ഐ.​എ​സ്.​എ​ൽ; ജി​തി​ന്റെ ഗോ​ളി​ൽ ബ​ഗാ​നെ വീ​ഴ്ത്തി നോ​ർ​ത്ത് ഈ​സ്റ്റ്

ഗു​വാ​ഹ​തി: ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ൽ ക​രു​ത്ത​രാ​യ മോ​ഹ​ൻ ബ​ഗാ​ൻ സൂ​പ്പ​ർ ജ​യ​ന്റ്സി​ന് തോ​ൽ​വി​യോ​ടെ തു​ട​ക്കം. നോ​ർ​ത്ത് ഈ​സ്റ്റ് യു​നൈ​റ്റ​ഡ് സ്വ​ന്തം ത​ട്ട​ക​ത്തി​ൽ മ​റു​പ​ടി​യി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് ജ​യി​ച്ചു. ഗോ​ൾ​ര​ഹി​ത സ​മ​നി​ല​യി​ലേ​ക്ക് നീ​ങ്ങി​യ ക​ളി​യു​ടെ ഇ​ൻ​ജു​റി ടൈ​മി​ൽ മ​ല​യാ​ളി താ​രം എം.​എ​സ്. ജി​തി​നാ​ണ് (90+2) വി​ജ​യ ഗോ​ൾ നേ​ടി​യ​ത്. പ​ന്ത​ട​ക്ക​ത്തി​ലും ഷോ​ട്ടു​ക​ളി​ലും വ്യ​ക്ത​മാ​യ മു​ൻ​തൂ​ക്കം പു​ല​ർ​ത്തി‍യ കൊ​ൽ​ക്ക​ത്ത​ക്കാ​ർ​ക്ക് സ്കോ​ർ ചെ​യ്യാ​നാ​യി​ല്ല. ആ​ദ്യ ക​ളി​യി​ൽ ഇ​ന്റ​ർ കാ​ശി​യെ എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളി​ന് തോ​ൽ​പി​ച്ച കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സാ​ണ് പ​ട്ടി​ക​യി​ൽ മു​ന്നി​ൽ.