തലസ്ഥാനത്തിന് ‘സർപ്രൈസു’ണ്ടെന്ന് മുഖ്യമന്ത്രി; പദ്ധതി എന്താണെന്ന് തൽക്കാലം വെളിപ്പെടുത്തുന്നില്ലെന്ന്

തിരുവനന്തപുരം: തലസ്ഥാനത്ത് സർക്കാറിന്‍റെയും ജില്ലയിലെ ജനപ്രതിനിധികളുടെയും പിന്തുണയോടെ ഒരു സുപ്രധാന പദ്ധതിക്ക് തുടക്കമിടുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. എന്നാൽ പദ്ധതി എന്താണെന്ന് തൽക്കാലം വെളിപ്പെടുത്തുന്നില്ലെന്നും ‘സർപ്രൈസ്’ ആയിരിക്കട്ടെയെന്നും ഓണം-ടൂറിസം വാരാഘോഷം ഉദ്ഘാടനം ചെയ്ത വേദിയിൽ അദ്ദേഹം കൂട്ടിച്ചേർത്തു.

അന്താരാഷ്ട്ര മാരിടൈം മ്യൂസിയവും ഫിലിം സിറ്റിയും എം.ടി. വാസുദേവൻ നായരുടെ ഓർമക്കായി സാംസ്കാരിക പാർക്കും സംസ്ഥാനത്ത് നടപ്പാക്കും. ഇതിന് പുറമെ തലസ്ഥാനത്തിന് ഒരു സുപ്രധാന പദ്ധതികൂടി ഉടൻ പ്രഖ്യാപിക്കും.

ഈ ഓണക്കാലത്ത് എല്ലാവരും സന്തോഷമായിരിക്കാൻ വേണ്ടതെല്ലാം സർക്കാർ ചെയ്തിട്ടുണ്ട്. സർക്കാർ വിതരണം ചെയ്ത പണമെല്ലാം ജനങ്ങൾ ചിലവഴിക്കണമെന്നാണ് ആഗ്രഹം. അങ്ങനെചെയ്താൽ നൽകിയ പണം സർക്കാറിലേക്ക് നികുതിയിലൂടെ തിരികെവരുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.