പ്രകൃതിക്ഷോഭം; കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം ഈ മാസം -മന്ത്രി ടി. ​സി​ദ്ദീ​ഖ്

അ​ന്താ​രാ​ഷ്ട്ര കാ​പ്പി ദി​നാ​ഘോ​ഷം കൃ​ഷി മ​ന്ത്രി അ​ഡ്വ. ടി. ​സി​ദ്ദീഖ് ഉ​ദ്‌​ഘാ​ട​നം ചെ​യു​ന്നു

ക​ൽ​പ​റ്റ: പ്ര​കൃ​തി​ക്ഷോ​ഭ​ത്തി​ല്‍ കാ​ര്‍ഷി​ക വി​ള​ക​ള്‍ക്ക് നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ച സം​സ്ഥാ​ന​ത്തെ ക​ര്‍ഷ​ക​ര്‍ക്ക് ന​ല്‍കാ​നു​ള്ള സ​ഹാ​യ​ധ​നം ഒ​ക്ടോ​ബ​ര്‍ അ​വ​സാ​ന​ത്തോ​ടെ ല​ഭ്യ​മാ​ക്കു​മെ​ന്ന് കൃ​ഷി മ​ന്ത്രി അ​ഡ്വ. ടി. ​സി​ദ്ദീ​ഖ്. ഏ​ഴാ​മ​ത് അ​ന്താ​രാ​ഷ്ട്ര കാ​പ്പി ദി​നാ​ഘോ​ഷം ച​ന്ദ്ര​ഗി​രി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി. വി​ള ഇ​ന്‍ഷു​റ​ന്‍സ് കു​ടി​ശ്ശി​ക തീ​ര്‍പ്പാ​ക്കാ​ന്‍ ആ​റു കോ​ടി രൂ​പ നീ​ക്കി​വെ​ച്ച​താ​യും തു​ക വി​ത​ര​ണ​ത്തി​നു​ള്ള ന​ട​പ​ടി​ക​ള്‍ പൂ​ര്‍ത്തീ​ക​രി​ച്ച​താ​യും മ​ന്ത്രി പ​റ​ഞ്ഞു. അ​ടു​ത്ത സാ​മ്പ​ത്തി​ക വ​ര്‍ഷം മു​ത​ല്‍ പ്ര​കൃ​തി​ക്ഷോ​ഭ​ത്തി​ന്റെ ഭാ​ഗ​മാ​യി ക​ര്‍ഷ​ക​നു​ണ്ടാ​കു​ന്ന വി​ള ന​ഷ്ട​ത്തി​നൊ​പ്പം പു​തി​യ ന​ടീ​ല്‍ വ​സ്തു​ക്ക​ള്‍, തു​ക, വ​ളം ന​ല്‍കു​ന്ന പ​ദ്ധ​തി കൃ​ഷി വ​കു​പ്പ് ആ​വി​ഷ്‌​ക​രി​ക്കും. വ​ന്യ​മൃ​ഗ ശ​ല്യ​ത്തി​ല്‍ ക​ര്‍ഷ​ക​ന് ന​ഷ്ട​മു​ണ്ടാ​യാ​ല്‍ നി​ല​വി​ല്‍ കി​ട്ടു​ന്ന തു​ക നൂ​റു ശ​ത​മാ​ന​മാ​ക്കി വ​ർ​ധി​പ്പി​ക്കാ​ന്‍ സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ തീ​രു​മാ​ന​മെ​ടു​ക്കു​ക​യാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

വ​യ​നാ​ടി​ന്റെ സ​മ്പ​ദ് വ്യ​വ​സ്ഥ​യി​ല്‍ കാ​പ്പി വ​ഹി​ക്കു​ന്ന സ്വാ​ധീ​നം വ​ലു​താ​ണെ​ന്നും കാ​പ്പി കൃ​ഷി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് നേ​രി​ടു​ന്ന പ്ര​ധാ​ന വെ​ല്ലു​വി​ളി കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​മാ​ണെ​ന്നും മ​ന്ത്രി സൂ​ചി​പ്പി​ച്ചു. കേ​ന്ദ്ര കോ​ഫി ഡ​വ​ല​പ്‌​മെ​ന്റ് ബോ​ര്‍ഡ്, സം​സ്ഥാ​ന സ​ര്‍ക്കാ​റി​ന്റെ കൃ​ഷി വ​കു​പ്പ് മു​ഖേ​ന കാ​പ്പി​ക്ക് പ്ര​ത്യേ​ക പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കും.

