”ചീമേനിയിൽ അഞ്ചുപേരെ ചുട്ടുകൊന്നവർ ഇന്ന് ജീവനോടെയില്ലെന്ന് മനസിലാക്കണം”; പ്രകോപന പ്രസംഗവുമായി ടി.ഐ മധുസൂദനൻ

കണ്ണൂർ: ധനരാജ് വധക്കേസ് വിധിക്ക് പിന്നാലെ കൊലവിളി പ്രസംഗവുമായി സിപിഎം നേതാവും മുൻ എംഎൽഎയുമായ ടി.ഐ മധുസൂദനൻ. ചീമേനിയിൽ അഞ്ച് പേരെ ചുട്ടുകൊന്നവരെ കോടതി വെറുതെവിട്ടെങ്കിലും അവരൊന്നും ഇന്ന് ജീവനോടെ ഇല്ലെന്ന് മനസ്സിലാക്കുന്നത് നല്ലതാണെന്നാണ് മധുസൂദനൻ പറഞ്ഞത്. പാർട്ടിക്കെതിരെ സാമൂഹമാധ്യമങ്ങളിൽ എഴുതുന്നവർക്ക് കിട്ടേണ്ടത് കിട്ടിയിരിക്കുമെന്നും ടി.ഐ മധുസൂദനൻ പറഞ്ഞു.

ധനരാജ് വധക്കേസിൽ വിധി പറഞ്ഞ ജഡ്ജിക്കെതിരെയും മധുസൂദനൻ്റെ പരിഹാസമുണ്ട്. ധനരാജ് കൊല്ലപ്പെട്ടിട്ടില്ല എന്ന് ജഡ്ജി പറയാത്തത് ഭാഗ്യമാണെന്നും കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണത്തിൽ സംസാരിക്കവെ മധുസൂദനൻ പരിഹസിച്ചു.

Leave a Reply

Your email address will not be published. Required fields are marked *