ക്യു.എസ്.എഫ്.എ 'ഈദ് റൺ 2026'; രജിസ്ട്രേഷൻ ആരംഭിച്ചു

ദോഹ: കായിക സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനും ആരോഗ്യകരമായ ജീവിതശൈലി വളർത്തുന്നതിനുമായി ഖത്തർ സ്പോർട്സ് ഫോർ ഓൾ ഫെഡറേഷൻ (ക്യു.എസ്.എഫ്.എ) ഓൾഡ് ദോഹ പോർട്ടുമായി സഹകരിച്ച് ‘ഈദ് റൺ -2026’ സംഘടിപ്പിക്കുന്നു.

മേയ് 28 ന് വൈകീട്ട് 5.30 മുതൽ 7 വരെ ദോഹ ഓൾഡ് പോർട്ട് ടെർമിനൽ കെട്ടിടത്തിന് സമീപത്തായി നടക്കുന്ന ഈദ് റണ്ണിൽ, കുട്ടികൾ മുതൽ മുതിർന്നവർ വരെ പ്രായഭേദമന്യേ എല്ലാവർക്കും പങ്കെടുക്കാൻ സാധിക്കുന്ന രീതിയിലാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

കായിക വിനോദങ്ങളിലൂടെ ആരോഗ്യകരമായ സമൂഹം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന പരിപാടി ഈദ് റൺ ക്യു.എസ്.എഫ്.എയുടെ വാർഷിക കലണ്ടറിലെ പ്രധാനപ്പെട്ട പരിപാടികളിൽ ഒന്നാണ്. മത്സരത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് ക്യു.എസ്.എഫ്.എ ആപ്പ് വഴി രജിസ്റ്റർ ചെയ്യാം.