എം.ഡി.എം.എയുമായി യുവാവ് പിടിയില്‍

കൊണ്ടോട്ടി: വില്പനക്കെത്തിച്ച എം.ഡി.എം.എയുമായി ഐക്കരപ്പടിയില്‍നിന്ന് യുവാവിനെ കൊണ്ടോട്ടി പൊലീസും ഡാന്‍സാഫ് സംഘവും ചേര്‍ന്ന് പിടികൂടി. തേഞ്ഞിപ്പലം ചേലമ്പ്ര സ്വദേശി മേലത്തൊടി കെ. ആദില്‍ ഷാന്‍ (20) ആണ് അറസ്റ്റിലായത്. കാറില്‍ കടത്തുകയായിരുന്ന മയക്കുമരുന്നുമായാണ് ഇയാള്‍ വലയിലായത്. നാല് ഗ്രാം എം.ഡി.എം.എയും മയക്കുമരുന്ന് വില്പന നടത്തി ലഭിച്ച 2.5 ലക്ഷം രൂപയും ഇലക്ട്രിക് ത്രാസ്, ഗ്ലാസ് ഫണലുകള്‍ തുടങ്ങിയ സാമഗ്രികളും പൊലീസ് സംഘം കണ്ടെടുത്തു.
പിടിയിലായ ആദില്‍ ഷാന്റെ പേരില്‍ കൊണ്ടോട്ടി പൊലീസ് സ്റ്റേഷനില്‍ ലഹരിക്കേസ് നിലവിലുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജില്ല പൊലീസ് മേധാവി ആര്. വിശ്വനാഥിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊണ്ടോട്ടി എ.എസ്.പി കാര്‍ത്തിക് ബാലകുമാര്‍, കൊണ്ടോട്ടി ഇന്‍സ്പക്ടര്‍ പി.എം. ഷമീര്‍, കൊണ്ടോട്ടി സബ് ഇന്‍സ്പക്ടര്‍ ആന്റണി ക്ലീറ്റസ് എന്നിവരുടെ നേതൃത്വത്തില്‍ ഡാന്‍സാഫ് സംഘവും കൊണ്ടോട്ടി പൊലീസും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
