രാഹുൽ താല്‍പര്യമറിയിച്ചു; മത്സരിക്കാനില്ലെന്ന് പ്രിയങ്ക-അമേഠി,…

ന്യൂഡല്‍ഹി: അമേഠി, റായ്ബറേലി മണ്ഡലങ്ങളിലെ ലോക്സഭാ സഥാനാർഥികളെ കോൺഗ്രസ് ഇന്ന് പ്രഖ്യാപിക്കും. അമേഠിയിൽ മത്സരിക്കാൻ രാഹുൽ ഗാന്ധി ഇന്നലെയാണ് താല്പര്യം അറിയിച്ചത്. ഈ മണ്ഡലങ്ങളിൽ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തിയതി ഇന്നാണ്.

നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അന്തിമസമയത്തിന് മണിക്കൂറുകൾ മാത്രം അവശേഷിക്കുമ്പോഴും അമേഠി, റായ്ബറേലി മണ്ഡലങ്ങളിൽ സസ്‌പെൻസ് നിലനിർത്തുകയാണ് കോൺഗ്രസ്. രാഹുൽ ഗാന്ധിയുടെ രണ്ടാം മണ്ഡലമായി അമേഠി ഉറപ്പിച്ചു. മൂന്ന് സെറ്റ് പത്രികകൾ രാഹുലിനായി പൂരിപ്പിച്ചുകഴിഞ്ഞു. പത്രിക സമർപ്പിക്കാനായി അമേഠി കലക്ടറേറ്റിലേക്ക് തുറന്ന വാഹനത്തിലാണ് പോകുന്നത്. നൂറുകണക്കിന് ബൈക്കുകളും കാറുകളും അകമ്പടിയാകും. നെഹ്‌റു കുടുംബത്തിൽനിന്നു മത്സരിക്കുന്നവർ, മണ്ഡലം ബി.ജെ.പിയിൽനിന്നു തിരിച്ചുപിടിക്കുമെന്നാണ് കോൺഗ്രസ് നേതാക്കളുടെ വിശ്വാസം.

റായ്ബറേലിയിൽ മത്സരിക്കാൻ ഇന്നലെ രാത്രിവരെ പ്രിയങ്ക ഗാന്ധി സമ്മതം മൂളിയിരുന്നില്ല. ഇക്കാര്യത്തിൽ തീരുമാനമായാൽ ഉടൻ പ്രഖ്യാപനം നടത്താമെന്നു കരുതിയാണ് അർധരാത്രി വരെ കാത്തിരുന്നത്. പ്രിയങ്ക തീരുമാനം എടുക്കാൻ വൈകുമെന്ന് അറിയിച്ചതോടെ ലഡാക്ക് മണ്ഡലത്തിലെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. ബി.ജെ.പി സിറ്റിങ് എം.പി സെറിങ് നംഗ്യാലിനെ കോൺഗ്രസ് സ്ഥാനാർഥിയാക്കിയത് മോദി ക്യാംപില്‍ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്.

Read more

എസ്.എൻ.സി ലാവ്‌ലിൻ കേസ്; സുപ്രീംകോടതി…

ഡൽഹി: ലാവ്‌ലിൻ കേസ് സുപ്രീംകോടതി ഇന്നും പരിഗണിക്കില്ല. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിൽ അന്തിമ വാദത്തിനുള്ള പട്ടികയിൽ ലാവലിൻ ഹരജി ഇന്നും ഉൾപ്പെട്ടിരുന്നു. മഹാരാഷ്ട്രയിൽ നിന്നുള്ള മറ്റൊരു

Read more

‘മോദി മരിച്ചാൽ എന്തു സംഭവിക്കും?’;…

ബെംഗളൂരു: കർണാടകയിൽ കോൺഗ്രസ് എം.എൽ.എ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടത്തിയ പരാമർശങ്ങൾ ഇൻഡ്യ സഖ്യത്തിനെതിരെ ആയുധമാക്കി ബി.ജെ.പി. എല്ലാവരും ‘മോദി, മോദി’ എന്നു ആരവം മുഴക്കുന്നതെന്തിനാണെന്നും മോദി

