അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്താൻ സാധ്യത; കൊടും ക്രിമിനലെന്ന് റിപ്പോർട്ട് നൽകും, ആയങ്കി നടത്തിയത് കേവലം ഷോ മാത്രമെന്ന് എഡിജിപി

 

അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്താൻ സാധ്യത.കൊടും ക്രിമിനലെന്ന് റിപ്പോർട്ട് നൽകും. കാപ്പ ചുമത്തുന്നത് ആലോചനയിലെന്ന് എഡിജിപി. റിപ്പോർട്ട് ഉടൻ കളക്ടർക്ക് നൽകും. വളപട്ടണത്ത് മാത്രം 12 കേസുകൾ ഉണ്ട്. ആകെ 23 കേസുകളിൽ പ്രതിയാണ് ആയങ്കി. അർജുൻ ആയങ്കിക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസുകളുണ്ടെന്ന് എഡിജിപി പി വിജയൻ വ്യക്തമാക്കി.

പൊലീസിനെ വെല്ലുവിളിച്ച് ദിവസങ്ങളോളം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ കണ്ണൂരിൽനിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹ്യ മാധ്യമങ്ങളിൽ അർജുൻ ആയങ്കിയെ പിന്തുണച്ച് പോസ്റ്റും കമന്റും ഇട്ടവർക്ക് എതിരേ അന്വേഷണം നടത്തുമെന്നും എ.ഡി.ജി.പി പി വ്യക്തമാക്കി.

പൊലീസിനെ വെല്ലുവിളിക്കുക എന്നത് അർജുൻ ആയങ്കിയുടെ തോന്നൽ മാത്രമാണെന്നും, അത് യഥാർത്ഥത്തിൽ സമൂഹത്തിനെതിരെയുള്ള വെല്ലുവിളിയാണെന്നും എഡിജിപി പി. വിജയൻ വ്യക്തമാക്കി. ഗുണ്ടകൾക്കെതിരെയുള്ള ‘ഓപ്പറേഷൻ ഗ്രിപ്പ്’ മാരത്തോൺ തുടരുമെന്നും, ഇതിന്റെ ഒരു ഘട്ടമാണ് ഞായറാഴ്ച പുലർച്ചെ അവസാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ ദൗത്യം ഇനിയും മുന്നോട്ട് പോകുമെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

സാമൂഹ്യമാധ്യമങ്ങളിൽ അർജുൻ ആയങ്കി നടത്തിയത് കേവലം ഷോ മാത്രമാണ്. ഒളിവിലിരുന്ന് പൊലീസിനെ വെല്ലുവിളിച്ച് ഇയാൾ പങ്കുവെച്ച പോസ്റ്റുകൾക്ക് പിന്തുണ അറിയിക്കുകയും കമന്റുകൾ ഇടുകയും ചെയ്ത വ്യക്തികൾക്കെതിരെയും കർശന അന്വേഷണവും നിയമനടപടികളും ഉണ്ടാകുമെന്ന് എഡിജിപി മുന്നറിയിപ്പ് നൽകി. ഇത്തരം പ്രവൃത്തികൾക്ക് കൂട്ടുനിൽക്കുന്നവരെയും തേടി പൊലീസ് എത്തുമെന്നും അധികൃതർ വ്യക്തമാക്കി. സംസ്ഥാനത്ത് ഗുണ്ടകൾക്കെതിരെ പൊലീസ് ആരംഭിച്ച ഓപ്പറേഷൻ ഗ്രിപ്പ് മാരത്തോൺ ശക്തമായി തുടർന്നുകൊണ്ടിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *