ഫിഫ സൗ​ഹൃ​ദ മ​ത്സ​രം; ഇ​ന്ത്യ Vs ന്യൂ​സി​ല​ൻ​ഡ് ഇ​ന്ന്

ഓ​ക്‍ല​ൻ​ഡ്: ഇ​ന്ത്യ-​ന്യൂ​സി​ല​ൻ​ഡ് അ​ന്താ​രാ​ഷ്ട്ര സൗ​ഹൃ​ദ ഫു​ട്ബാ​ൾ മ​ത്സ​ര​ങ്ങ​ളി​ലെ ആ​ദ്യ ക​ളി ഓ​ക്‍ല​ൻ​ഡ് ഗോ ​മീ​ഡി​യ സ്റ്റേ​ഡി​യ​ത്തി​ൽ വ്യാ​ഴാ​ഴ്ച ന​ട​ക്കും. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലെ കാ​യി​ക ബ​ന്ധ​ത്തി​ന്റെ ശ​താ​ബ്ദി​യാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഫി​ഫ വി​ൻ​ഡോ​യി​ൽ ര​ണ്ട് മ​ത്സ​ര​ങ്ങ​ളാ​ണ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

അ​ടു​ത്ത ക​ളി ന​വം​ബ​ർ 15ന് ​ക്രൈ​സ്റ്റ്ച​ർ​ച്ചി​ലെ വ​ൺ ന്യൂ​സി​ല​ൻ​ഡ് സ്റ്റേ​ഡി​യ​ത്തി​ൽ അ​ര​ങ്ങേ​റും. ഇ​ന്ത്യ​ൻ ദേ​ശീ​യ പു​രു​ഷ ഫു​ട്ബാ​ൾ ടീം ​ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യാ​ണ് ന്യൂ​സി​ല​ൻ​ഡി​ൽ പ​ര്യ​ട​നം ന​ട​ത്തു​ന്ന​ത്. 138ാം സ്ഥാ​ന​ത്തു​ള്ള ഇ​ന്ത്യ​യും 88ാം സ്ഥാ​ന​ക്കാ​രാ​യ ന്യൂ​സി​ല​ൻ​ഡും ത​മ്മി​ലെ അ​ങ്കം നീ​ല​ക്ക​ടു​വ​ക​ൾ​ക്ക് വ​ലി​യൊ​രു പ​രീ​ക്ഷ​ണ​മാ​യി​രി​ക്കും. ഇ​ക്ക​ഴി​ഞ്ഞ ലോ​ക​ക​പ്പ് ക​ളി​ച്ച ടീ​മാ​ണ് ന്യൂ​സി​ല​ൻ​ഡ്. ബ്ര​സീ​ലി​നും ഉ​റു​ഗ്വാ​യി​ക്കു​മെ​തി​രാ​യ പോ​രാ​ട്ട​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് ഇ​ന്ത്യ ഇ​റ​ങ്ങു​ന്ന​ത്.

മു​ഖ്യ പ​രി​ശീ​ല​ക​ൻ ഖാ​ലി​ദ് ജ​മീ​ൽ പ്ര​ഖ്യാ​പി​ച്ച 23 അം​ഗ സ​ന്ദ​ർ​ശ​ക ടീ​മി​ൽ വ​ലി​യ മാ​റ്റ​ങ്ങ​ളു​ണ്ട്. പ​രി​ച​യ​സ​മ്പ​ന്ന​നാ​യ ഗോ​ൾ​കീ​പ്പ​ർ ഗു​ർ​പ്രീ​ത് സി​ങ് സ​ന്ധു​വി​നെ ഒ​ഴി​വാ​ക്കി​യ​പ്പോ​ൾ, സാ​ഫ് ചാ​മ്പ്യ​ൻ​ഷി​പ് ടീ​മി​ലു​ണ്ടാ​യി​രു​ന്ന ലി​സ്റ്റ​ൺ കൊ​ളാ​സോ, മ​ല​യാ​ളി താ​ര​ങ്ങ​ളാ​യ ബി​ജോ​യ് വ​ർ​ഗീ​സ്, മു​ഹ​മ്മ​ദ് സു​ഹൈ​ൽ എ​ന്നി​വ​ർ ടീ​മി​ൽ ഇ​ടം​നേ​ടി. റ​യാ​ൻ വി​ല്യം​സ്, മ​ൻ​വീ​ർ സി​ങ്, എ​ഡ്മ​ണ്ട് ലാ​ൽ​റി​ൻ​ഡി​ക എ​ന്നി​വ​രാ​ണ് മു​ന്നേ​റ്റ​നി​ര​യെ ന​യി​ക്കു​ന്ന​ത്. മ​ധ്യ​നി​ര​യി​ൽ മ​ല​യാ​ളി സാ​ന്നി​ധ്യ​മാ​യി ആ​ഷി​ഖ് കു​രു​ണി​യ​നും എം.​എ​സ്. ജി​തി​നു​മു​ണ്ട്.

ഡാ​ര​ൻ ബേ​സ്‌​ലി​യു​ടെ ശി​ക്ഷ​ണ​ത്തി​ൽ ആ​തി​ഥേ​യ​രു​ടെ 22 അം​ഗ ടീ​മി​നെ പ്രീ​മി​യ​ർ ലീ​ഗ് സ്ട്രൈ​ക്ക​റും രാ​ജ്യ​ത്തെ എ​ക്കാ​ല​ത്തെ​യും മി​ക​ച്ച ഗോ​ൾ വേ​ട്ട​ക്കാ​ര​നു​മാ​യ ക്രി​സ് വു​ഡ് ന​യി​ക്കു​ന്നു. പോ​ർ​ചു​ഗീ​സ് ക്ല​ബ് ഫാ​രെ​ൻ​സെ​യ്‌​ക്കൊ​പ്പം തു​ട​രു​ന്ന​തി​നാ​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ മ​ധ്യ​നി​ര താ​രം സ​ർ​പ്രീ​ത് സി​ങ് ക​ളി​ക്കു​ന്നി​ല്ല.