ഫസീലയുടെ മരണം: കണ്ണീരണിഞ്ഞ് തൊടികപ്പുലം

ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ ​പ്രതി ​റഷീ​ദ് തെ​ളി​വെ​ടു​പ്പി​നി​ടെ സം​ഭ​വം വി​ശ​ദീ​ക​രി​ക്കു​ന്നു

വ​ണ്ടൂ​ർ: ഓ​ണാ​വ​ധി ക​ഴി​ഞ്ഞ് കാ​പ്പി​ലി​ലെ ഭ​ർ​തൃ​വീ​ട്ടി​ലേ​ക്ക് പോ​യ മ​ക​ളു​ടെ ചേ​ത​ന​യ​റ്റ ശ​രീ​രം ആം​ബു​ല​ൻ​സി​ലെ​ത്തി​യ​പ്പോ​ൾ ആ ​വീ​ട് ക​ര​ഞ്ഞ് ത​ള​ർ​ന്നി​രു​ന്നു. കു​ടും​ബ​ത്തി​ന്റെ മാ​ത്ര​മ​ല്ല, ഒ​രു നാ​ടി​ന്റെ കൂ​ടി തീ​രാ​ദുഃ​ഖ​മാ​യി മാ​റു​ക​യാ​യി​രു​ന്നു തൊ​ടി​ക​പ്പു​ല​ത്തെ കു​ന്നു​മ്മ​ൽ പൂ​ങ്കു​ഴി അ​ബ്ദു​വി​ന്റെ മ​ക​ൾ ഫ​സീ​ല​യു​ടെ മ​ര​ണം. ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ന് ക​റി വെ​ക്കാ​ത്ത​തി​നാ​ണ് മ​ദ്യ​പി​ച്ചെ​ത്തി​യ ഭ​ർ​ത്താ​വ് കാ​പ്പി​ൽ പാ​റ​ശ്ശേ​രി സ്വ​ദേ​ശി കു​ന്നു​മ്മ​ൽ റ​ഷീ​ദ് ഫ​സീ​ല​യെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. 

ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്ക് മൂ​ന്നോ​ടെ കാ​പ്പി​ലി​ലെ വീ​ട്ടി​ൽ വെ​ച്ചാ​യി​രു​ന്നു നാ​ടി​നെ ന​ടു​ക്കി​യ സം​ഭ​വം. മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ നി​ന്ന് വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം 3.15 ഓ​ടെ​യാ​ണ് മൃ​ത​ദേ​ഹം വി​ട്ടു​കി​ട്ടി​യ​ത്. വൈ​കു​ന്നേ​രം 5.30 ഓ​ടെ തൊ​ടി​ക​പ്പു​ല​ത്തെ വീ​ട്ടി​ലെ​ത്തി. മാ​താ​വി​ന്റെ ചേ​ത​ന​യ​റ്റ ദേ​ഹം ക​ണ്ട് നി​യ​ന്ത്ര​ണം വി​ട്ട കു​ട്ടി​ക​ളെ ആ​ശ്വ​സി​പ്പി​ക്കാ​ൻ ബ​ന്ധു​ക്ക​ൾ ഏ​റെ പാ​ടു​പെ​ട്ടു. വൈ​കു​ന്നേ​രം ആ​റോ​ടെ പ​ള്ളി​ക്കു​ന്ന് ജു​മാ​മ​സ്ജി​ദി​ൽ ഖ​ബ​റ​ട​ക്കം ന​ട​ന്നു.

തെളിവെടുപ്പിലും കൂസലില്ലാതെ  പ്രതി

വ​ണ്ടൂ​ർ: ഭാ​ര്യ​യെ കു​ത്തി​യ​ത് വി​ശ​ദീ​ക​രി​ക്കു​മ്പോ​ഴും കാ​പ്പി​ൽ പാ​റ​ശ്ശേ​രി സ്വ​ദേ​ശി കു​ന്നു​മ്മ​ൽ റ​ഷീ​ദി​ന്റെ ശ​രീ​ര​ഭാ​ഷ​യി​ൽ തെ​ളി​ഞ്ഞ​ത് കൂ​സ​ലി​ല്ലാ​യ്മ. വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് മൂ​ന്നോ​ടെ​യാ​ണ് വ​ണ്ടൂ​ർ സി.​ഐ ഗോ​പ​കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സം​ഭ​വം ന​ട​ന്ന കാ​പ്പി​ൽ പാ​റ​ശ്ശേ​രി​യി​ലെ വീ​ട്ടി​ൽ തെ​ളി​വെ​ടു​പ്പി​നാ​യെ​ത്തി​യ​ത്.

ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ന് വീ​ട്ടി​ലെ​ത്തു​മ്പോ​ൾ ചോ​റി​ന് ക​റി​യു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും ത​ർ​ക്ക​ത്തി​നി​ടെ പ്ര​കോ​പി​ത​നാ​യാ​ണ് ഭാ​ര്യ​യെ കു​ത്തി​യ​തെ​ന്നും റ​ഷീ​ദ് പ​റ​ഞ്ഞു. തൊ​ട്ട​ടു​ത്ത വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന ഉ​മ്മ​യും ബ​ഹ​ളം കേ​ട്ട് സ്ഥ​ല​ത്തെ​ത്തി. ഭാ​ര​യ​യു​ടെ ക​ര​ച്ചി​ലും ഉ​മ്മ​യു​ടെ പ​രി​ഭ്ര​മ​വും മാ​ത്ര​മേ ഓ​ർ​മ്മ​യു​ള്ളൂ​വെ​ന്നും റ​ഷീ​ദ് പ​റ​ഞ്ഞു.

തെ​ളി​വെ​ടു​പ്പി​ന് ശേ​ഷം പെ​രി​ന്ത​ൽ​മ​ണ്ണ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. ഹൃ​ദ​യ​ത്തി​ലേ​റ്റ ആ​ഴ​ത്തി​ലു​ള്ള മു​റി​വാ​ണ് ഫ​സീ​ല​യു​ടെ മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്. കു​ത്തേ​റ്റ് ഏ​താ​നും മി​നി​റ്റു​ക​ൾ​ക്ക​കം മ​ര​ണം സം​ഭ​വി​ച്ചെ​ന്നും പി​ടി​വ​ലി​യു​ടെ ല​ക്ഷ​ണ​ങ്ങ​ൾ ശ​രീ​ര​ത്തി​ലു​ണ്ടെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. അ​ടു​ക്ക​ള​യി​ലെ മേ​ശ​യി​ലി​രി​ക്കു​ന്ന സ​മ​യ​ത്താ​ണ് കു​ത്തി​യ​തെ​ന്നാ​ണ് പ്ര​തി പ​റ​യു​ന്ന​ത്.