പഞ്ചായത്തിലെ ആദ്യ കബ് യൂണിറ്റുമായി ജി എം എൽ പി എസ് എടവണ്ണ
എടവണ്ണ പഞ്ചായത്തിലെ ആദ്യ കബ് യൂണിറ്റിന്റെ പ്രവർത്തനം ആരംഭിച്ചു. (GMLPS Edavanna with the first cub unit in the panchayat)
ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് വിഭാഗത്തിന്റെ എൽ.പി സ്കൂൾ തല യൂണിറ്റാണ് കബ്, എടവണ്ണ ജിഎംഎൽപി സ്കൂളിലെ സേവന തൽപരരായ വിദ്യാർത്ഥി കൂട്ടായ്മയായ കബിന്റെ സ്കൂൾ തല ഉദ്ഘാടനം എടവണ്ണ CI വിജയകുമാർ നിർവഹിച്ചു. പ്രൈമറി തലം മുതൽ തന്നെ ഓരോ വിദ്യാർത്ഥിയും ഏതെങ്കിലും ഒരു ക്ലബ്ബിൽ അംഗമായിരിക്കണം എന്നും തന്നാൽ കഴിയുന്ന സേവനം സമൂഹത്തിനായി നൽകണമെന്നും അദ്ദേഹം ഉദ്ഘാടനവേളയിൽ വിദ്യാർത്ഥികളെ ഓർമിപ്പിച്ചു. പരിപാടിയിൽ സ്കൂൾ പ്രധാനാധ്യാപിക കെ ബിന്ദു സ്വാഗതവും പി.ടി.എ പ്രസിഡന്റ് ഇ സുൽഫീക്കറലി അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ വൈസ് പ്രസിഡന്റ് നംഷിദ് ആശംസ അറിയിച്ചു. കബ് യൂണിറ്റിന്റെ പ്രവർത്തന രീതിയെക്കുറിച്ച് കബ് മാസ്റ്റർ പി മുഹമ്മദ് റിസ്വാൻ വിശദീകരിക്കുകയുണ്ടായി. സ്റ്റാഫ് സെക്രട്ടറി എൻ.ടി ഭവ്യ നന്ദിയും പറഞ്ഞു.