ജി​ല്ല​യി​ലെ കാ​പ്പി​യു​ടെ ഉ​ത്പാ​ദ​ന​ക്ഷ​മ​ത ഒ​രു ഹെ​ക്ട​റി​ല്‍ 918 കി​ലോ​ഗ്രാ​മാ​ണ്. കു​ട​കി​ല്‍ 1494 കി​ലോ​ഗ്രാ​മാ​ണ്. കു​ട​കി​ലേ​ക്കാ​ള്‍ മി​ക​ച്ച രീ​തി​യി​ല്‍ വ​രു​മാ​ന​മു​ണ്ടാ​ക്കാ​നു​ള്ള വ​ലി​യ മു​ന്നേ​റ്റ​ത്തി​ന് സ​ര്‍ക്കാ​ര്‍ തു​ട​ക്കം​കു​റി​ക്കു​ക​യാ​ണ്.

വ​യ​നാ​ട​ന്‍ റോ​ബ​സ്റ്റ കാ​പ്പി​ക്ക് ഭൗ​മ​സൂ​ചി​ക പ​ദ​വി ല​ഭി​ച്ചെ​ങ്കി​ലും മൂ​ല്യ​വ​ർ​ധ​ന​വ് ഉ​റ​പ്പാ​ക്ക​ണം. സം​സ്ഥാ​ന​ത്ത് അ​ന്താ​രാ​ഷ്ട്ര ഉ​ച്ച​കോ​ടി സം​ഘ​ടി​പ്പി​ക്കാ​ന്‍ ല​ക്ഷ്യ​മി​ടു​ന്ന​താ​യും മ​ന്ത്രി അ​റി​യി​ച്ചു.

ഉ​ഷ വി​ജ​യ​ന്‍ എം.​എ​ല്‍.​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​മൃ​ദ് യൂ​നി​റ്റി​ന്റെ ലോ​ഗോ മ​ന്ത്രി ടി. ​സി​ദ്ദീ​ഖ് പ്ര​കാ​ശ​നം ചെ​യ്തു. മ​ല​യാ​ളം കോ​ഫി ഗൈ​ഡ് ക​ല​ക്ട​ര്‍ വി. ​ചെ​ല്‍സാ​സി​നി പ്ര​കാ​ശ​നം ചെ​യ്തു. കാ​പ്പി ദി​നാ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി ക​ര്‍ഷ​ക​ര്‍ക്കാ​യി വി​വി​ധ സാ​ങ്കേ​തി​ക സെ​ഷ​നു​ക​ള്‍, കാ​പ്പി​യും അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ളും പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന 32ഓ​ളം സ്റ്റാ​ളു​ക​ൾ എ​ന്നി​വ ഒ​രു​ക്കി.

കൃ​ഷി​വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ അ​ര്‍ജു​ന്‍ പാ​ണ്ഡ്യ​ന്‍, കോ​ഫി ബോ​ര്‍ഡ് കേ​ര​ളം-​ത​മി​ഴ്‌​നാ​ട് ജോ. ​ഡ​യ​റ​ക്ട​ര്‍ ഡോ. ​എം. ക​റു​ത്ത​മ​ണി, പ്രി​ന്‍സി​പ്പ​ല്‍ കൃ​ഷി ഓ​ഫി​സ​ര്‍ ബി.​ജെ. സീ​മ, കാ​ന​റാ ബാ​ങ്ക് കോ​ഴി​ക്കോ​ട് സ​ര്‍ക്കി​ള്‍ ചീ​ഫ് ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ വി​ജ​യ​ല​ക്ഷ്മി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

