കരിയർ സ്വപ്നങ്ങൾക്ക് ചിറകേകാൻ ‘മാധ്യമം’ എജുകഫെ; അറിവിന്റെ മഹാമേളക്ക് ഇന്ന് മലപ്പുറത്ത് തുടക്കം

1.​പ്ര​ഫ. എം. ​ഷാ​ഹു​ൽ ഹ​മീ​ദ്, 2.എ.​പി. സ്മി​ജി, 3.ഡോ. ​അ​ല​ക്സാ​ണ്ട​ർ ജേ​ക്ക​ബ്

മ​ല​പ്പു​റം: വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും പു​തി​യ അ​റി​വു​ക​ളും ക​രി​യ​ർ ദി​ശാ​ബോ​ധ​വും ന​ൽ​കാ​ൻ കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ വി​ദ്യാ​ഭ്യാ​സ-​ക​രി​യ​ർ ഫെ​സ്റ്റി​വ​ലാ​യ ‘മാ​ധ്യ​മം’ എ​ജു​ക​ഫെ​ക്ക് ചൊ​വ്വാ​ഴ്ച മ​ല​പ്പു​റ​ത്ത് തു​ട​ക്കം. മ​ല​പ്പു​റം റോ​സ് ലോ​ഞ്ചി​ൽ ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന മേ​ള​യി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഭാ​വി​യൊ​രു​ക്കു​ന്ന വൈ​വി​ധ്യ​മാ​ർ​ന്ന സെ​ഷ​നു​ക​ളും പ്ര​ദ​ർ​ശ​ന​ങ്ങ​ളും അ​ര​ങ്ങേ​റും. ചൊ​വ്വാ​ഴ്ച രാ​വി​ലെ 9.30ന് ​എ​ക്സി​ബി​ഷ​ൻ സ്റ്റാ​ളു​ക​ളു​ടെ​യും മേ​ള​യു​ടെ​യും ഉ​ദ്ഘാ​ട​ന​ത്തോ​ടെ പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്ക​മാ​കും. അ​ലീ​ഗ​ഢ് മു​സ്‍ലിം യൂ​നി​വേ​ഴ്സി​റ്റി മ​ല​പ്പു​റം സെ​ന്റ​ർ ഡ​യ​റ​ക്ട​ർ പ്ര​ഫ. എം. ​ഷാ​ഹു​ൽ ഹ​മീ​ദ് മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ല​പ്പു​റം ജി​ല്ല പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് എ.​പി. സ്മി​ജി എ​ക്സി​ബി​ഷ​ൻ സ്റ്റാ​ളു​ക​ളു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.

വൈ​വി​ധ്യ​മാ​ർ​ന്ന സെ​ഷ​നു​ക​ൾ

പ്ര​ശ​സ്ത മെ​ന്റ​ലി​സ്റ്റ് ഫാ​സി​ൽ ബ​ഷീ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന വി​സ്മ​യ പ്ര​ക​ട​നം, ഗി​ന്ന​സ് ജേ​താ​വ് ആ​ർ. അ​ജി ന​യി​ക്കു​ന്ന സെ​ഷ​ൻ എ​ന്നി​വ മേ​ള​യു​ടെ മാ​റ്റു​കൂ​ട്ടും. ഉ​പ​രി​പ​ഠ​ന സാ​ധ്യ​ത​ക​ൾ മ​ന​സ്സി​ലാ​ക്കാ​നും അ​ഭി​രു​ചി​ക്ക​നു​സ​രി​ച്ചു​ള്ള മി​ക​ച്ച കോ​ഴ്സു​ക​ൾ തെ​ര​ഞ്ഞെ​ടു​ക്കാ​നും വി​ദ്യാ​ർ​ഥി​ക​ളെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി സി​ജി ഒ​രു​ക്കു​ന്ന ക​രി​യ​ർ കൗ​ൺ​സ​ലി​ങ്ങും എ​ജു​ക​ഫെ​യി​ൽ ന​ട​ക്കും. ഐ​ക്യു ടെ​സ്റ്റ്, ആ​പ്റ്റി​റ്റ്യൂ​ഡ് ടെ​സ്റ്റ്, സൈ​ക്കോ​ള​ജി​ക്ക​ൽ കൗ​ൺ​സ​ലി​ങ്ങ് എ​ന്നി​വ സൗ​ജ​ന്യ​മാ​ണ്.

