മുസ്ലീം ലീഗ് സീറ്റുകളിൽ ധാരണ: കെ.എം. ഷാജി കാസർകോട്, വേങ്ങരയിൽ പി.കെ. കുഞ്ഞാലിക്കുട്ടി, കോഴിക്കോട് സൗത്തിൽ എം.കെ. മുനീർ



കോഴിക്കോട്: മുസ്ലീം ലീഗിൽ 17 സീറ്റുകളിൽ സ്ഥാനാർഥി ധാരണയായി. കാസർകോട് കെ.എം. ഷാജിയും വേങ്ങരയിൽ പി.കെ. കുഞ്ഞാലിക്കുട്ടിയും കോഴിക്കോട് സൗത്തിൽ എം.കെ. മുനീറും മത്സരിക്കും. 10 സീറ്റുകളിൽ ഇനി ധാരണയാക്കാനുണ്ട്. പൊരുന്നാളിന് ശേഷമായിരിക്കും പ്രഖ്യാപനം നടത്തുക.

മഞ്ചേശ്വരം-എ.കെ.എം. അഷറഫ്, പെരിന്തൽമണ്ണ-നജീബ്, കാന്തപുരം, മഞ്ചേരി-എം. റഹ്മത്തുള്ള, കോട്ടക്കൽ-ആബിദ് ഹുസൈൻ തങ്ങൾ, ഏറനാട്-പി.കെ. ബഷീർ, മങ്കട-മഞ്ഞളാംകുഴി അലി, കുറ്റ്യാടി-പാറക്കൽ അബ്ദുള്ള, ഗുരുവായൂർ-സി.എച്ച്. റഷീദ്, കളമശ്ശേരി- വി.ഇ. അബ്ദുൽ ഗഫൂർ, പേരാബ്ര-ടി.ടി ഇസ്മായിൽ, തിരൂർ-കുറുക്കോളി മൊയിതീൻ, മണ്ണാർക്കാട്-എൻ. ഷംസുദീൻ, എന്നിവർ മത്സരരംഗത്തുണ്ട്. കൂത്തുപറമ്പിൽ ജയന്തി രാജനും കുന്ദമംഗലത്ത് പി.കെ. ഫിറോസുമാണ് പരിഗണനയിലുള്ളത്.

നിലവിലെ അഞ്ച് എം.എൽ.എമാർക്ക് സീറ്റില്ല. കാസർകോട്-എൻ.എ. നെല്ലിക്കുന്ന്, തിരൂരങ്ങാടി-കെ.പി.എ മജീദ്, മഞ്ചേരി-യു.എ. ലത്തീഫ്, മലപ്പുറം-പി. ഉബൈദുള്ള, വള്ളിക്കുന്ന്-പി.അബ്ദുൾ ഹമീദ് എന്നിവർക്കാണ് സീറ്റ് ലഭിക്കാത്തത്. മഞ്ചേശ്വരത്ത് മുസ്ലീം ലീഗ് സ്ഥാനർഥിക്കെതിരെ ജനകീയ മുന്നണി യോഗം ചേർന്നു. എം.കെ.എം അഷറഫിനെതിരെ സ്വതന്ത്ര സ്ഥാനാർഥിയെ നിർത്തുമെന്നും ഒത്തുതീർപ്പ് രാഷ്ട്രീയം അംഗീകരിക്കാൻ കഴിയില്ലെന്നും മുന്നണി വ്യക്തമാക്കി. നിരവധി പേരാണ് യോഗത്തിൽ പങ്കെടുത്തത്.