ഇക്കുറിയെങ്കിലും…; ഗ്രൂ​പ്പ് എ​ല്ലി​ൽ ഇം​ഗ്ല​ണ്ടി​ന് ക്രൊ​യേ​ഷ്യ​യും ഘാ​ന​യും പ​നാ​മ​യു​മാ​ണ് എ​തി​രാ​ളി​ക​ൾ

ലോ​ക​ത്ത് ഏ​റ്റ​വും സ​മ്പ​ന്ന​മാ​യ ഫു​ട്ബാ​ൾ പാ​ര​മ്പ​ര്യ​മു​ള്ള നാ​ടു​ക​ളി​ലൊ​ന്നാ​ണ് ഇം​ഗ്ല​ണ്ട്. ആ​ധു​നി​ക ഫു​ട്ബാ​ളി​ന്റെ ജ​ന്മ​നാ​ട്. ലോ​ക​ത്തി​ലെ ആ​ദ്യ​ത്തെ ഔ​ദ്യോ​ഗി​ക ഫു​ട്ബാ​ൾ അ​സോ​സി​യേ​ഷ​നും (എ​ഫ്.​എ) ഏ​റ്റ​വും പ​ഴ​ക്ക​മേ​റി​യ ഫു​ട്ബാ​ൾ ക്ല​ബാ​യ ഷെ​ഫീ​ൽ​ഡ് എ​ഫ്.​സി​യും ഏ​റ്റ​വും പ​ഴ​യ ടൂ​ർ​ണ​മെ​ന്റാ​യ എ​ഫ്.​എ ക​പ്പും ഇം​ഗ്ലീ​ഷ് പാ​ര​മ്പ​ര്യ​ത്തി​ന്റെ ഭാ​ഗ​മാ​ണ്. ഇ​ന്ന് ഏ​റ്റ​വും കൂ​ടു​ത​ൽ പ്രേ​ക്ഷ​ക​രു​ള്ള, കോ​ടി​ക​ൾ മ​റി​യു​ന്ന ആ​ഭ്യ​ന്ത​ര ഫു​ട്ബാ​ൾ ലീ​ഗ് പ്രീ​മി​യ​ർ ലീ​ഗാ​ണ്. ക​ളി​യു​ടെ ഉ​ത്ഭ​വം, ലീ​ഗ് ഘ​ട​ന, ക്ല​ബ് ച​രി​ത്രം, സം​സ്കാ​രം എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ നോ​ക്കി​യാ​ൽ ഇം​ഗ്ല​ണ്ടി​നോ​ളം സ​മ്പ​ന്ന​മാ​യ ഫു​ട്ബാ​ൾ പാ​ര​മ്പ​ര്യം മ​റ്റൊ​രു രാ​ജ്യ​ത്തി​നു​മി​ല്ല.

എ​ന്നാ​ൽ, ഒ​രു നൂ​റ്റാ​ണ്ടി​നോ​ട​ടു​ക്കു​ന്ന വി​ശ്വ​മേ​ള​യു​ടെ ച​രി​ത്ര​ത്തി​ൽ ഒ​രൊ​റ്റ ത​വ​ണ​യേ ഇം​ഗ്ല​ണ്ടി​ന് കി​രീ​ട​ത്തി​ൽ മു​ത്ത​മി​ടാ​ൻ അ​വ​സ​രം ല​ഭി​ച്ചി​ട്ടു​ള്ളൂ എ​ന്ന​താ​ണ് വി​ധി​വൈ​പ​രീ​ത്യം. 1966ൽ ​വെം​ബ്ലി സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ഫൈ​ന​ലി​ൽ ഇ​തി​ഹാ​സ താ​രം ബോ​ബി മൂ​ർ ന​യി​ച്ച ടീം ​പ​ശ്ചി​മ ജ​ർ​മ​നി​യെ 4-2ന് ​ത​ക​ർ​ത്ത് കി​രീ​ട​മ​ണി​ഞ്ഞ​ശേ​ഷം മ​റ്റൊ​രു ലോ​ക​ക​പ്പ് ഇം​ഗ്ലീ​ഷ് മ​ണ്ണി​ലെ​ത്തി​യി​ട്ടി​ല്ല. ചാ​മ്പ്യ​ന്മാ​രു​ടെ പ​കി​ട്ടു​മാ​യി 1970ൽ ​മെ​ക്സി​കോ ലോ​ക​ക​പ്പി​നെ​ത്തി​യ ഇം​ഗ്ല​ണ്ട് ടീ​മി​നെ​തി​രെ അ​മേ​രി​ക്ക​ൻ ചാ​ര സം​ഘ​ട​ന​യാ​യ സി.