ഉഷ വീണ്ടും ഐ.ഒ.എ ജനറൽ അസംബ്ലിയിൽ

ന്യൂഡൽഹി: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കാൻ പി.ടി. ഉഷക്ക് അവസരമൊരുങ്ങി. തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉഷ ജനറൽ അസംബ്ലിയിലെത്തി. ഐസ് ഹോക്കി അസോസിയേഷൻ ഓഫ് ഇന്ത്യയാണ് നാമനിർദേശം ചെയ്തത്. ഇതോടെ ഡിസംബർ അഞ്ചിന് നടക്കുന്ന എക്സിക്യൂട്ടീവ് കൗൺസിൽ തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് ഉഷ വീണ്ടും മത്സരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായി. നേരത്തേ, അത്ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പ്രതിനിധി പട്ടികയിൽ ഉഷയുടെ പേരുണ്ടായിരുന്നില്ല. ഈയിടെ സ്പോർട്സ് പേഴ്സൺസ് ഓഫ് ഔട്ട്സ്റ്റാൻഡിങ് മെറിറ്റ് (എസ്.ഒ.എം) തെരഞ്ഞെടുപ്പിലും ഇവർ പരാജയപ്പെട്ടിരുന്നു. ഭരണസമിതിയിലെത്താൻ അവശേഷിച്ച ഏക മാർഗം ഏതെങ്കിലും ദേശീയ കായിക ഫെഡറേഷന്റെ പ്രതിനിധിയാവുക എന്നതായിരുന്നു. ഈ സാഹതര്യത്തിലാണ് ഐസ് ഹോക്കി ഫെഡറേഷന്റെ നാമനിർദേശം.
