കുപ്രസിദ്ധ ഗുണ്ട പുത്തൻപാലം രാജേഷ് പിടിയിൽ



ശ്രീകാര്യം: കുപ്രസിദ്ധ ഗുണ്ട പുത്തൻപാലം രാജേഷ് അറസ്റ്റിൽ. കാപ്പ ചുമത്തിയാണ് രാജേഷിനെ കരുതൽ തടങ്കലിലാക്കിയത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി സിറ്റി ഡെപ്യൂട്ടി പൊലീസ് കമീഷണർ തപോഷ് ബസുമതാരി ഐ.പി.എസിന്‍റെ നിർദ്ദേശപ്രകാരം ശ്രീകാര്യം പൊലീസ് പേട്ടയിലെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

തിരുവനന്തപുരം സിറ്റി ലിമിറ്റിലെ വിവിധ സ്‌റ്റേഷനുകളിലായി അമ്പതോളം കേസുകളിലെ പ്രതിയായ രാജേഷ് അടുത്തിടെ വീണ്ടും ആക്രമണകേസുകളിൽ പ്രതിയായതിനെ തുടർന്നാണ് ഇയാൾക്കെതിരെ കാപ്പ പുറപ്പെടുവിച്ചത്. 188 പേരെയാണ് ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി കസ്റ്റഡിയിലെടുത്തത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി ഗുണ്ടകൾക്കെതിരെ ശക്തമായ നടപടി തുടരുകയാണ്.