മദ്യപിച്ച് വാഹനമോടിച്ചതിന് 1708 പേർ പിടിയിൽ

തിരുവനന്തപുരം: കേരള പൊലീസ് പരിശോധനയിൽ സംസ്ഥാനത്ത് 1708 പേർ മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായി. ലഹരിമരുന്ന് ഉപയോഗത്തിന് 157 പേർ അറസ്റ്റിലാവുകയും 259 എൻ.ഡി.പി.എസ് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. പാലക്കാട്ട് വാഹന പരിശോധനയിൽ 55.186 ഗ്രാം എം.ഡി.എം.എയും ആലപ്പുഴയിൽ 12.870 ഗ്രാം കഞ്ചാവും പിടികൂടി. പ്രായപൂർത്തിയാകാതെ വാഹനമോടിച്ചതിന് 66 കേസുകൾ രജിസ്റ്റർ ചെയ്തു.
വ്യാജ നമ്പർ പ്ലേറ്റ് പതിച്ചതിന് അഞ്ച് കേസുകളെടുത്തു. ഗുരുതര കുറ്റകൃത്യങ്ങളിലെ 28 പ്രതികളെയും ഒളിവിലായിരുന്ന മൂന്ന് കുറ്റവാളികളെയും അറസ്റ്റ് ചെയ്തു.