​ഐ.​എ ന​ട​ത്തി​യ നീ​ക്കം സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ‘ഫൗ​ൾ പ്ലേ’ ​എ​ന്ന ഇ​ൻ​വെ​സ്റ്റ്ഗേ​റ്റി​വ് പോ​ഡ്കാ​സ്റ്റ് സീ​രീ​സി​ലൂ​ടെ ഇ​പ്പോ​ൾ പു​റ​ത്തു​വ​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ യു.​എ​സ് കൂ​ടി ആ​തി​ഥ്യ​മ​രു​ളു​ന്ന ഈ ​ലോ​ക​ക​പ്പി​ൽ ഇം​ഗ്ല​ണ്ടി​ന്റെ പ്ര​ക​ട​ന​ത്തി​ന് രാ​ഷ്ട്രീ​യ പ്ര​സ​ക്തി കൂ​ടി​യു​ണ്ട്. ഇ​ത്ത​വ​ണ കി​രീ​ട സാ​ധ്യ​ത​യു​ള്ള ടീ​മു​ക​ളി​ലൊ​ന്നാ​ണ് ഇം​ഗ്ല​ണ്ട്. കോ​ച്ച് തോ​മ​സ് ടു​ഹ​ലി​ന് കീ​ഴി​ൽ പ്ര​തി​രോ​ധ​ത്തി​ന് മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന അ​ച്ച​ട​ക്ക​മു​ള്ള ക​ളി​ശൈ​ലി​യാ​ണ് ടീം ​പു​റ​ത്തെ​ടു​ക്കു​ന്ന​ത്. യോ​ഗ്യ​താ റൗ​ണ്ടി​ൽ ഭൂ​രി​ഭാ​ഗം മ​ത്സ​ര​ങ്ങ​ളി​ലും ക്ലീ​ൻ ഷീ​റ്റ് നേ​ട്ടം. പ​രി​ച​യ​സ​മ്പ​ന്ന​നാ​യ ക്യാ​പ്റ്റ​ൻ ഹാ​രി​കെ​യ്നി​നൊ​പ്പം ബെ​ല്ലി​ങ്ഹാം, സാ​ക്ക തു​ട​ങ്ങി​യ​വ​രും മി​ക​ച്ച ഫോ​മി​ലാ​ണ്. വ​ലി​യ ടൂ​ർ​ണ​മെ​ന്റു​ക​ളി​ലെ നോ​ക്കൗ​ട്ട് ഘ​ട്ട​ങ്ങ​ളി​ൽ സ​മ്മ​ർ​ദ​ത്തി​ന് അ​ടി​പ്പെ​ടാ​റു​ള്ള പ്ര​തി​രോ​ധ നി​ര​യാ​ണ് പ്ര​ധാ​ന വെ​ല്ലു​വി​ളി. 2018 ലോ​ക​ക​പ്പി​ൽ നാ​ലാ​മ​തും 2020, 2024 യൂ​റോ ക​പ്പു​ക​ളി​ൽ റ​ണ്ണേ​ഴ്സ് അ​പ്പു​മാ​ണ് ഇം​ഗ്ല​ണ്ട്. ലൂ​ക്ക​യു​ടെ ചി​റ​കി​ൽ ഇം​ഗ്ല​ണ്ടി​ന് പു​റ​മെ, ക്രൊ​യേ​ഷ്യ, ഘാ​ന, പാ​ന​മ എ​ന്നി​വ​യാ​ണ് എ​ൽ ഗ്രൂ​പ്പി​ൽ.

ക​ഴി​ഞ്ഞ ലോ​ക​ക​പ്പു​ക​ളി​ലെ മി​ക​ച്ച പ്ര​ക​ട​ന​ങ്ങ​ളു​മാ​യി എ​ത്തു​ന്ന ക്രൊ​യേ​ഷ്യ​യും ആ​ഫ്രി​ക്ക​ൻ ക​രു​ത്ത​രാ​യ ഘാ​ന​യും ഇം​ഗ്ല​ണ്ടി​ന് ക​ടു​ത്ത എ​തി​രാ​ളി​ക​ളാ​വും. ഇം​ഗ്ല​ണ്ടും ക്രൊ​യേ​ഷ്യ​യും ത​മ്മി​ലാ​യി​രി​ക്കും ഗ്രൂ​പ്പി​ലെ ഏ​റ്റ​വും ആ​വേ​ശ​ക​ര​മാ​യ മ​ത്സ​രം. നാ​ൽ​പ​താം വ​യ​സ്സി​ൽ ത​ന്റെ അ​വ​സാ​ന ലോ​ക​ക​പ്പ് ക​ളി​ക്കാ​നെ​ത്തു​ന്ന മാ​ന്ത്രി​ക മി​ഡ്ഫീ​ൽ​ഡ​ർ ലൂ​ക്കാ മോ​ഡ്രി​ച്ചി​നെ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ക്രൊ​യേ​ഷ്യ​ൻ ത​ന്ത്ര​ങ്ങ​ൾ. ക​ഴി​ഞ്ഞ ര​ണ്ട് ലോ​ക​ക​പ്പു​ക​ളി​ലും (2018ൽ ​റ​ണ്ണേ​ഴ്സ് അ​പ്പ്, 2022ൽ ​മൂ​ന്നാം സ്ഥാ​നം) ഒ​ന്നാ​ന്ത​രം പോ​രാ​ട്ട​വീ​ര്യം കാ​ഴ്ച​വെ​ച്ച ക്രോ​ട്ടു​ക​ൾ​ക്ക് അ​നു​ഭ​വ​സ​മ്പ​ന്ന​മാ​യ മ​ധ്യ​നി​ര​യാ​ണ് ക​രു​ത്ത്. മ​ധ്യ​നി​ര​യി​ൽ മാ​ഞ്ച​സ്റ്റ​ർ സി​റ്റി​യു​ടെ കോ​വാ​സി​ച്ച് മോ​ഡ്രി​ച്ചി​ന് കൂ​ട്ടാ​വും. മാ​ഞ്ച​സ്റ്റ​ർ സി​റ്റി​യു​ടെ ഡി​ഫ​ൻ​ഡ​റാ​യ യോ​ഷ്കോ ഗ്വാ​ർ​ഡി​യോ​ളാ​ണ് പ്ര​തി​രോ​ധ​ത്തി​ന്റെ നെ​ടും​തൂ​ൺ. പ​ന്ത് പ​ര​മാ​വ​ധി കൈ​വ​ശം വെ​ച്ച്, കൃ​ത്യ​മാ​യ പാ​സു​ക​ളി​ലൂ​ടെ ക​ളി നി​യ​ന്ത്ര​ണ​ത്തി​ലാ​ക്കു​ക​യാ​ണ് ക്രൊ​യേ​ഷ്യ​ൻ ശൈ​ലി. എ​ന്നാ​ൽ, മ​രി​യോ മാ​ൻ​സൂ​ക്കി​ചി​നു​ശേ​ഷം ഒ​രു ക്ലി​നി​ക്ക​ൽ സ്ട്രൈ​ക്ക​റു​ടെ അ​ഭാ​വം ടീ​മി​ൽ നി​ഴ​ലി​ച്ചു​കാ​ണു​ന്നു​ണ്ട്.