‘ഫ്യൂ​ച്ച​ർ’ സം​ഘ​ടി​പ്പി​ക്കു​ന്ന ‘ബ​സ്സ് ദി ​ബ്രെ​യി​ൻ’ ക്വി​സ് മ​ത്സ​ര​വും ഫ്യൂ​ച്ച​റി​ന്റെ അ​ക്കാ​ദ​മി​ക് വി​ദ​ഗ്ധ​രാ​യ ലി​നീ​ഷ് കൊ​ടി​യാ​ട്ട്, റി​ജു ശ​ങ്ക​ർ, ഫ​മീ​ൽ മു​ഹ​മ്മ​ദ് എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കു​ന്ന ‘മീ​റ്റ് ദി ​മാ​സ്റ്റേ​ഴ്സ്’ പാ​ന​ൽ ച​ർ​ച്ച​യു​മു​ണ്ടാ​കും. വി​ദേ​ശ​പ​ഠ​നം ല​ക്ഷ്യ​മി​ടു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി, മ​ലേ​ഷ്യ​ൻ സ​ർ​ക്കാ​റി​ന്റെ വി​ദ്യാ​ഭ്യാ​സ വ​കു​പ്പു​മാ​യി നേ​രി​ട്ട് ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ർ​ത്തി​ക്കു​ന്ന ഔ​ദ്യോ​ഗി​ക വി​ദ്യാ​ർ​ഥി വി​സ ഏ​ജ​ൻ​സി​യാ​യ ഇ.​എം.​ജി.​എ​സും എ​ജു​ക​ഫെ​യി​ൽ പ​ങ്കാ​ളി​ക​ളാ​കും.

ഇ​ന്ത്യ​യി​ലെ​യും വി​ദേ​ശ​ത്തെ​യും പ്ര​മു​ഖ യൂ​നി​വേ​ഴ്സി​റ്റി​ക​ളു​ടെ സ്റ്റാ​ളു​ക​ളും സ്കോ​ള​ർ​ഷി​പ്പ് വി​വ​ര​ങ്ങ​ളും എ​ജു​ക​ഫെ​യി​ലു​ണ്ടാ​കും.

പ്ര​വേ​ശ​നം തി​ക​ച്ചും സൗ​ജ​ന്യ​മാ​ണ്. മു​ൻ​കൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്യാ​ത്ത​വ​ർ​ക്ക് വേ​ദി​യി​ൽ നേ​രി​ട്ടെ​ത്തി സ്പോ​ട്ട് ര​ജി​സ്ട്രേ​ഷ​നു​ള്ള സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ക്യു.​ആ​ർ കോ​ഡ് സ്കാ​ൻ ചെ​യ്തോ www.myeducafe.com വെ​ബ്സൈ​റ്റ് വ​ഴി​യോ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും എ​ജു​ക​ഫെ​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് വാ​ട്സാ​പ്പ് ന​മ്പ​ർ: 96450 07116.

വ​ഴി​കാ​ട്ടാ​ൻ വി​ദ​ഗ്ധ​ർ

മു​ൻ ഡി.​ജി.​പി ഡോ. ​അ​ല​ക്സാ​ണ്ട​ർ ജേ​ക്ക​ബ്, ബ്രാ​ൻ​ഡ് സ്വാ​മി, നി​മ സു​ലൈ​മാ​ൻ, ടി. ​മു​ജീ​ബ്, ഹാ​മി​ദ​ലി വാ​ഴ​ക്കാ​ട്, ഡോ. ​റാ​ഷി​ദ് ഗ​സ്സാ​ലി, ലു​ബ്ന നു​ഫൈ​ൽ, ജി​യാ​സ് ജ​മാ​ൽ, ബ്രി​ഡ്ജ്-​ഓ​ൺ സി.​ഇ.​ഒ ജാ​ബി​ർ ഇ​സ്മാ​യി​ൽ എ​ന്നി​വ​ർ വി​വി​ധ സെ​ഷ​നു​ക​ൾ ന​യി​ക്കും. വി​ദ്യാ​ർ​ഥി​ക​ളു​ടെ മാ​ന​സി​കാ​രോ​ഗ്യ​ത്തി​നും പേ​ര​ന്റി​ങ്ങി​നും ഊ​ന്ന​ൽ ന​ൽ​കി പ്ര​മു​ഖ ക്ലി​നി​ക്ക​ൽ സൈ​ക്കോ​ള​ജി​സ്റ്റ് ആ​ർ​ദ്ര മോ​ഹ​ൻ ന​യി​ക്കു​ന്ന പ്ര​ത്യേ​ക സെ​ഷ​നു​ണ്ടാ​വും. തു​ട​ർ​ന്ന് ന​ട​ക്കു​ന്ന ചോ​ദ്യോ​ത്ത​ര വേ​ള​യി​ൽ സ​ദ​സ്സു​മാ​യി സം​വ​ദി​ക്കാ​ൻ പ്ര​ശ​സ്ത ന​ടി അ​ശ്വ​തി ശ്രീ​കാ​ന്ത് വേ​ദി​യി​ലെ​ത്തും.