അധ്യാപികയുടെ പേരിലല്ല നിതിൻ വായ്പയെടുത്തതെന്ന് സഹോദരി
ഡോ. റാമിന്റെ പാലയാട് ചിറക്കുനിയിലെ ക്ലിനിക്കിലേക്ക് ഡി.വൈ.എഫ്.ഐ പ്രവർത്തകർ നടത്തിയ മാർച്ച് പൊലീസ്
തടഞ്ഞപ്പോൾ
നെടുമങ്ങാട്: അധ്യാപികയായ ലതയുടെ പേരിലല്ല നിതിൻ രാജ് വായ്പയെടുത്തതെന്ന് സഹോദരി നികിത രാജ്. ആപ് ലോണിന്റെ പേരിൽ കേസ് ഒതുക്കാൻ അനുവദിക്കില്ലെന്നും സഹോദരി പറഞ്ഞു. ‘‘അവന് നീതി കിട്ടിയില്ലെങ്കിൽ ഇനി ജീവിച്ചിരിക്കില്ല. ലതയുടെ നമ്പർ ഹാക്ക് ചെയ്ത് എടുത്തതാകാം. മൂന്നുമാസം സിക്ക് റൂമിൽ കഴിഞ്ഞിട്ടും പിടിച്ചുനിന്നവനാണ്. ലോൺ ആപിൽനിന്ന് ലക്ഷങ്ങളൊന്നും എടുത്തിട്ടില്ല’’-നികിത രാജ് മാധ്യമങ്ങളോട് പറഞ്ഞു. മാനസികമായി നിതിനെ പീഡിപ്പിച്ചിരുന്നവരെ രക്ഷിക്കാനാണ് ലോൺ ആപ്പ് ആരോപണമെന്നും അവർ പറഞ്ഞു. മാതാവിന്റെ ചികിത്സക്കാണ് വായ്പയെടുത്തതെന്ന് കഴിഞ്ഞദിവസം നിതിന്റെ പിതാവ് വ്യക്തമാക്കിയിരുന്നു. 14,000 രൂപയാണ് എടുത്തത്.
സംഭവത്തിൽ ആരോപണവിധേയനായ ഡോ. റാമിനെ രക്ഷിക്കാൻ ശ്രമം നടക്കുന്നതായി നിതിന്റെ സഹോദരീഭർത്താവ് അശോക് ആരോപിച്ചു. പ്രിൻസിപ്പലിന്റെ മുറിയിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.
