ഹരിത കർമ സേനാഗങ്ങളെ ആദരിച്ച് മഞ്ചേരി ഗവണ്മെന്റ് ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ.

മഞ്ചേരി ഗവണ്മെന്റ് ഗേൾസ് ഹയർസെക്കണ്ടറി സ്കൂളിലെ ട്രെയിനിങ് ടീച്ചേഴ്സിന്റെയും പ്രധാനധ്യാപകന്റെയും നേതൃത്വത്തിൽ മഞ്ചേരി നഗരസഭയിലെ ഹരിത കർമ സേനാഗങ്ങളെ ആദരിച്ചു. (Harita Karma Sena.)

ഇന്ന് വൈകീട്ട് 3. 30 ന് മൾട്ടിമീഡിയ റൂമിൽ സംഘടിപ്പിച്ച പരിപാടി നഗരസഭ ചെയർപേഴ്സൺ V. M സുബൈദ ഉദ്ഘാടനം ചെയ്തു. മൻസൂർ k . K സ്വാഗതം പറഞ്ഞ പരിപാടിയിൽ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മരുന്നൻ മുഹമ്മദ്‌, വാർഡ് കൗൺസിലർ അഡ്വ. പ്രേമരാജീവ്, പ്രിൻസിപ്പൽ അലി, ക്ലീൻ സിറ്റി മാനേജർ നജൂം, പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ ദീപേഷ്, എന്നിവർ ആശംസ അർപ്പിച്ചു. K. P. P. M കോളേജ് അനക്കയം, മജ്മഹ്, കുഞ്ഞാത്തുമ്മ, തുടങ്ങിയ കോളേജിലെ ട്രെയിനിങ് വിദ്യാർഥികളാണ് പരിപാടി സംഘടിപ്പിച്ചത്. ഹെഡ്മാസ്റ്റർ മധുസൂദനൻ നന്ദി പറഞ്ഞു. ശുചിത്വ മിഷൻ യങ് കോർഡിനേറ്റർ പുതുശേരി അനീസ്, ഹരിത കർമ സേന കോർഡിനേറ്റർ ഹസ്സൻ കുട്ടി, അദീബ പി, ഫൈറൂസ, ലഫ്സിദ, സഫ്രീന, അഞ്ജന തുടങ്ങിയവർ നേതൃത്വം കൊടുത്തു.

Leave a Reply

Your email address will not be published. Required fields are marked *