സ്മൃതി യുഗാരംഭം; ഇന്ത്യ-സിംബാബ്‌വെ ഒന്നാം വനിത ട്വന്റി20 ഇന്ന്

സ്മൃ​തി മ​ന്ദാ​ന

റാ​യ്പു​ർ: ഇ​ന്ത്യ​ൻ വ​നി​ത ക്രി​ക്ക​റ്റ് ടീ​മി​ന്റെ മു​ഴു​വ​ൻ സ​മ​യ നാ​യി​ക​യാ​യി ചു​മ​ത​ല​യേ​റ്റ സ്റ്റാ​ർ ഓ​പ​ണ​ർ സ്മൃ​തി മ​ന്ദാ​ന​ക്ക് ആ​ദ്യ ദൗ​ത്യം. സിം​ബാ​ബ്‌​വെ​ക്കെ​തി​രെ മൂ​ന്ന് മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ ട്വ​ന്റി20 പ​ര​മ്പ​ര വെ​ള്ളി​യാ​ഴ്ച റാ​യ്പു​രി​ൽ തു​ട​ങ്ങും. 2027-ൽ ​ഇ​ന്ത്യ​യി​ൽ വെ​ച്ച് ന​ട​ക്കാ​നി​രി​ക്കു​ന്ന വ​നി​ത ചാ​മ്പ്യ​ൻ​സ് ട്രോ​ഫി മു​ന്നി​ൽ​ക്ക​ണ്ട് ടീ​മി​നെ ശ​ക്ത​മാ​ക്കു​ക​യാ​ണ് പു​തി​യ ക്യാ​പ്റ്റ​ന്റെ​യും മാ​നേ​ജ്‌​മെ​ന്റി​ന്റെ​യും പ്ര​ധാ​ന ല​ക്ഷ്യം. ഈ​യി​ടെ​യാ​ണ് ഹ​ർ​മ​ൻ​പ്രീ​ത് കൗ​റി​ൽ നി​ന്ന് സ്മൃ​തി ക്യാ​പ്റ്റ​ൻ​സി ഏ​റ്റെ​ടു​ത്ത​ത്.

സ്മൃ​തി​യും ഷ​ഫാ​ലി വ​ർ​മ​യും ചേ​ർ​ന്ന് മി​ക​ച്ച തു​ട​ക്കം ന​ൽ​കാ​റു​ണ്ടെ​ങ്കി​ലും മ​ധ്യ ഓ​വ​റു​ക​ളി​ൽ റ​ൺ റേ​റ്റ് ഉ​യ​ർ​ത്താ​ൻ ഇ​ന്ത്യ പ​ല​പ്പോ​ഴും ബു​ദ്ധി​മു​ട്ടാ​റു​ണ്ട്. മൂ​ന്നാം ന​മ്പ​റി​ൽ വി​ശ്വ​സ്ത​യാ​യ ബാ​റ്റ​റെ ക​ണ്ടെ​ത്തു​ക എ​ന്ന​ത് വ​ലി​യൊ​രു വെ​ല്ലു​വി​ളി​യാ​ണ്. ഫോം ​ക​ണ്ടെ​ത്താ​ൻ ബു​ദ്ധി​മു​ട്ടു​ന്ന ഹ​ർ​മ​ന് പ​ര​മ്പ​ര നി​ർ​ണാ​യ​ക​മാ​കും. മ​ല​യാ​ളി ഓ​ൾ റൗ​ണ്ട​ർ മി​ന്നു മ​ണി ഇ​ട​വേ​ള​ക്ക് ശേ​ഷം ടീ​മി​ൽ തി​രി​ച്ചെ​ത്തി. അ​നു​ഷ്ക ശ​ർ​മ, നി​ക്കി പ്ര​സാ​ദ്, ജി​ന്തി​മ​ണി ക​ലി​ത തു​ട​ങ്ങി​യ യു​വ ഓ​ൾ റൗ​ണ്ട​ർ​മാ​രെ​യും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ദീ​പ്തി ശ​ർ​മ​ക്കൊ​പ്പം വി​ക്ക​റ്റു​ക​ൾ വീ​ഴ്ത്താ​ൻ ലെ​ഗ് സ്പി​ന്ന​ർ പ്രേ​മ റാ​വ​ത്തി​നും പ​ര​മ്പ​ര​യി​ൽ അ​വ​സ​രം ല​ഭി​ച്ചേ​ക്കും. റാ​യ്പൂ​രി​ലെ മ​ത്സ​ര​ങ്ങ​ൾ​ക്കു​ശേ​ഷം ഇ​രു​ടീ​മും ഏ​ക​ദി​ന പ​ര​മ്പ​ര​ക്കാ​യി വ​ഡോ​ദ​ര​യി​ലേ​ക്ക് തി​രി​ക്കും.