ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങൽ; ഇന്ന്​ ഹിയറിങ്; തീരുമാനം ഉടൻ


തി​രു​വ​ന​ന്ത​പു​രം: സം​സ്​​ഥാ​ന​ത്ത്​ വൈ​ദ്യു​തി ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്താ​ൻ​ യൂ​നി​റ്റി​ന്​ 10 രൂ​പ നി​ര​ക്കി​ൽ വൈ​ദ്യു​തി വാ​ങ്ങാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന കെ.​എ​സ്.​ഇ.​ബി​യു​ടെ ആ​വ​ശ്യ​ത്തി​ൽ റെ​ഗു​ലേ​റ്റ​റി ക​മീ​ഷ​ൻ ബു​ധ​നാ​ഴ്ച ഹി​യ​റി​ങ്​ ന​ട​ത്തും. ഏ​പ്രി​ൽ പ​കു​തി മു​ത​ൽ മേ​യ് പ​കു​തി വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ 250 മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി അ​ധി​ക​മാ​യി വാ​ങ്ങാ​നാ​ണ് ഇ​പ്പോ​ൾ അ​നു​മ​തി തേ​ടി​യ​ത്.

സം​സ്ഥാ​ന​ത്തെ ഉ​ൽ​പാ​ദ​ന​വും പു​റ​ത്തു​നി​ന്നു​ള്ള ക​രാ​റു​ക​ൾ വ​ഴി​യു​ള്ള വൈ​ദ്യു​തി​യും തി​ക​യാ​തെ വ​രു​മ്പോ​ൾ, അ​ടി​യ​ന്ത​ര ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി പ​വ​ർ എ​ക്സ്ചേ​ഞ്ചി​ൽ നി​ന്നാ​ണ് വൈ​ദ്യു​തി വാ​ങ്ങു​ന്ന​ത്. മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ വേ​ന​ൽ ക​ടു​ത്ത സ​മ​യ​ത്ത് പ​വ​ർ എ​ക്സ്ചേ​ഞ്ചി​ൽ​നി​ന്ന് യൂ​നി​റ്റി​ന് 10 രൂ​പ വ​രെ ന​ൽ​കി കെ.​എ​സ്.​ഇ.​ബി വൈ​ദ്യു​തി വാ​ങ്ങി​യി​രു​ന്നു. ഇ​ത് വ​ലി​യ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​ക്ക് കാ​ര​ണ​മാ​യ​തി​നെ തു​ട​ർ​ന്ന് റെ​ഗു​ലേ​റ്റ​റി ക​മീ​ഷ​ൻ ക​ർ​ശ​ന നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി.

ശ​രാ​ശ​രി 7.35 രൂ​പ വ​രെ​യു​ള്ള വൈ​ദ്യു​തി വാ​ങ്ങാ​ൻ മാ​ത്ര​മാ​ണ് നി​ല​വി​ൽ അ​നു​മ​തി​യു​ള്ള​ത്. പു​തി​യ സാ​ഹ​ച​ര്യ​ത്തി​ൽ ക​മീ​ഷ​ൻ അ​നു​വ​ദി​ക്കു​മോ എ​ന്ന്​ ക​ണ്ട​റി​യ​ണം. ആ​വ​ശ്യ​പ്പെ​ടു​ന്ന​തി​​ന്‍റെ പി​റ്റേ​ദി​വ​സം വൈ​ദ്യു​തി കി​ട്ടു​ന്ന ‘ഡേ ​എ​ഹെ​ഡ്’ മാ​ർ​ക്ക​റ്റി​ൽ നി​ന്നാ​ണ് സാ​ധാ​ര​ണ കെ.​എ​സ്.​ഇ.​ബി വാ​ങ്ങു​ന്ന​ത്.

എ​ന്നാ​ൽ, ഇ​പ്പോ​ൾ അ​വി​ടെ​യും ക്ഷാ​മ​മു​ണ്ട്. അ​തി​നാ​ൽ ആ​വ​ശ്യ​പ്പെ​ടു​ന്ന​തി​ന്റെ തൊ​ട്ട​ടു​ത്ത ദി​വ​സം മു​ത​ൽ 30 ദി​വ​സം വ​രെ വൈ​ദ്യു​തി വാ​ങ്ങാ​ൻ സാ​ധി​ക്കു​ന്ന ‘ടേം ​എ​ഹെ​ഡ്’ മാ​ർ​ക്ക​റ്റി​ൽ​നി​ന്ന് വാ​ങ്ങാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​ണ്​ ഇ​ത്ത​വ​ണ കെ.​എ​സ്.​ഇ.​ബി ആ​വ​ശ്യ​പ്പെ​ട്ട​ത്. വ​ർ​ധി​ച്ച ചൂ​ടു​കാ​ര​ണം മേ​യ് 15 വ​രെ ഉ​പ​ഭോ​ഗ​ത്തി​ലെ വ​ർ​ധ​ന തു​ട​രു​മെ​ന്നാ​ണ് കെ.​എ​സ്.​ഇ.​ബി​യു​ടെ വി​ല​യി​രു​ത്ത​ൽ.