വഴങ്ങാതെ ചക്കക്കൊമ്പൻ; ജനുവരിയിൽ ദൗത്യം വീണ്ടും ആരംഭിക്കുമെന്ന് വനം വകുപ്പ്

തൊടുപുഴ: ചക്കക്കൊമ്പന് റേഡിയോ കോളര്‍ ഘടിപ്പിക്കുന്ന ഉദ്യമം പരാജയപ്പെട്ടെങ്കിലും ജനുവരിയിൽ വീണ്ടും ആരംഭിക്കുമെന്ന് വനം വകുപ്പ്​. നിലവിലെ കാലാവസ്ഥയും ഭൂപ്രകൃതിയുമാണ്​ ദൗത്യത്തിന് തടസ്സമായതെന്നും അത് മുന്നില്‍ക്കണ്ട് പുല്ല് ഉണങ്ങി കാഴ്ച കൂടുതല്‍ തെളിയുന്ന ഘട്ടത്തില്‍ ദൗത്യം പുനരാരംഭിക്കാനാണ് നീക്കമെന്ന് അധികൃതർ അറിയിച്ചു.

ആദ്യ മിഷനില്‍ വന്ന പിഴവുകള്‍ തിരുത്തിയാകും അടുത്ത മിഷൻ. മയക്കുവെടിയേറ്റ ശേഷം ആന വെള്ളത്തിലിറങ്ങിയ സാഹചര്യം എങ്ങിനെ മറികടക്കാമെന്നതിനെപ്പറ്റിയും ഗൃഹപാഠം ചെയ്യുമെന്നും ഇതിനായി ചക്കക്കൊമ്പന്റെ സഞ്ചാരപാതയടക്കം നിരീക്ഷിക്കും. ആന ജനവാസ മേഖലയില്‍ പ്രവേശിക്കാതിരിക്കാന്‍ നിരീക്ഷണവും മുന്നറിയിപ്പ് സംവിധാനവും തുടരുമെന്ന് ഹൈറേഞ്ച് സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡി.കെ വിനോദ് കുമാര്‍ പറഞ്ഞു.

ച​ക്ക​കൊ​മ്പ​ൻ ദൗ​ത്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഏ​റെ നി​ർ​ണാ​യ​ക​മാ​യി​രു​ന്നു മൂ​ന്നാം ദി​വ​സ​ത്തെ ദൗ​ത്യം. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ മു​ത​ൽ അ​നു​കൂ​ല കാ​ലാ​വ​സ്ഥ​യാ​യി​രു​ന്നു. രാ​വി​ലെ ഏ​ഴു​ മ​ണി​ക്ക്​ ത​ന്നെ ദൗ​ത്യം തു​ട​ങ്ങി​യി​രു​ന്നു.

അ​തി​രാ​വി​ലെ ഒ​രു പ്ര​ദേ​ശ​വാ​സി​യു​ടെ പ​റ​മ്പി​ൽ കൃ​ഷി​നാ​ശം വി​ത​ച്ച ച​ക്ക​കൊ​മ്പ​ൻ ഇ​ടി​ക്കു​ഴി​യി​ൽ നി​ന്നും പി​ന്നീ​ട് ജ​ലാ​ശ​യ​ത്തി​ന്‍റെ അ​രി​കി​ലേ​ക്ക് നീ​ങ്ങി. ആ​ന​യി​റ​ങ്ക​ൽ ഡാ​മി​ലെ ന​ടു​ത്തു​രു​ത്തി തു​രു​ത്ത് ഭാ​ഗ​ത്തേ​ക്ക് പോ​യ കൊ​മ്പ​ൻ ഒ​രു മ​ണി​ക്കൂ​റി​നു ശേ​ഷ​മാ​ണ് മ​റ​യൂ​ർ കു​ടി ഭാ​ഗ​ത്തെ ക​ര​യി​ലേ​ക്ക് നീ​ങ്ങി​യിരുന്നത്. മൂ​ന്നേ​കാ​ലോ​ടെ 301 കോ​ള​നി​ക്ക്​ സ​മീ​പ​ത്തെ അം​ഗ​ൻ​വാ​ടി​യി​ലെ​ത്തി​യ​തും കാ​ത്തി​രു​ന്ന ദൗ​ത്യ​സം​ഘം ആ​ദ്യ​മ​യ​ക്കു​വെ​ടി ഉ​തി​ർ​ത്തു. എ​ന്നാ​ൽ, പി​ന്നീ​ടു​ള്ള കാ​ര്യ​ങ്ങ​ൾ വ​നം വ​കു​പ്പി​ന്​ വ​ലി​യ ആ​ശ​ങ്ക​യി​ലാ​ഴ്ത്തു​​ന്ന കാ​ഴ്ച​ക്കാ​ണ്​ സാ​ക്ഷ്യം വ​ഹി​ച്ച​ത്.

