വിട്ടുമാറാത്ത ചുമയോ?, നിസ്സാരമായി കാണരുത്; അത് വലിയ സൂചനകളാവാം

വിട്ടുമാറാത്ത ചുമ പലപ്പോഴും അണുബാധയോ, അലർജിയോ, ശ്വാസകോശനാളികളിലെ നേരിയ അസ്വസ്ഥതയോ ആയിട്ടാണ് നാം സാധാരണ കാണാറുള്ളത്. എന്നാൽ ഇത് ചിലപ്പോൾ ഗുരുതരകമായ അസുഖങ്ങളെക്കുറിച്ചുള്ള മുന്നിറിയിപ്പായിരിക്കാം. പലരിലും ഇത് ശ്വാസകോശ അർബുദം (ലങ് ക്യാൻസർ) പ്രാരംഭ ലക്ഷണമായി കാണുന്നുണ്ട്. ശ്വാസകോശ അർബുദം വർധിച്ചുവരുന്നുണ്ടെങ്കിലും, തുടക്കത്തിൽ ഇത് കണ്ടെത്തുന്നത് വളരെ അപൂർവ്വമാണ്. ലക്ഷണങ്ങൾ എപ്പോഴും വ്യക്തമല്ലാത്തതും സാധാരണ ശ്വസനപ്രശ്നങ്ങൾക്ക് സമാനമായി പ്രകടമാകുന്നതുമാണ് ഇതിന് കാരണം.

“വിട്ടുമാറാത്ത ചുമ പലപ്പോഴും അണുബാധയോ, അലർജിയോ, ശ്വാസകോശനാളികളിലെ നേരിയ അസ്വസ്ഥതയോ ആയിട്ടാണ് കരുതാറുള്ളത്. എന്നാൽ, ആഴ്ചകളോളം നീണ്ടുനിൽക്കുന്ന, സാധാരണ ചികിത്സകൊണ്ട് ഭേദമാകാത്ത അല്ലെങ്കിൽ ക്രമേണ വഷളായിക്കൊണ്ടിരിക്കുന്ന വിട്ടുമാറാത്ത ചുമയെ നിസ്സാരമായി കാണരുത്, കാരണം ഇത് ശ്വാസകോശ അർബുദത്തിന്റെ ഒരു പ്രാരംഭ മുന്നറിയിപ്പ് സൂചനയായേക്കാം,” ഹൗറയിലെ നാരായണ ഹോസ്പിറ്റലിലെ ഇന്റർവെൻഷണൽ പൾമണോളജി കൺസൾട്ടന്റായ ഡോ. സന്ദീപ് ജെയിൻ പറഞ്ഞു.

ശ്വാസകോശ അർബുദത്തിന്റെ പ്രാരംഭ സൂചനകൾ

വിട്ടുമാറാത്ത ചുമ ശ്വാസകോശ അർബുദത്തിന്റെ ലക്ഷണമാകണമെന്നില്ലെങ്കിലും ചുമയുടെ സ്വാഭാവം, ആവൃത്തി, കാഠിന്യം എന്നിവയിലുണ്ടാകുന്ന മാറ്റങ്ങൾ വൈദ്യശ്രദ്ധ അർഹിക്കുന്നതാണെന്ന് ഡോ. ജെയിൻ പറയുന്നു. രക്തം ചുമച്ചുതുപ്പുക, വിട്ടുമാറാത്ത രീതിയിൽ കഫം ഉണ്ടാകുന്നത്, കാരണം വ്യക്തമല്ലാത്ത ഭാരക്കുറവ്, വിശപ്പില്ലായ്മ, ശ്വാസംമുട്ടൽ, നെഞ്ചുവേദന, കാരണം വ്യക്തമല്ലാത്ത തളർച്ച എന്നിവ ഇതിന്‍റെ സൂചനകളാണ്.

കൂടുതൽ സാധ്യതയുള്ള വ്യക്തികൾ

നാൾക്കുനാൾ വഷളായി വരുന്ന വിട്ടുമാറാത്ത ചുമയോടൊപ്പം മറ്റ് ശ്വസനപ്രശ്നങ്ങളുടെ ലക്ഷണങ്ങളുമുണ്ടെങ്കിൽ പ്രത്യേകം ശ്രദ്ധിക്കണം. “പുകവലിക്കുന്ന ചരിത്രമുള്ളവർ, പരോക്ഷ പുകവലിക്ക് ഇരയാകുന്നവർ, മുമ്പ് അർബുദം വന്നിട്ടുള്ളവർ, കുടുംബത്തിൽ ശ്വാസകോശ അർബുദ പാരമ്പര്യമുള്ളവർ എന്നിവരിൽ എന്തെങ്കിലും ലക്ഷണങ്ങൾ ശ്രദ്ധയിൽരപ്പെട്ടാൽ പരിശോധന നടത്തും. എന്നാൽ ഒരിക്കലും പുകവലിക്കാത്ത ആളുകളിലും ശ്വാസകോശ അർബുദം കണ്ടുവരാറുണ്ട്.

ആസ്ത്മ, ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പൾമണറി ഡിസീസ്, ക്ഷയരോഗം (ട്യൂബർകുലോസിസ്), അല്ലെങ്കിൽ ഇന്റർസ്റ്റീഷ്യൽ ലങ് ഡിസീസ് തുടങ്ങിയ അവസ്ഥകളുടെ ലക്ഷണങ്ങൾക്ക് സമാനമാണ് ശ്വാസകോശ അർബുദത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ. അതിനാൽ, യഥാർത്ഥ കാരണം തിരിച്ചറിയുന്നതിന് കൃത്യമായ ഒരു ക്ലിനിക്കൽ പരിശോധന അത്യാവശ്യമാണ്.

നേരത്തെയുള്ള രോഗനിർണ്ണയം വലിയ പങ്കുവഹിക്കുന്നു. രോഗം പ്രാരംഭ ഘട്ടത്തിൽ തന്നെ കണ്ടെത്തുമ്പോൾ ചികിത്സയിലൂടെ അസുഖം ഭേധമാക്കാൻ കഴിയുമെന്ന് വിദഗ്ധർ പറയുന്നു.