthalamada

20 മെമ്പർമാരാണ് മുതലമട ഗ്രാമപഞ്ചായത്തിൽ ഉള്ളത് . 8 മെമ്പർമാരുള്ള പഞ്ചായത്തിൽ സിപിഎമ്മുമായിരുന്നു ഭരണം. പിന്നീട് 6 കോൺഗ്രസും 3 സ്വതന്ത്രരും 3 ബിജെപി മെമ്പർമാരും ചേർന്ന് അവിശ്വാസത്തിലൂടെ സിപിഎമ്മിനെ താഴെയിറക്കി. പിന്നീട് നടന്ന പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ സ്വതന്ത്രയായി വിജയിച്ച കൽപന ദേവി പ്രസിഡൻ്റായി . സ്വതന്ത്രനായ താജുദ്ദീൻ വൈസ് പ്രസിഡൻ്റുമായി 3 വർഷത്തോളമായി ഭരണം നടത്തി. ഇതിനിടയിലാണ് ഇന്ന് പ്രസിഡൻ്റിനെയും വൈസ് പ്രസിഡൻ്റിനെയും പുറത്താക്കാനായി സിപിഎം അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. വേട്ടെടുപ്പിൽ നിന്ന് വിട്ട് നിൽക്കാൻ കോൺഗ്രസ് അംഗങ്ങൾക്കും ബിജെപി അംഗങ്ങൾക്കും പാർട്ടികൾ നിർദ്ദേശം നൽകിയിരുന്നു. വിപ്പ് ലംഘിച്ച് കോൺഗ്രസിൻ്റെ 3 മെമ്പർമാർ സിപിഎമ്മിന്‍റെ അവിശ്വാസ പ്രമേയത്തെ പിന്തുണച്ചു.

ഇതോടെ പ്രസിഡൻ് കൽപന ദേവിയും വൈസ് പ്രസിഡൻ്റ് താജുദ്ദീനും പുറത്തായി. വിപ്പ് ലംഘിച്ച് സിപിഎമ്മിൻ്റെ അവിശ്വാസ പ്രമേയത്തെ പിന്തുണച്ച ജാസ്മിൻ ഷൈഖ് ‘ വി . വിനേഷ് , രതീഷ് കുമാർ എന്നിവരെ കോൺഗ്രസ് പുറത്താക്കി .തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പുതിയ നീക്കം സിപിഎമ്മിന് ഗുണകരമായി . ഇനി വരുന്ന പ്രസിഡൻ്റ്, വൈസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ സിപിഎമ്മിന് വീണ്ടും അധികാരത്തിൽ വരാം. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിയുമായി ചേർന്ന് ഭരണത്തിൽ വരാൻ കോൺഗ്രസ് ശ്രമിക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *