ഒടുവിൽ വിങ്ങിപ്പൊട്ടുന്ന മനസ്സുമായി അവരെത്തി; പൊട്ടിക്കരഞ്ഞ്​ ആ മാതാവും


നെ​ടു​മ​ങ്ങാ​ട്​: സം​സ്‌​കാ​ര​ച​ട​ങ്ങു​ക​ള്‍ക്ക്​ എ​ത്താ​തി​രു​ന്ന കൂ​ട്ടു​കാ​ർ നെ​ഞ്ചു​നീ​റു​ന്ന കു​റ്റ​ബോ​ധ​ത്തോ​ടെ​യും വി​ങ്ങി​പ്പൊ​ട്ടു​ന്ന മ​ന​സ്സു​മാ​യി ദി​വ​സ​ങ്ങ​ൾ​ക്കു​ശേ​ഷം നി​തി​ൻ രാ​ജി​ന്‍റെ മാ​താ​പി​താ​ക്ക​ളെ ആ​ശ്വ​സി​പ്പി​ക്കാ​നെ​ത്തി. പൊ​ട്ടി​ക്ക​ര​ഞ്ഞു​കൊ​ണ്ട്​ ത​ന്‍റെ മ​ക​ന്‍റെ സു​ഹൃ​ത്തു​ക്ക​ളെ ചേ​ർ​ത്തു​പി​ടി​ച്ച്​ ആ ​മാ​താ​വും.

കു​ടും​ബ​ത്തി​ന്‍റെ പ്ര​തീ​ക്ഷ​യാ​യി​രു​ന്ന മ​ക​നെ ന​ഷ്ട​പ്പെ​ട്ട നി​തി​ൻ രാ​ജി​ന്‍റെ മാ​താ​വി​ന്‍റെ നി​ല​വി​ളി ക​ണ്ടു​നി​ന്ന എ​ല്ലാ​വ​രെ​യും ഈ​റ​ന​ണി​യി​ച്ചു. മ​ക​നൊ​പ്പ​മി​രു​ന്ന്​ പ​ഠി​ച്ച, അ​തേ പ്രാ​യ​ത്തി​ലു​ള്ള കു​ട്ടി​ക​ളെ ക​ണ്ട​പ്പോ​ള്‍ അ​വ​രു​ടെ കൈ​ക​ളി​ല്‍ ചേ​ര്‍ത്തു​പി​ടി​ച്ച് മാ​താ​വ്​ ആ​ര്‍ത്ത​ല​ച്ചു ക​ര​യു​ക​യാ​യി​രു​ന്നു. മ​ക​ൻ ന​ഷ്ട​പ്പെ​ട്ട മാ​താ​വി​ന്‍റെ നൊ​മ്പ​രം ഉ​ഴ​മ​ല​ക്ക​ലെ വീ​ട്ടി​ലെ​ത്തി​യ സ​ഹ​പാ​ഠി​ക​ളു​ടെ നെ​ഞ്ചു​ല​ച്ചു. എ​ങ്ങ​നെ ആ​ശ്വ​സി​പ്പി​ക്ക​ണ​മെ​ന്ന​റി​യാ​തെ സു​ഹൃ​ത്തു​ക്ക​ളു​ടെ ക​ര​ഞ്ഞ​തോ​ടെ അ​ഞ്ച​ര​ക്ക​ണ്ടി ഡെ​ന്‍റ​ൽ കോ​ള​ജി​ൽ അ​ധ്യാ​പ​ക​രു​ടെ മാ​ന​സി​ക പീ​ഡ​ന​ത്തി​ൽ മ​നം​നൊ​ന്ത്​ മ​രി​ച്ച നി​തി​ൻ രാ​ജി​ന്‍റെ വീ​ട്ടി​ല്‍ വൈ​കാ​രി​ക​രം​ഗ​ങ്ങ​ള്‍.

