കു​റ്റ്യാ​ടി ഗ​വ.​ ആ​ശു​പ​ത്രി​യി​ൽ ഒ.​പി​ക്കുശേ​ഷം ഡോ​ക്​​ട​ർ​മാ​ർ കു​റ​വ്​

കു​റ്റ്യാ​ടി: ഗ​വ.​താ​ലൂ​ക്ക്​ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച വേ​ള​ത്തെ സി.​പി.​എം പ്ര​ദേ​ശി​ക നേ​താ​വ്​ പി.​പി.​ബാ​ബു​വി​ന്‍റെ മ​ര​ണ​ത്തി​ന്​ കാ​ര​ണം, അ​ദ്ദേ​ഹം ഗു​രു​താ​വ​സ്ഥ​യി​ലാ​യ​പ്പോ​ൾ പ​രി​ച​രി​ക്കാ​ൻ ഡോ​ക്ട​ർ​മാ​ർ എ​ത്താ​ത്ത​തു കൊ​ണ്ടാ​യി​രു​ന്നെ​ന്ന്​ ആ​രോ​പി​ച്ച്​ ബു​ധ​നാ​ഴ്ച​ ഡി.​വൈ.​എ​ഫ്.​ഐ ആ​ശു​പ​ത്രി മാ​ർ​ച്ച്​ ന​ട​ത്തി​യി​രു​ന്നു. ചൊ​വ്വാ​ഴ്ച ഉ​ച്ച​ക്ക്​ 12ന്​ ​പ​നി​യു​മാ​യി എ​ത്തി​യ ഇ​ദ്ദേ​ഹ​ത്തെ അ​ഡ്​​മി​റ്റ്​ ചെ​യ്യു​ക​യാ​ണു​ണ്ടാ​യ​ത്. ഹൃ​ദ​യ സം​ബ​ന്ധ​മാ​യ അ​സു​ഖം കൂ​ടി​യു​ള്ള ആ​ളാ​യി​രു​ന്നു. സ​ന്ധ്യ​യോ​ടെ ഇ​ദ്ദേ​ഹ​ത്തി​ന്റെ സ്ഥി​തി വ​ഷ​ളാ​യി. കാ​ഷ്വാ​ലി​റ്റി​യി​ലു​ണ്ടാ​യി​രു​ന്ന ഏ​ക ഡോ​ക്ട​ർ​ അ​വി​ടു​ത്തെ തി​ര​ക്കു കാ​ര​ണ​മെ​ത്താ​ൻ​ വൈ​കി. ​അ​വ​സ്ഥ അ​തീ​വ ഗു​രു​ത​മാ​യ​പ്പോ​ൾ ഡ്യൂ​ട്ടി ഡോ​ക്​​ട​ർ​ എ​ത്തി​യെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. കാ​ഷ്വാ​ലി​റ്റി​യി​ൽ വ​രു​ന്ന അ​നേ​കം രോ​ഗി​ക​ളെ​യും വാ​ർ​ഡി​ൽ പ്ര​വേ​ശി​പ്പി​ച്ച രോ​ഗി​ക​ളെ​യും നോ​ക്കാ​ൻ ഒ​രു ഡോ​ക്ട​ർ​മാ​ത്ര​മാ​ണു​ണ്ടാ​യി​രു​ന്ന​തെ​ന്നും പ​റ​ഞ്ഞു. ആ​ശു​പ​ത്രി​യി​ൽ പ​ല​പ്പോ​ഴും കാ​ഷ്വാ​ലി​റ്റി​യി​ൽ ഒ​രു കോ​ക്ട​റേ ഉ​ണ്ടാ​വൂ.

അ​ത്യാ​ഹി​ത കേ​സു​ക​ൾ​ക്ക്​ പു​റ​മെ ഒ.​പി​യി​ൽ കാ​ണി​ക്കേ​ണ്ട സാ​ധാ​ര​ണ അ​സു​ഖ​ങ്ങ​ളു​മാ​യും ആ​ള​കു​ൾ കാ​ഷ്വാ​ലി​റ്റി​യി​ൽ എ​ത്തു​ന്ന​ത് തി​ര​ക്കു കൂ​ടാ​ൻ കാ​ര​ണ​മാ​കു​മെ​ന്ന്​ ആ​ശു​പ​ത്രി മാ​നേ​ജ്​​മെ​ന്റ്​ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കൂ​ടി​യാ​യ കു​ന്നു​മ്മ​ൽ ബ്ലോ​ക്ക്​ പ​ഞ്ചാ​യ​ത്ത്​ പ്ര​സി​ഡ​ന്റ്​ കെ.​ശ​ശീ​ന്ദ്ര​ൻ പ​റ​ഞ്ഞു. ഒ​രു ഡോ​ക്ട​റെ കൂ​ടി നി​യ​മി​ക്ക​ണ​മെ​ന്ന്​ നി​ര​ന്ത​ര​മാ​യി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ഫ​ല​മു​ണ്ടാ​യി​ട്ടി​ല്ല.