ക​റു​ത്ത ന​ക്ഷ​ത്ര​ങ്ങ​ളും ക​നാ​ൽ മ​നു​ഷ്യ​രും​

ഗ്രൂ​പ്പി​ൽ​നി​ന്ന് ഇം​ഗ്ല​ണ്ടും ക്രൊ​യേ​ഷ്യ​യും അ​ടു​ത്ത റൗ​ണ്ടി​ലേ​ക്ക് യോ​ഗ്യ​ത നേ​ടാ​നാ​ണ് സാ​ധ്യ​ത. എ​ന്നാ​ൽ, ഘാ​ന​യോ പാ​ന​മ​യോ ഒ​രു അ​ട്ടി​മ​റി ന​ട​ത്തി​യാ​ൽ ഈ ​ഗ്രൂ​പ്പി​ന്റെ വി​ധി ത​ന്നെ മാ​റി​മ​റി​യും. 2006ൽ ​ജ​ർ​മ​നി​യി​ൽ ന​ട​ന്ന ലോ​ക​ക​പ്പി​ലാ​ണ് ഘാ​ന ആ​ദ്യ​മാ​യി യോ​ഗ്യ​ത നേ​ടി​യ​ത്. ആ​ദ്യ ത​വ​ണ ത​ന്നെ പ്രീ-​ക്വാ​ർ​ട്ട​ർ പ്ര​വേ​ശം. 2010ൽ ​ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ ഫു​ട്ബാ​ൾ ച​രി​ത്ര​ത്തി​ലെ​ത​ന്നെ ഏ​റ്റ​വും നാ​ട​കീ​യ​മാ​യ മ​ത്സ​ര​ങ്ങ​ളി​ലൊ​ന്നി​ൽ ഉ​റു​ഗ്വാ​യ് യോ​ട് പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ൽ കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു. യു​വ​താ​ര​ങ്ങ​ളു​ടെ നി​ര​യാ​ണ് ഘാ​ന​യു​ടേ​ത്. ലെ​സ്റ്റ​ർ സി​റ്റി താ​രം ജോ​ർ​ദാ​ൻ അ​യേ​വ്, അ​ത്‍ല​റ്റി​കോ ബി​ൽ​ബാ​വോ താ​രം ഇ​നാ​കി വി​ല്യം​സ് എ​ന്നി​വ​രി​ലാ​ണ് ബ്ലാ​ക്ക് സ്റ്റാ​ർ​സി​ന്റെ ഗോ​ള​ടി പ്ര​തീ​ക്ഷ. അ​തേ​സ​മ​യം, യോ​ഗ്യ​താ റൗ​ണ്ടി​ൽ മി​ക​ച്ച ഫോ​മി​ലാ​യി​രു​ന്ന വെ​സ്റ്റ് ഹാം ​താ​രം മു​ഹ​മ്മ​ദ് ഖു​ദൂ​സ് പ​രി​ക്കേ​റ്റ് പു​റ​ത്താ​യ​ത് ഘാ​ന​ക്ക് വ​ൻ തി​രി​ച്ച​ടി​യാ​ണ്. കോ​ൺ​ക​കാ​ഫ് മേ​ഖ​ല​യി​ൽ നി​ന്ന് യോ​ഗ്യ​ത നേ​ടി​യ ‘ലാ​സ് ക​നാ​ല​റോ​സ്’ (ക​നാ​ൽ മ​നു​ഷ്യ​ർ) എ​ന്ന വി​ളി​പ്പേ​രു​ള്ള പാ​ന​മ, ര​ണ്ടാം​ലോ​ക​പ്പി​നാ​ണി​റ​ങ്ങു​ന്ന​ത്. നി​ല​വി​ലെ ഫി​ഫ റാ​ങ്കി​ങ്ങി​ൽ ഘാ​ന​യേ​ക്കാ​ളും ഏ​റെ മു​ന്നി​ലു​ള്ള പാ​ന​മ, പ്ര​തി​രോ​ധ​ത്തി​ലൂ​ന്നി കൗ​ണ്ട​ർ അ​റ്റാ​ക്കു​ക​ളി​ലൂ​ടെ സ്കോ​ർ ചെ​യ്യാ​ൻ ശ്ര​മി​ക്കു​ന്ന​വ​രാ​ണ്. ഗ്രൂ​പ്പി​ലെ മ​റ്റ് മൂ​ന്ന് ടീ​മു​ക​ളു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ ലോ​കോ​ത്ത​ര താ​ര​ങ്ങ​ളു​ടെ​യും അ​നു​ഭ​വ​സ​മ്പ​ത്തി​ന്റെ​യും കു​റ​വു​ണ്ട്. 2023 കോ​ൺ​ക​കാ​ഫ് ഗോ​ൾ​ഡ് ക​പ്പി​ലും 2025ലെ ​നാ​ഷ​ൻ​സ് ലീ​ഗി​ലും റ​ണ്ണേ​ഴ്സ് അ​പ്പാ​യ പാ​ന​മ​യെ ചെ​റു​താ​യി കാ​ണാ​നാ​വി​ല്ല.