ഓരാടംപാലം ബൈപാസ് കൃഷി വകുപ്പിന്റെ തടസ്സം നീക്കാൻ ശ്രമം

പെ​രി​ന്ത​ൽ​മ​ണ്ണ: ടെ​ൻ​ഡ​ർ ന​ട​പ​ടി​യി​ലേ​ക്ക് ക​ട​ക്കാ​നി​രി​ക്കു​ന്ന അ​ങ്ങാ​ടി​പ്പു​റം വൈ​ലോ​ങ്ങ​ര-​ഓ​രാ​ടം​പാ​ലം ബൈ​പാ​സ് പ​ദ്ധ​തി​ക്ക് ഏ​റ്റെ​ടു​ക്കു​ന്ന ഭൂ​മി സം​ബ​ന്ധി​ച്ച് കൃ​ഷി​വ​കു​പ്പ് ഉ​യ​ർ​ത്തി​യ ആ​ക്ഷേ​പം പ​രി​ഹ​രി​ക്കാ​ൻ ഊ​ർ​ജി​ത നീ​ക്കം. രേ​ഖ​യി​ൽ വ​യ​ലാ​യി കി​ട​ക്കു​ന്ന ഭാ​ഗം ഏ​റ്റെ​ടു​ക്കു​ന്ന​തു​കൊ​ണ്ട് അ​വി​ടം മ​ണ്ണി​ട്ട് നി​ക​ത്താ​തെ മേ​ൽ​പാ​ല​മാ​ക്കി റോ​ഡ് നി​ർ​മി​ക്ക​ണ​മെ​ന്നാ​ണ് കൃ​ഷി ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന റി​പ്പോ​ർ​ട്ടി​ൽ നി​ർ​ദേ​ശി​ച്ച​ത്. ആ​കെ ഒ​രു കി​ലോ​മീ​റ്റ​റി​ൽ താ​ഴെ​യു​ള്ള ബൈ​പാ​സി​ന് കു​റ​ച്ചു​ഭാ​ഗം നി​ലം​നി​ക​ത്താ​തെ മേ​ൽ​പാ​ല​മാ​ക്കി പാ​ത പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന​ത് പ്രാ​യോ​ഗി​ക​മ​ല്ലെ​ന്നാ​ണ് ബൈ​പാ​സി​ന് കാ​ത്തി​രി​ക്കു​ന്ന​വ​രും മ​ഞ്ഞ​ളാം​കു​ഴി അ​ലി എം.​എ​ൽ.​എ​യും പ​റ​യു​ന്ന​ത്. ഇ​ക്കാ​ര്യം കൃ​ഷി മ​ന്ത്രി​യെ ധ​രി​പ്പി​ച്ച് ത​ട​സ്സം നീ​ക്കാ​നാ​ണ് ശ്ര​മം. ദേ​ശീ​യ പാ​ത​യി​ൽ അ​ങ്ങാ​ടി​പ്പു​റം ജ​ങ്ഷ​നി​ലെ ഗ​താ​ഗ​ത കു​രു​ക്കി​ന് വ​ലി​യൊ​ര​ള​വ് വ​രെ പ​രി​ഹാ​ര​മാ​കു​ന്ന​താ​ണ് ഒ​രാ​ടം​പാ​ലം-​വൈ​ലോ​ങ്ങ​ര ബൈ​പാ​സ്. 2023 ജൂ​ൺ 17ന് ​ബൈ​പ്പാ​സ് റോ​ഡി​ന് ക​ല്ലി​ട്ട​താ​ണ്. മൂ​ന്നു വ​ർ​ഷ​മാ​യി​ട്ടും നി​ർ​മാ​ണം ടെ​ൻ​ഡ​ർ ചെ​യ്യാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല.

ഭൂ​മി വി​ട്ട് കൊ​ടു​ത്ത​വ​ർ​ക്ക് 3, 24, 91, 620 രൂ​പ ഭൂ​മി​യു​ടെ വി​ല​യാ​യി അ​നു​വ​ദി​ക്കു​ക​യും ഭൂ​രി​ഭാ​ഗം ഉ​ട​മ​ക​ൾ​ക്കും വി​ല ന​ൽ​കു​ക​യും ചെ​യ്തു. ഉ​ട​മ​ക​ളി​ലൊ​രാ​ൾ കോ​ട​തി​യെ സ​മീ​പി​ച്ചി​ട്ടു​ണ്ട്. 1.0597 ഹെ​ക്ട​ർ ഭൂ​മി ഏ​റ്റെ​ടു​ത്താ​ണ് പ​ഴ​യ വീ​തി​കു​റ​ഞ്ഞ റോ​ഡി​നോ​ട് കു​ട്ടി ചേ​ർ​ക്കു​ന്ന​ത്.

2016ല്‍ 12. 62 ​കോ​ടി രൂ​പ കി​ഫ്ബി​യി​ല്‍നി​ന്ന് അ​നു​വ​ദി​ച്ച് ഉ​ത്ത​ര​വാ​വു​ക​യും റോ​ഡ്സ് ആ​ൻ​ഡ് ബ്രി​ഡ്ജ​സ് ഡ​വ​ല​പ്മ​ന്റെ് കോ​ർ​പ​റേ​ഷ​നെ (ആ​ർ.​ബി.​ഡി.​സി.​കെ) ക​ൺ​സ​ൽ​ട്ട​ൻ​സി​യാ​യി നി​ശ്ച​യി​ച്ച് നി​ർ​മാ​ണ ചു​മ​ത​ല ന​ല്‍കു​ക​യും ചെ​യ്തി​രു​ന്നു​വെ​ങ്കി​ലും ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ട​സ്സ​ങ്ങ​ൾ കാ​ര​ണം മൂ​ന്നു വ​ർ​ഷം നീ​ണ്ടു​പോ​യി. പി​ന്നീ​ട് റി​വൈ​സ്ഡ് പ്രൊ​പ്പോ​സ​ല്‍ സ​ബ്പ്രോ​ജ​ക്ട് റി​വി​ഷ​നാ​യി ഡി.​പി.​ആ​ർ സ​മ​ർ​പ്പി​ച്ച​തോ​ടെ 16.09 കോ​ടി​യു​ടെ എ​സ്റ്റി​മേ​റ്റാ​യി. പു​തു​ക്കി​യ പ​ദ്ധ​തി പ്ര​കാ​രം റോ‍ഡി​ന്റെ വീ​തി നേ​ര​ത്തെ നി​ശ്ച​യി​ച്ചി​രു​ന്ന 12 മീ​റ്റ​റി​ല്‍നി​ന്നും 13. 60 മീ​റ്റ​റാ​യി വ​ർ​ധി​ച്ചി​ട്ടു​ണ്ട്.

ബൈ​പാ​സ് പൂ​ർ​ത്തി​യാ​യാ​യാ​ൽ മ​ല​പ്പു​റം, മ​ഞ്ചേ​രി ഭാ​ഗ​ത്തു​നി​ന്ന് ദേ​ശീ​യ​പാ​ത വ​ഴി വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് അ​ങ്ങാ​ടി​പ്പു​റം ത​ളി ജ​ങ്ഷ​നി​ൽ എ​ത്താ​തെ കോ​ട്ട​ക്ക​ൽ, വ​ളാ​ഞ്ചേ​രി, പു​ലാ​മ​ന്തോ​ൾ ഭാ​ഗ​ത്തേ​ക്ക് തി​രി​ഞ്ഞു​പോ​കാ​ൻ ക​ഴി​യും. ഇൗ ​ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് മ​ല​പ്പു​റം, മ​ഞ്ചേ​രി ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ളും അ​ങ്ങാ​ടി​പ്പു​റം ടൗ​ണി​ലെ​ത്തേ​ണ്ടി വ​രി​ല്ല. 2016ൽ ​മു​ൻ എം.​എ​ൽ.​എ അ​ഹ​മ്മ​ദ് ക​ബീ​റി​ന്റെ കാ​ല​ത്ത് സ​ർ​ക്കാ​റി​ന്റെ മു​മ്പി​ൽ കൊ​ണ്ടു​വ​ന്ന പ​ദ്ധ​തി​യാ​ണ് ഓ​രാ​ടം​പാ​ലം-​വൈ​ലോ​ങ്ങ​ര ബൈ​പാ​സ്.