മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കുന്നതിനിടെ കവർച്ചാക്കേസ് പ്രതികൾ ചാടിപ്പോയി; തിരച്ചിൽ ഊർജിതം



കൊച്ചി: കടവന്ത്രയിൽ കവർച്ചാക്കേസിൽ പൊലീസ് പിടികൂടിയ രണ്ട് പ്രതികൾ കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ടു. മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കാൻ എത്തിച്ചപ്പോഴാണ് പോലീസിനെ വെട്ടിച്ച് പ്രതികൾ കടന്നുകളഞ്ഞത്. (പത്തനംതിട്ട സ്വദേശി റസൽ, ആലപ്പുഴ സ്വദേശി സൂരജ് എന്നിവരാണ് രക്ഷപ്പെട്ടത്.കടവന്ത്ര പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന കവർച്ചാക്കേസുമായി ബന്ധപ്പെട്ടാണ് ഇവരെ അറസ്റ്റ് ചെയ്തത്.

പ്രതികൾക്കായി നഗരത്തിലും പരിസരപ്രദേശങ്ങളിലും തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. മറ്റ് പൊലീസ് സ്റ്റേഷനുകളിലേക്കും വിവരം കൈമാറുകയും റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും നിരീക്ഷണം ശക്തമാക്കുകയും ചെയ്തു. പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ സുരക്ഷാ വീഴ്ചയെക്കുറിച്ചും അന്വേഷണം നടന്നുവരികയാണ്.