രാജാസ് സ്കൂളിന് കൈറ്റ്-ലിറ്റിൽ കൈറ്റ്സ് അവാർഡ്

കോട്ടക്കൽ: ജില്ലയിൽ ഏറ്റവും മികച്ച പ്രവർത്തനത്തിനുള്ള കൈറ്റ്-ലിറ്റിൽ കൈറ്റ്സ് രണ്ടാം സ്ഥാനം കോട്ടക്കൽ ഗവ. രാജാസ് ഹയർ സെക്കൻഡറി സ്കൂളിന്. ‘എന്റെ സ്കൂൾ എന്റെ അഭിമാനം’ എന്ന പേരിൽ സംസ്ഥാനതലത്തിൽ കൈറ്റ് സംഘടിപ്പിച്ച റീൽ മത്സരത്തിൽ 5000 രൂപയുടെ കാഷ് അവാർഡും യൂനിറ്റ് നേടി.
രക്ഷിതാക്കൾക്കുള്ള സൈബർ സുരക്ഷ ബോധവത്കരണം, എ.ഐ പരിശീലനക്ലാസുകൾ, സമീപ സ്കൂളുകളിൽ നൽകുന്ന റോബോട്ടിക്സ് പരിശീലനം തുടങ്ങിയ പ്രവർത്തനങ്ങളാണ് സ്കൂളിന് നേട്ടമായത്. മൂന്നു ബാച്ചുകളിലായി 121 വിദ്യാർഥികൾ പ്രവർത്തിക്കുന്ന യൂനിറ്റിന് എ. സമീർ ബാബു, കെ. ലസിത എന്നിവരാണ് നേതൃത്വം നൽകുന്നത്.