Read more

തത്ക്കാലം വൈദ്യുതി നിയന്ത്രണമില്ല; മറ്റ്…

സംസ്ഥാനത്ത് തത്ക്കാലം വൈദ്യുതി നിയന്ത്രണം വേണ്ടെന്ന് സർ‌ക്കാർ തീരുമാനം. വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോ​ഗത്തിലാണ് തീരുമാനം. വൈദ്യുതി ഉപഭോഗം കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ ലോഡ്

Read more

ഫുള്‍ക്രഗ് മാജിക്; പി.എസ്.ജിയെ ഞെട്ടിച്ച്…

ഡോട്ട്മുണ്ട്: യുവേഫ ചാമ്പ്യൻസ് ലീഗ് ആദ്യ പാദ സെമിയിൽ ഫ്രഞ്ച് അതികായരായ പി.എസ്.ജിയെ ഞെട്ടിച്ച് ജര്‍മന്‍ കരുത്തരായ ബൊറൂഷ്യ ഡോട്മുണ്ട്. സിഗ്നൽ ഇഡുന പാർക്കിൽ അരങ്ങേറിയ പോരാട്ടത്തിൽ

Read more

‘ധോണി അത് ചെയ്യരുതായിരുന്നു’; രൂക്ഷ…

കഴിഞ്ഞ ദിവസം സ്വന്തം തട്ടകത്തിൽ പഞ്ചാബിനെതിരെ ദയനീയ തോൽവിയാണ് ചെന്നൈ വഴങ്ങിയത്. ലോ സ്‌കോറിങ് ഗെയിമിൽ ചെന്നൈ ഉയർത്തിയ 162 റൺസ് വിജയ ലക്ഷ്യം പിന്തുടർന്നിറങ്ങിയ പഞ്ചാബ്

Read more

ഉഷ്ണതരം​ഗ സാധ്യത: വിദ്യാഭ്യാസ സ്ഥാപനങ്ങൾ…

തിരുവനന്തപുരം: സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യത നിലവിൽക്കുന്നതിനാൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാൻ നിർദേശം. ഉഷ്ണതരംഗ സാധ്യത വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ദുരന്തനിവാരണ അതോറിറ്റിയുടെ യോ​ഗത്തിലാണ്

Read more

സി.​ബി.ഐ യൂണിയൻ ഓഫ് ഇന്ത്യയുടെ…

  ന്യൂഡൽഹി: സി.ബി.ഐ ഇന്ത്യൻ യൂണിയന്റെ നിയന്ത്രണത്തി​ലല്ലെന്ന് കേന്ദ്ര സർക്കാർ സുപ്രിംകോടതിയെ അറിയിച്ചു. സംസ്ഥാനത്തിന്റെ മുൻകൂർ അനുമതി വാങ്ങാതെ നിരവധി കേസുകളിൽ അന്വേഷണം തുടരുന്ന സി.ബി.ഐക്കെതിരെ പശ്ചിമ

Read more

ഒമാനിൽ ഇന്ന് അർധരാത്രി വരെ…

മസ്‌കത്ത്: ഒമാനിലെ എട്ട് ഗവർണറേറ്റുകളിൽ ഇന്ന് അർധരാത്രി വരെ ശക്തമായ മഴക്ക് സാധ്യത. ബുറൈമി, നോർത്ത് ബാത്തിന, സൗത്ത് ബാത്തിന, ദാഹിറ, ദാഖിലിയ, നോർത്ത് ഷർഖിയ, മസ്‌കത്ത്,

Read more

സൂര്യാതപം; സംസ്ഥാനത്ത് വീണ്ടും മരണം

  കോഴിക്കോട്: സംസ്ഥാനത്ത് സൂര്യാതപമേറ്റ് വീണ്ടും മരണം. കോഴിക്കോട് പന്നിയങ്കര സ്വദേശി വിജേഷ് ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച ജോലി സ്ഥലത്തുനിന്ന് സൂര്യാതപം ഏറ്റതിനെ തുടർന്ന് കുഴഞ്ഞു

Read more