മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്ര: മുഴുവൻ ചെലവും വഹിച്ചത് തങ്ങളെന്ന് ആസ്റ്റർ മിംസ് അക്കാദമി

തിരുവനനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശൻ്റെ കഴിഞ്ഞ ദിവസത്തെ ഹെലികോപ്റ്റർ യാത്രയുടെ മുഴുവൻ ചെലവും വഹിച്ചത് തങ്ങളാണെന്ന് ആസ്റ്റർ മിംസ് അക്കാദമി. മലപ്പുറം വാഴയൂരിലെ ആസ്റ്റർ മിംസ് നഴ്സിങ് അക്കാദമിയുടെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാനാണ് മുഖ്യമന്ത്രി ഹെലികോപ്റ്ററിൽ എത്തിയത്.

രാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട തിരക്കുകൾ കാരണം കൊച്ചിയിൽ നിന്നും ചടങ്ങിനെത്താൻ സമയമെടുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. ഇതേത്തുടർന്നാണ് ഉദ്ഘാടന ചടങ്ങിൽ കൃത്യസമയത്ത് പങ്കെടുക്കുന്നതിനായി തങ്ങൾ ഹെലികോപ്റ്റർ ക്രമീകരിച്ചതെന്നും, യാത്രയുടെ മുഴുവൻ ചെലവും വഹിച്ചതെന്നുമാണ് ആസ്റ്റർ മിംസ് അക്കാദമിയുടെ വിശദീകരണം. മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രയുമായി ബന്ധപ്പെട്ട് നിലവിൽ പ്രചരിക്കുന്ന മറ്റ് വാർത്തകൾ വസ്തുതകൾ മനസിലാക്കാതെയുള്ളതാണെന്നും ആസ്റ്റർ മിംസ് വിശദീകരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *