സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്

 

കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. പവന് 2320 രൂപ വര്‍ധിച്ച് 1,13,760 രൂപയായി. ഗ്രാമിന് 290 രൂപ വര്‍ധിച്ച് 14,220 രൂപയായി. ഈ മാസത്തെ ഏറ്റവുമുയര്‍ന്ന വിലയിലാണ് സ്വര്‍ണം.

കഴിഞ്ഞ ഒരാഴ്ചക്കിടെ പവന് 8160 രൂപയാണ് വര്‍ധിച്ചത്. ജൂണിന് ശേഷം ഒരു ദിവസം രേഖപ്പെടുത്തുന്ന ഏറ്റവുമുയര്‍ന്ന വര്‍ധനവാണ് ഇന്നുണ്ടായത്. ആഗസ്റ്റ് ഒന്നിന് 1,05,760 രൂപയായിരുന്നു പവന്‍ വില. 10 ദിവസത്തിനിടെയാണ് 8000 രൂപയിലേറെ വര്‍ധിച്ചത്.

ആഗോളവിപണിയിലെ കുതിപ്പാണ് കേരളത്തിലും വില ഉയര്‍ത്തിയത്. ട്രോയ് ഔണ്‍സിന് 4411 ഡോളര്‍ എന്ന നിലയിലാണ് വ്യാപാരം തുടരുന്നത്. വെള്ളി 65.46 ഡോളര്‍ എന്ന നിലയിലുമാണ്.

Leave a Reply

Your email address will not be published. Required fields are marked *