ഫലസ്തീനിനോടാപ്പം.ഐക്യദാർഢ്യ സമ്മളനം നടത്തി.
പൊരുതുന്ന ഫലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വിവിധ മതരാഷ്ട്രിയ സംഘടനകൾ ഒത്ത് ചേർന്നു. ജമാഅത്തെ ഇസ്ലാമി ഏരിയക്ക് കീഴിൽ കുനിയിൽ ന്യൂബസാറിൽ നടത്തിയ സംഗമത്തിൽ വി .ഷഹീദ് മാസ്റ്റർ വിഷയമവതരിപ്പിച്ചു. പി.വി. ഇബ്രാഹീം അധ്യക്ഷത വഹിച്ചു. പ്രഫ. കെ.എ. നാസർ (മുസ്ലിം ലീഗ്) എം.കെ. ഫാസിൽ (കോൺഗ്രസ്) വൈ.പി. അബൂബക്കർ ( സമസ്ത)
എം. റഹ്മത്തുല്ല (വെൽഫെയർ പാർട്ടി) വി.പി. ശിഹാബുദീൻ അൻവാരി (കെ.എൻ.എം) കെ.ടി. യൂസുഫ് (മർക്കസുദ്ദഅ് വ)
കെ.ടി. ശബീബ് (വിസ്ഡം യൂത്ത്) എന്നിവർ പ്രസംഗിച്ചു. കെ.വി. കരീം മാസ്റ്റർ സ്വാഗതവും വൈ.കെ അബ്ദുല്ല നന്ദിയും പറഞ്ഞു