അ​ഞ്ച​ര​ക്ക​ണ്ടി കോ​ള​ജി​ൽ നി​ന്നു​ള്ള പെ​ണ്‍കു​ട്ടി​ക​ളും ആ​ണ്‍കു​ട്ടി​ക​ളു​മ​ട​ട​ക്കം 31 വി​ദ്യാ​ർ​ഥി​ക​ളാ​ണ്​ നി​തി​ന്‍റെ വീ​ട്ടി​ലെ​ത്തി​യ​ത്. നി​തി​ന്‍റെ മ​ര​ണ​ശേ​ഷം ഒ​രാ​ഴ്ച ക​ഴി​ഞ്ഞാ​ണ്​ ത​ങ്ങ​ൾ എ​ത്തി​യ​തെ​ന്ന കു​റ്റ​ബോ​ധം അ​വ​രി​ൽ പ​ല​രി​ലും ക​ണ്ടു. ത​നി​ക്കി​നി ആ​രു​മി​ല്ലെ​ന്നു​ പ​റ​ഞ്ഞ് ക​ര​ഞ്ഞ മാ​താ​വി​നെ ത​ങ്ങ​ൾ ഒ​പ്പ​മു​ണ്ടെ​ന്നും വി​ഷ​മി​ക്ക​രു​തെ​ന്നും പ​റ​ഞ്ഞ് അ​വ​ര്‍ ആ​ശ്വ​സി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ചു. ‘എ​ന്‍റെ കു​ട്ടു എ​വി​ടെ, അ​വ​നെ​പ്പോ​ഴാ​ണ് വ​രു​ന്ന​ത്’ എ​ന്നു ചോ​ദി​ച്ച് നി​തി​ന്‍റെ കൂ​ട്ടു​കാ​രെ ചേ​ര്‍ത്തു​പി​ടി​ച്ച് അ​മ്മ ക​ര​ഞ്ഞ​തോ​ടെ കു​ട്ടി​ക​ളും പൊ​ട്ടി​ക്ക​ര​യു​ക​യാ​യി​രു​ന്നു.

നി​തി​ന്‍റെ മ​ര​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി​ക​ളാ​യ​വ​രെ നി​യ​മ​ത്തി​നു മു​ന്നി​ലെ​ത്തി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കോ​ള​ജി​ല്‍ സ​മ​ര​ത്തി​ലാ​യി​രു​ന്ന സ​ഹ​പാ​ഠി​ക​ള്‍, കു​റ്റാ​രോ​പി​ത​രാ​യ അ​ധ്യാ​പ​ക​നെ പു​റ​ത്താ​ക്കി​യ​തോ​ടെ​യാ​ണ് സ​മ​രം അ​വ​സാ​നി​പ്പി​ച്ച​ത്. കോ​ള​ജ് മാ​നേ​ജ്‌​മെ​ന്‍റി​ന്‍റെ സ​മ്മ​ര്‍ദ​ത്തെ തു​ട​ര്‍ന്നാ​ണ് സ​ഹ​പാ​ഠി​ക​ള്‍ സം​സ്‌​കാ​ര ച​ട​ങ്ങി​ന് എ​ത്താ​തി​രു​ന്ന​ത്.

പോ​കു​ന്ന​വ​ർ​ക്ക്​ സ്വ​ന്തം റി​സ്കി​ൽ പോ​കാ​മെ​ന്നാ​ണ് കോ​ള​ജ്​ അ​ധി​കൃ​ത​ർ പ​റ​ഞ്ഞ​ത്. ഇ​തു​വ​രെ കോ​ള​ജ്​ അ​ധി​കൃ​ത​രാ​രും വീ​ട്ടി​ൽ വ​ന്നി​ല്ല. ക​ഴി​ഞ്ഞ​ദി​വ​സം വീ​ട്ടി​ലെ​ത്തി​യ ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല വൈ​സ്​ ചാ​ൻ​സ​ല​ർ മോ​ഹ​ൻ കു​ന്നു​മ്മ​ൽ ഇ​തി​നെ വി​മ​ർ​ശി​ച്ചി​രു​ന്നു.