സ്ട്രൈക്കിങ് ടെസ്റ്റ്; ഇം​ഗ്ല​ണ്ടും ​നോ​ർ​വേ​യും ​നേ​ർ​ക്കു​നേ​ർ

മയാ​മി: ഹാ​ർ​ഡ്റോ​ക്ക് സ്റ്റേ​ഡി​യ​ത്തി​ൽ ഇ​ന്ന് ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ ക​ടു​പ്പ​മേ​റി​യ അ​ങ്കം. 28 വ​ർ​ഷ​ത്തി​നു​ശേ​ഷം സാ​ന്നി​ധ്യ​മ​റി​യി​ച്ച നോ​ർ​വേ​യും 60 വ​ർ​ഷ​ത്തി​നു​ശേ​ഷം കി​രീ​ട​ത്തി​നാ​യി പൊ​രു​തു​ന്ന ഇം​ഗ്ല​ണ്ടു​മാ​ണ് ക​ള​ത്തി​ൽ. ഒ​ന്നാ​ന്ത​രം സ്ട്രൈ​ക്ക​ർ​മാ​രാ​യ ഹാ​രി കെ​യ്ൻ ഇം​ഗ്ല​ണ്ട് നി​ര​യി​ലും എ​ർ​ലി​ങ് ഹാ​ല​ൻ​ഡ് നോ​ർ​വേ​യു​ടെ ഭാ​ഗ​ത്തും. ബ്ര​സീ​ലി​നെ തോ​ൽ​പി​ച്ചെ​ത്തു​ന്ന നോ​ർ​വേ ഇൗ ​ലോ​ക​ക​പ്പി​ലെ ശ്ര​ദ്ധേ​യ ടീ​മാ​യാ​ണ് ക്വാ​ർ​ട്ട​റി​ൽ പോ​രി​നി​റ​ങ്ങു​ന്ന​ത്. മെ​ക്സി​കോ​യു​മാ​യി വീ​റോ​ടെ പൊ​രു​തി​യാ​ണ് ഇം​ഗ്ല​ണ്ട് പ്രീ​ക്വാ​ർ​ട്ട​ർ പി​ന്നി​ട്ട​ത്. ഈ ​മ​ത്സ​ര​ത്തി​ൽ ചു​വ​പ്പു​കാ​ർ​ഡ് ക​ണ്ട പ്ര​തി​രോ​ധ​ഭ​ട​ൻ യാ​ര​ൽ ക്വ​ൻ​സ​ക്ക് ക​ളി​ക്കാ​നാ​കി​ല്ല. ഞാ​യ​ർ പു​ല​ർ​ച്ച ഇ​ന്ത്യ​ൻ സ​മ​യം 2.30നാ​ണ് മ​ത്സ​രം.

ഹാ​ല​ൻ​ഡ് Vs കെ​യ്ൻ

ഏ​ഴ് ഗോ​ളു​ക​ളു​മാ​യി വ​ല ത​ക​ർ​ത്ത് മു​ന്നേ​റു​ക​യാ​ണ് ഹാ​ല​ൻ​ഡ്. ആ​കെ ട​ച്ചു​ക​ൾ കു​റ​വാ​ണെ​ങ്കി​ലും പ​ന്ത് കാ​ലി​ൽ കി​ട്ടി​യാ​ൽ വ​ല​കു​ലു​ക്കു​ന്ന മാ​ന്ത്രി​ക​ൻ. ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗി​ൽ ഈ ​മു​ന്നേ​റ്റ​ക്കാ​ര​ന്റെ എ​തി​രാ​ളി​ക​ളും സ​ഹ​താ​ര​ങ്ങ​ളു​മെ​ല്ലാം അ​ട​ങ്ങു​ന്ന​താ​ണ് ഇ​ന്ന​തെ എ​തി​രാ​ളി​ക​ൾ. ഇം​ഗ്ല​ണ്ട് കോ​ച്ച് തോ​മ​സ് ടു​ഷേ​ലി​ന്റെ മു​ഖ്യ​ത​ന്ത്രം ഹാ​ല​ൻ​ഡി​നെ പൂ​ട്ടു​ന്ന​താ​യി​രി​ക്കും. ബ്ര​സീ​ലി​നെ​തി​രെ അ​വ​സാ​ന 11 മി​നി​റ്റി​നി​ടെ നേ​ടി​യ ഗോ​ളു​ക​ൾ ഹാ​ല​ൻ​ഡി​ന്റെ ​പ്ര​തി​ഭ​യു​ടെ ഔ​ന്ന​ത്യം വെ​ളി​പ്പെ​ടു​ത്തു​ന്ന​താ​യി​രു​ന്നു.

