അങ്കമാലിയിൽ 12 പേർക്ക് തെരുവുനായുടെ കടിയേറ്റു

അങ്കമാലി: നാലുമാസത്തിനുശേഷം തെരുവുനായ് പേടിയിൽ അങ്കമാലി പട്ടണവാസികൾ. വെള്ളിയാഴ്ച രാത്രി ഏഴുമുതൽ 12 വരെ പട്ടണത്തിന്റെ വിവിധ ഭാഗങ്ങളിൽ കിതച്ചോടിയ നായ് 12 ഓളം പേരെ കടിച്ചു. വൈകീട്ട് ജോലി കഴിഞ്ഞ് മടങ്ങുന്ന വഴിയാത്രക്കാർ, ബസ് കാത്തുനിന്നവർ, സാധനങ്ങൾ വാങ്ങാൻ കടകളിലെത്തിയവർ, ഡ്രൈവർമാർ, ഹോട്ടൽ ജീവനക്കാർ തുടങ്ങിയവർക്കാണ് കടിയേറ്റത്. കിതച്ചെത്തിയ നായ പ്രകോപനമില്ലാതെ ആളുകളുടെ ദേഹത്തേക്ക് ചാടിക്കയറി ഉപദ്രവിക്കുകയായിരുന്നത്രെ. യാത്രക്കാരും വാഹനങ്ങളും തിങ്ങിനിറഞ്ഞ പട്ടണത്തിൽ പേപ്പട്ടി പാഞ്ഞ് നടക്കുന്നതറിഞ്ഞതോടെ ജനം ഭീതിയിലായി.

ആറുപേർ താലൂക്കാശുപത്രിയിൽ ചികിത്സ തേടി. മറ്റുള്ളവരെല്ലാം അവരവരുടെ പ്രദേശങ്ങളിലെ ആശുപത്രികളിലാണ് ചികിത്സക്ക് വിധേയരായത്. മാരക മുറിവേറ്റ മൂന്നുപേരെ കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മാർക്കറ്റ് റോഡിൽനിന്നാണ് നായുടെ ഉപദ്രവം തുടങ്ങിയതെന്നാണ് പറയുന്നത്. വിവിധ വാർഡുകളിലൂടെ ഓടിയ കോതകുളങ്ങര ഭാഗത്തെത്തി. പിന്നീട് ടി.ബി റോഡ് വഴി ക്യാമ്പ് ഷെഡ് റോഡിലെത്തി സ്ത്രീകളടക്കം യാത്രക്കാരെ കടിച്ചു. വാഹനാപകടത്തിൽ പരിക്കേറ്റ നായ് വേദനകൊണ്ടാണ് കിതച്ചോടിയതെന്നും കണ്ണിൽ കണ്ടവരെയെല്ലാം ആക്രമിച്ചതെന്നും പറയപ്പെടുന്നു. നായെ പിടികൂടാൻ നഗരസഭ അധ്യക്ഷ റീത്ത പോളിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളും വനം വകുപ്പ് ഉദ്യോഗസ്ഥരും നഗരസഭ കണ്ടിജൻസി ജീവനക്കാരും തിരച്ചിലാരംഭിച്ചു.

നാലര മണിക്കൂറിനുശേഷം നായ് കോതകുളങ്ങരയിലെത്തിയറിഞ്ഞു. നാവിൽനിന്ന് നുരയും പതയും വന്ന് വഴിയോരത്ത് അവശനിലയിൽ കണ്ട നായയെ കൊല്ലുകയായിരുന്നു. തുടർന്ന് അങ്കമാലി നഗരസഭയിൽ കൊണ്ടുവന്ന് ഐസ് ഫ്രീസറിൽ സൂക്ഷിച്ച നായുടെ ജഡം ശനിയാഴ്ച രാവിലെ പേവിഷബാധയുണ്ടോയെന്നറിയാൻ മണ്ണുത്തിയിലേക്ക് കൊണ്ടുപോയി. വെറ്ററിനറി ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ നായ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ മേയ് 23നും പട്ടാപ്പകൽ അങ്കമാലി പട്ടണത്തിൽ 20ഓളം പേർക്ക് നായുടെ കടിയേറ്റിരുന്നു.

ക​ടി​യേ​റ്റ​വ​ർ​ക്ക് സാ​മ്പ​ത്തി​കസ​ഹാ​യം ന​ൽ​കും -ന​ഗ​ര​സ​ഭ

അ​ങ്ക​മാ​ലി: വെ​ള്ളി​യാ​ഴ്ച രാ​ത്രി അ​ങ്ക​മാ​ലി പ​ട്ട​ണ​ത്തി​ൽ തെ​രു​വു​നാ​യു​ടെ ക​ടി​യേ​റ്റ​വ​ർ​ക്ക് ത​ന്റെ ദു​രി​താ​ശ്വാ​സ നി​ധി​യി​ൽ​നി​ന്ന് അ​ടി​യ​ന്തി​ര സാ​മ്പ​ത്തി​ക സ​ഹാ​യം ന​ൽ​കു​മെ​ന്ന് ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ റീ​ത്ത പോ​ൾ. നാ​യു​ടെ ആ​ക്ര​മ​ണം അ​റി​ഞ്ഞ​യു​ട​ൻ ജ​ന​പ്ര​തി​നി​ധി​ക​ളും ബ​ന്ധ​പ്പെ​ട്ട ഏ​ജ​ൻ​സി​ക​ളും ചേ​ർ​ന്ന് യു​ദ്ധ​കാ​ല​ടി​സ്ഥാ​ന​ത്തി​ൽ നാ​യെ പി​ടി​കൂ​ടി കൊ​ന്നു. പ​ട്ട​ണ​ത്തി​ലും പ​രി​സ​ര​ങ്ങ​ളി​ലു​മു​ള്ള നാ​യ്ക്ക​ൾ​ക്ക് വാ​ക്സി​നേ​ഷ​ൻ ന​ൽ​കാ​ൻ സം​വി​ധാ​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​വ​ന്ന സ​ന്ദ​ർ​ഭ​ത്തി​ലാ​ണ് വീ​ണ്ടും നാ​യു​ടെ ഉ​പ​ദ്ര​വ​മു​ണ്ടാ​യ​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ തി​ങ്ക​ളാ​ഴ്ച മു​ത​ൽ ഊ​ർ​ജി​ത വാ​ക്സി​നേ​ഷ​ൻ ആ​രം​ഭി​ക്കു​മെ​ന്നും റീ​ത്ത​പോ​ൾ പ​റ​ഞ്ഞു.