തെരഞ്ഞെടുപ്പ്​ നൽകി, 1783 ടൺ മാലിന്യം -നി​യ​മം ലം​ഘി​ച്ച​വ​ർ​ക്ക്​ 46.26 ല​ക്ഷം രൂ​പ പി​ഴ



കൊ​ച്ചി: നി​യ​മ​സ​ഭ തെ​ര​​ഞ്ഞെ​ടു​പ്പി​ന്‍റെ പ്ര​ചാ​ര​ണ കോ​ലാ​ഹ​ല​ങ്ങ​ളും വോ​ട്ടെ​ടു​പ്പും പൂ​ർ​ത്തി​യാ​യ​പ്പോ​ൾ സം​സ്ഥാ​ന​ത്ത്​ ബാ​ക്കി​യാ​യ​ത്​ 1,783 ട​ൺ മാ​ലി​ന്യം. പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങി​യ​ശേ​ഷം ശു​ചി​ത്വ​മി​ഷ​ൻ ഓ​രോ ത​ദ്ദേ​ശ​സ്ഥാ​പ​ന​ത്തി​ലെ​യും ഹ​രി​ത​ക​ർ​മ സേ​ന​ക​ൾ വ​ഴി ശേ​ഖ​രി​ച്ച നി​രോ​ധി​ത സാ​മ​ഗ്രി​ക​ളു​ടെ​യും മാ​ലി​ന്യ​ത്തി​ന്‍റെ​യും ക​ണ​ക്കാ​ണി​ത്. നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ​വ​ർ​ക്ക്​ 46,26,200 രൂ​പ പി​ഴ ചു​മ​ത്തി. മാ​ലി​ന്യ​ശേ​ഖ​ര​ണം 80 ശ​ത​മാ​ന​ത്തി​ല​ധി​കം പൂ​ർ​ത്തി​യാ​യി. ബാ​ക്കി കൂ​ടി​യാ​കു​മ്പോ​ൾ ക​ണ​ക്ക്​ ഇ​നി​യും ഉ​യ​രും.

തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ സം​സ്ഥാ​ന​ത്ത്​ ഗ്രീ​ൻ പ്രോ​ട്ടോ​കോ​ൾ ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്കാ​ൻ ക​മീ​ഷ​ൻ ശു​ചി​ത്വ​മി​ഷ​ന്​ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ, ഇ​ത്​ ലം​ഘി​ച്ച്​ പ​ല​യി​ട​ത്തും പ​രി​സ്ഥി​തി​ക്ക്​ ദോ​ഷ​ക​ര​മാ​കു​ന്ന സാ​മ​ഗ്രി​ക​ൾ ഉ​പ​യോ​ഗി​ച്ചു. ഇ​വ പ്ര​ത്യേ​ക പ​രി​ശോ​ധ​ന​യി​ലൂ​ടെ പി​ടി​ച്ചെ​ടു​ത്ത​തി​നൊ​പ്പം പ്ര​ചാ​ര​ണ​വും വോ​ട്ടെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ മാ​ലി​ന്യം ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ ഹ​രി​ത​ക​ർ​മ സേ​നാം​ഗ​ങ്ങ​ളു​​ടെ സ​ഹാ​യ​ത്തോ​ടെ ശേ​ഖ​രി​ച്ചു. ഇ​ത്ത​ര​ത്തി​ൽ ഇ​തു​വ​രെ 1,783 ട​ൺ മാ​ലി​ന്യം ശേ​ഖ​രി​ച്ച​താ​യാ​ണ്​ ശു​ചി​ത്വ മി​ഷ​ന്‍റെ ക​ണ​ക്ക്. ഇ​ത് പു​നഃ​സം​സ്ക​ര​ണ​ത്തി​ന് ക്ലീ​ൻ കേ​ര​ള ക​മ്പ​നി​ക്ക്​ കൈ​മാ​റി​യ​താ​യി മി​ഷ​ൻ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഗ്രീ​ൻ പ്രോ​ട്ടോ​കോ​ൾ കാ​ര്യ​ക്ഷ​മ​മാ​യി ന​ട​പ്പാ​ക്കി​യി​രു​ന്നു. ഇ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യാ​ണ്​ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലും രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ​യും സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളു​ടെ​യും സ്ഥാ​നാ​ർ​ഥി​ക​ളു​ടെ​യും ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും പ്ര​വ​ർ​ത്ത​നം ഏ​കോ​പി​പ്പി​ച്ച്​ അ​ത​ത്​ ജി​ല്ല ഭ​ര​ണ​കൂ​ട​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഹ​രി​ത​ച​ട്ടം ന​ട​പ്പാ​ക്കി​യ​ത്. പ്ര​ചാ​ര​ണ സാ​മ​ഗ്രി​ക​ൾ വ​ഴി​യു​ണ്ടാ​കു​ന്ന പ​രി​സ്ഥി​തി നാ​ശ​വും മാ​ലി​ന്യ​വും പ​ര​മാ​വ​ധി കു​റ​ക്കു​ക​യാ​യി​രു​ന്നു ല​ക്ഷ്യം.

പ്ര​ചാ​ര​ണ ബോ​ർ​ഡു​ക​ൾ, പോ​സ്റ്റ​റു​ക​ൾ, ക​മാ​ന​ങ്ങ​ൾ, കൊ​ടി തോ​ര​ണ​ങ്ങ​ൾ, ബാ​ന​റു​ക​ൾ തു​ട​ങ്ങി​യ​വ നി​ർ​മി​ക്കാ​ൻ പു​നഃ​സം​സ്ക​ര​ണം സാ​ധ്യ​മ​ല്ലാ​ത്ത പി.​വി.​സി ഫ്ല​ക്സ്, നൈ​ലോ​ൺ, പോ​ളി​സ്റ്റ​ർ, കൊ​റി​യ​ൻ തു​ണി, പ്ലാ​സ്റ്റി​ക്​ ആ​വ​ര​ണ​മു​ള്ള തു​ണി തു​ട​ങ്ങി​യ​വ ഉ​പ​യോ​ഗി​ക്ക​രു​​തെ​ന്നാ​യി​രു​ന്നു നി​ർ​ദേ​ശം. മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡ്​ അം​ഗീ​ക​രി​ച്ച പോ​ളി എ​ത്തി​ലീ​ൻ, 100 ശ​ത​മാ​നം കോ​ട്ട​ൺ ഉ​പ​യോ​ഗി​ച്ചു​ള്ള ബാ​ന​ർ എ​ന്നി​വ​യാ​ണ്​ ഇ​തി​നാ​യി അ​നു​വ​ദി​ച്ച​ത്. നി​രോ​ധി​ത ഉ​ൽ​പ​ന്ന​ങ്ങ​ൾ വ്യാ​പ​ക​മാ​യി പി​ടി​ച്ചെ​ടു​ത്തു. ഇ​വ വി​ൽ​പ​ന ന​ട​ത്തി​യ​വ​ർ​ക്കും അ​ച്ച​ടി​ച്ച​വ​ർ​ക്കു​മാ​ണ്​ 46.26 ല​ക്ഷം രൂ​പ പി​ഴ ചു​മ​ത്തി​യ​ത്.