മ​ധ്യ​നി​ര​യി​ൽ ക്യാ​പ്റ്റ​ൻ മാ​ർ​ട്ടി​ൻ ഒ​ഡെ​ഗാ​ർ​ഡി​ന്റെ ച​ടു​ല​മാ​യ നീ​ക്ക​ങ്ങ​ൾ മു​ൻ​നി​ര​യി​ൽ ഹാ​ല​ൻ​ഡി​ന് തു​ണ​യാ​കും. മ​നോ​ഹ​ര​മാ​യി ക​ളം​ഭ​രി​ക്കു​ന്ന ഒ​ഡേ​ഗാ​ർ​ഡി​ന്റെ പ്ര​ക​ട​നം ഹാ​ല​ൻ​ഡി​ന്റെ ഗോ​ള​ടി​മി​ക​വി​ന് മു​ന്നി​ൽ മു​ങ്ങി​പ്പോ​കു​ക​യാ​യി​രു​ന്നു. വി​ങ്ങു​ക​ളി​ലൂ​ടെ അ​ന്റോ​ണി​യോ നു​സ​യു​ടെ അ​തി​വേ​ഗ​ത​യും നോ​ർ​വേ​ക്ക് പ്ര​തീ​ക്ഷ​യാ​ണ്. യൂ​ലി​യ​ൻ റ​യേ​ഴ്സ​ൻ തി​രി​ച്ചു​വ​ന്ന​ത് പ്ര​തി​രോ​ധ​ത്തി​നും ഉ​റ​പ്പ് കൂ​ട്ടും.

മ​റു​ഭാ​ഗ​ത്ത് ഹാ​രി കെ​യ്ൻ എ​ന്ന സൂ​പ്പ​ർ സ്ട്രൈ​ക്ക​റു​ണ്ട് ഇം​ഗ്ല​ണ്ടി​ന്. ആ​റ് ഗോ​ളു​ക​ൾ നേ​ടി കു​തി​പ്പി​ലാ​ണ്. ടീം ​പി​ന്നി​ലാ​യാ​ലും ആ​ത്മ​വി​ശ്വാ​സ​ത്തി​ന്റെ ഊ​ർ​ജ​​മേ​കു​ന്ന​ത് കെ​യ്നാ​ണ്. ബു​കാ​യോ സാ​ക്ക​യും ജൂ​ഡ് ബെ​ല്ലി​ങ്ഹാ​മും ല​ക്ഷ്യം കാ​ണു​ന്ന​തി​ൽ മി​ടു​ക്ക​രാ​ണ്. ആ​ന്റ​ണി ഗോ​ർ​ഡ​ൻ റാ​ഷ്ഫോ​ർ​ഡി​ന് പ​ക​രം വ​ന്ന് ഇ​ട​ത് വി​ങ്ങി​ൽ സ്ഥി​രം സ്ഥാ​ന​മു​റ​പ്പി​ച്ചു. ഗോ​ർ​ഡ​ന്റെ ക്രോ​സു​ക​ൾ ഇം​ഗ്ല​ണ്ടി​ന്റെ പ്ല​സ്​​പോ​യ​ന്റാ​ണ്. യാ​ര​ൽ ക്വ​ൻ​സ​ക്ക് പ​ക​രം ജേ​ഡ് സെ​പ്ൻ​സാ​കും ഇ​റ​ങ്ങു​ക. റീ​സ് ജെ​യിം​സി​നും മാ​ർ​ക് ഗ്യൂ​ഹി​ക്കും പ​രി​ക്കു​ണ്ട്. വി​ജ​യാ​ഘോ​ഷ​ത്തി​നി​ടെ കൈ ​ഒ​ടി​ഞ്ഞ ജോ​ർ​ദാ​ൻ ഹെ​ൻ​ഡേ​ഴ്സ​ന് ശ​സ്​​ത്ര​ക്രി​യ ക​ഴി​ഞ്ഞു, ഇ​നി ലോ​ക​ക​പ്പി​ൽ ക​ളി​ക്കാ​നാ​കി​ല്ല.