കാ​ര്‍ഷി​ക മേ​ഖ​ല​യി​ല്‍ ഇ​ട​പെ​ട​ലു​ക​ള്‍

ന​ട​ത്തും -മ​ന്ത്രി എ.​പി. അ​നി​ല്‍കു​മാ​ര്‍

കാ​ര്‍ഷി​ക മേ​ഖ​ല​യി​ല്‍ ഗൗ​ര​വ​മു​ള്ള ഇ​ട​പെ​ട​ലു​ക​ള്‍ ന​ട​ത്താ​നാ​ണ് സ​ര്‍ക്കാ​ര്‍ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് റ​വ​ന്യൂ​മ​ന്ത്രി എ.​പി. അ​നി​ല്‍കു​മാ​ര്‍. കാ​പ്പി കൃ​ഷി വി​ക​സ​ന​ത്തി​ന് ക​ര്‍ഷ​ക​രു​ടെ ക്ഷേ​മ​ത്തി​ന് മു​ന്‍ഗ​ണ​ന ന​ല്‍കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ജി​ല്ല​യെ സം​ബ​ന്ധി​ച്ചും സം​സ്ഥാ​ന കാ​ര്‍ഷി​ക മേ​ഖ​ല​യെ സം​ബ​ന്ധി​ച്ചും വ​ലി​യ മു​ന്നേ​റ്റ സാ​ധ്യ​ത​ക​ളു​ള്ള മേ​ഖ​ല​യാ​ണ് കാ​പ്പി കൃ​ഷി. കാ​പ്പി​യു​ടെ പ്ര​സ​ക്തി​യും പ്രാ​ധാ​ന്യ​വും ച​ര്‍ച്ച ചെ​യ്യാ​ന്‍ വി​പ​ണി​യി​ലെ പു​തി​യ സാ​ധ്യ​ത​ക​ള്‍ ക​ണ്ടെ​ത്താ​ന്‍ ദി​നാ​ച​ര​ണ​ങ്ങ​ളും സെ​മി​നാ​റു​ക​ളും സ​ഹാ​യി​ക്കു​മെ​ന്ന് മ​ന്ത്രി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

പു​തി​യ വി​പ​ണി സാ​ധ്യ​ത​ക​ള്‍ ക​ണ്ടെ​ത്ത​ണം -മ​ന്ത്രി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി

ക​ര്‍ഷ​ക​രെ​യും വ​യ​നാ​ടി​ന്റെ സാ​മ്പ​ത്തി​ക മേ​ഖ​ല​യു​ടെ​യും ജീ​വ​നാ​ഡി​യാ​യ കാ​പ്പി കൃ​ഷി​യു​ടെ വി​ക​സ​ന​ത്തി​ന് മൂ​ല്യ​വ​ർ​ധ​ന​വും അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​വു​മാ​ണ് പ്ര​ധാ​ന​മെ​ന്ന് വ്യ​വ​സാ​യ മ​ന്ത്രി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി പ​റ​ഞ്ഞു. അ​ന്താ​രാ​ഷ്ട്ര കാ​പ്പി ദി​നാ​ച​ര​ണ​ത്തി​ന്റെ ഉ​ദ്ഘാ​ട​ന യോ​ഗ​ത്തി​ല്‍ ഓ​ണ്‍ലൈ​നാ​യി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ആ​ഗോ​ള​ത​ല​ത്തി​ല്‍ വ​ലി​യ വി​പ​ണി സാ​ധ്യ​ത​യു​ള്ള ഉ​ൽ​പ​ന്ന​മാ​ണ് കാ​പ്പി. എ​ന്നാ​ല്‍ ക​ര്‍ഷ​ക​ര്‍ നി​ല​വി​ല്‍ നേ​രി​ടു​ന്ന പ്ര​യാ​സ​ങ്ങ​ള്‍ക്ക് പ​രി​ഹാ​രം കാ​ണാ​ന്‍ പ്രാ​യോ​ഗി​ക​മാ​യ നി​ർ​ദേ​ശ​ങ്ങ​ള്‍ ഉ​യ​ര്‍ന്നു​വ​രേ​ണ്ട​തു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.