മറൈന്‍ ഡ്രൈവിന് സമീപത്ത് കായലില്‍ നവജാത ശിശുവിന്റെ മൃതദേഹം
കൊച്ചി: കൊച്ചി കായലില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. മറൈന്‍ ഡ്രൈവിന് സമീപത്തായിരുന്നു മൃതദേഹം കണ്ടത്. പെൺകുഞ്ഞിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കുഞ്ഞിന്റെ തലയിൽ മുറിവേറ്റിട്ടുണ്ടെന്നാണ് വിവരം. പൊക്കിള്‍കൊടിയോട് കൂടിയ മൃതദേഹമാണ് കണ്ടെത്തിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
മറൈന്‍ ഡ്രൈവിന് സമീപത്ത് കൂടി നടന്നു പോയവരാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു. പൊലീസ് എത്തിയാണ് ശരീരം കരയില്‍ എത്തിച്ചത്. പൊലീസ് തുടര്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