ആ​ന പൂ​ർ​ണ​മാ​യും മ​യ​ങ്ങി​യി​ല്ലെ​ന്ന്​ മാ​ത്ര​മ​ല്ല ജ​ലാ​ശ​യ​ത്തി​ന്‍റെ അ​ടു​ത്തേ​ക്ക്​ നീ​ങ്ങി​യ​ത്​ നെ​ഞ്ചി​ടി​പ്പ്​ കൂ​ട്ടി. ആ​ദ്യ ഡോ​സി​ന് ശേ​ഷം അ​ര​മ​ണി​ക്കൂ​ർ ക​ഴി​ഞ്ഞ​പ്പോ​ൾ ര​ണ്ടാ​മ​ത്തെ ഡോ​സും ന​ൽ​കി. ര​ണ്ട്​ ഡോ​സ് മ​യ​ക്കു​വെ​ടി​യി​ലും ച​ക്ക​ക്കൊ​ന​മ്പ​ൻ മ​യ​ങ്ങാ​തെ നി​ല​യു​റ​പ്പി​ച്ചു. ദൗ​ത്യ സം​ഘം ആ​ന​യു​ടെ പി​ന്നാ​ലെ ത​ന്നെ നി​ല​യു​റ​പ്പി​ച്ചു. പിന്നീട്, മ​യ​ക്കു​വെ​ടി​യേ​റ്റ കൊ​മ്പ​ൻ അ​ണ​ക്കെ​ട്ടി​ലെ ജ​ലാ​ശ​യ​ത്തി​ലേ​ക്ക് ഇ​റ​ങ്ങി​യ​ത് ദൗ​ത്യ​സം​ഘ​ത്തി​ലും നാ​ട്ടു​കാ​രി​ലും വ​ലി​യ ആ​ശ​ങ്ക സൃ​ഷ്ടി​ച്ചു.

ജ​ലാ​ശ​യ​ത്തി​ൽ വെ​ച്ച് ആ​ന​യ്ക്ക് എ​ന്തെ​ങ്കി​ലും അ​പ​ക​ടം സം​ഭ​വി​ക്കു​മോ എ​ന്ന ഭീ​തിയായിരുന്നു നിലനിന്നിരുന്നത്. എ​ന്നാ​ൽ, ആ​ന സു​ര​ക്ഷി​ത​മാ​യി വീ​ണ്ടും ക​ര​യി​ലേ​ക്ക് നീ​ന്തി ക​യ​റി. ക​ര​ക്ക്​ ക​യ​റി​ക ​കൊ​മ്പ​ൻ ഇ​വി​ടെ നി​ല​യു​റ​പ്പി​ച്ചി​രു​ന്ന ദൗ​ത്യ സം​ഘ​ങ്ങ​ൾ​ക്ക്​ നേ​രെ​യും പാ​ഞ്ഞ​ടു​ത്തു. തു​ട​ർ​ന്ന്​ ആ​ന​യു​ടെ നീ​ക്ക​ങ്ങ​ൾ സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ക്കാ​ൻ സം​ഘം തീ​രു​മാ​നി​ച്ചു. അ​ഞ്ച​ര​യോ​ടെ കു​ങ്കി ആ​ന​ക​ളെ ച​ക്ക​ക്കൊ​മ്പ​​ന്​ അ​ടു​​ത്തേ​ക്ക്​ എ​ത്തി​ക്കുകയും ചെയ്തിരുന്നു.

ര​ണ്ട്​ മ​യ​ക്ക്​ വെ​ടി ന​ൽ​കി​യ​തി​നാ​ൽ ദൗ​ത്യം തു​ട​രു​​മെ​ന്ന നി​ല​പാ​ടി​ലേ​ക്ക്​ ദൗ​ത്യം സം​ഘം എ​ത്തി. ആ​ന ജ​ലാ​ശ​യ​ത്തി​ന്​ സ​മീ​പം ത​ന്നെ നി​ല​യു​റ​പ്പി​ച്ച​തോ​ടെ ദൗ​ത്യം തു​ട​രാ​നു​ള്ള സ​ജ്ജീ​ക​ര​ണ​ങ്ങ​ളും വ​നം വ​കു​പ്പ്​ ത​യാ​റാ​ക്കിയിരുന്നു. എ​ന്നാ​ൽ, പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ മൂ​ലം താ​ൽ​കാ​ലി​ക​മാ​യി ദൗ​ത്യം അ​വ​സാ​നി​പ്പി​ച്ച​താ​യി വ​നം വ​കു​പ്പ് പ്ര​ഖ്യാ​പി​ക്കു​ക​യാ​യി​രു​ന്നു.