വാഹന ഉടമകൾക്ക് ഇരട്ട ആശ്വാസം! നികുതി കുടിശ്ശികക്ക് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി, പിഴയടക്കുന്നതിന് 50 ശതമാനം ഇളവ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് മോ​ട്ടോ​ർ വാ​ഹ​ന നി​കു​തി കു​ടി​ശ്ശി​ക തീ​ർ​ക്കാ​ൻ സ​ർ​ക്കാ​ർ ഒ​റ്റ​ത്ത​വ​ണ തീ​ർ​പ്പാ​ക്ക​ൽ (വ​ൺ ടൈം ​സെ​റ്റി​ൽ​മെ​ന്റ്) പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ചു.

2026 മാ​ർ​ച്ച് 31 വ​രെ​യു​ള്ള നാ​ല് വ​ർ​ഷ​മോ അ​തി​ൽ കൂ​ടു​ത​ലോ കാ​ലം നി​കു​തി കു​ടി​ശ്ശി​ക​യു​ള്ള വാ​ഹ​ന ഉ​ട​മ​ക​ൾ​ക്ക് പ്ര​യോ​ജ​നം ല​ഭി​ക്കും. 2027 മാ​ർ​ച്ച് 31 വ​രെ​യാ​ണ് സ​മ​യം അ​നു​വ​ദി​ച്ച​ത്. ഇ​തു​സം​ബ​ന്ധി​ച്ച് വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചു.

ഒ​റ്റ​ത്ത​വ​ണ തീ​ർ​പ്പാ​ക്ക​ൽ പ്ര​കാ​രം നോ​ൺ-​ട്രാ​ൻ​സ്പോ​ർ​ട്ട് വാ​ഹ​ന​ങ്ങ​ൾ 2026 മാ​ർ​ച്ച് 31ന് ​അ​വ​സാ​നി​ച്ച നാ​ല് വ​ർ​ഷ​ത്തെ നി​കു​തി കു​ടി​ശ്ശി​ക​യു​ടെ (പി​ഴ​യും പ​ലി​ശ​യും ഉ​ൾ​പ്പെ​ടെ) 40 ശ​ത​മാ​നം അ​ട​ച്ചാ​ൽ മ​തി.

ട്രാ​ൻ​സ്പോ​ർ​ട്ട് വാ​ഹ​ന​ങ്ങ​ൾ 2026 മാ​ർ​ച്ച് 31ന് ​അ​വ​സാ​നി​ച്ച നാ​ല് വ​ർ​ഷ​ത്തെ കു​ടി​ശ്ശി​ക​യു​ടെ (പി​ഴ​യും പ​ലി​ശ​യും ഉ​ൾ​പ്പെ​ടെ) 30 ശ​ത​മാ​നം അ​ട​ക്ക​ണം. ഈ ​പ​ദ്ധ​തി ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​വ​ർ​ക്ക് ഗ്രീ​ൻ ടാ​ക്സ്, ര​ജി​സ്ട്രേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്ക​ൽ, മോ​ട്ടോ​ർ ട്രാ​ൻ​സ്പോ​ർ​ട്ട് വ​ർ​ക്കേ​ഴ്സ് വെ​ൽ​ഫെ​യ​ർ ഫ​ണ്ട് വി​ഹി​തം എ​ന്നി​വ​യി​ൽ​നി​ന്ന് ഇ​ള​വ് ല​ഭി​ക്കും.

റ​വ​ന്യൂ റി​ക്ക​വ​റി ന​ട​പ​ടി​ക​ൾ നേ​രി​ടു​ന്ന​വ​ർ​ക്കും പ​ങ്കു​ചേ​രാം. കു​ടി​ശ്ശി​ക​യോ​ടൊ​പ്പം ആ​വ​ശ്യ​മാ​യ ക​ല​ക്ഷ​ൻ ചാ​ർ​ജു​ക​ൾ കൂ​ടി അ​ട​ച്ചാ​ൽ റി​ക്ക​വ​റി ന​ട​പ​ടി അ​വ​സാ​നി​പ്പി​ക്കും.

ഇതുകൂടാതെ, സം​സ്ഥാ​ന​ത്ത് മോ​ട്ടോ​ർ വാ​ഹ​ന നി​യ​മ ലം​ഘ​ന​ങ്ങ​ൾ​ക്ക് ചു​മ​ത്തി​യ പി​ഴ​ത്തു​ക​യി​ൽ 50 ശ​ത​മാ​നം ഇ​ള​വ്​ അ​നു​വ​ദി​ച്ച്​ ഇ-​ചെ​ലാ​ൻ ആം​ന​സ്റ്റി പ്ര​ഖ്യാ​പി​ച്ചു. 2026 മാ​ർ​ച്ച് 31 വ​രെ​യു​ള്ള പി​ഴ​ക​ളി​ലാ​ണ് ഇ​ള​വ് ല​ഭി​ക്കു​ക.

മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പും പൊ​ലീ​സും ചു​മ​ത്തി​യ പി​ഴ​ക​ൾ​ക്ക് ഈ ​ആ​നു​കൂ​ല്യം ബാ​ധ​ക​മാ​ണ്. 2027 ജ​നു​വ​രി 31 വ​രെ​യാ​ണ് ഇ​ള​വോ​ടെ പി​ഴ അ​ട​ക്കാ​ൻ സ​മ​യം അ​നു​വ​ദി​ച്ച​ത്.

ഈ ​വ​ർ​ഷം മാ​ർ​ച്ച് 31 വ​രെ 1,00,22,255 ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന കേ​സു​ക​ളി​ലാ​യി 907,74,86,813 രൂ​പ​യാ​ണ് പി​ഴ ഈ​ടാ​ക്കാ​നു​ള്ള​ത്. വാ​ഹ​ന​ങ്ങ​ളു​ടെ ഉ​ട​മ​സ്ഥാ​വ​കാ​ശം മാ​റ്റാ​തെ​യോ പെ​ർ​മി​റ്റും ഫി​റ്റ്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റും പു​തു​ക്കാ​തെ​യോ നി​ര​വ​ധി പേ​ർ വാ​ഹ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​ൽ ഇ-​ചെ​ലാ​നു​ക​ളു​ടെ എ​ണ്ണം വീ​ണ്ടും വ​ർ​ധി​ക്കു​ക​യാ​ണ്.

ഒ​രേ വാ​ഹ​ന​ത്തി​ന് ഒ​ന്നി​ല​ധി​കം ചെ​ലാ​നു​ക​ൾ വ​രു​ന്ന​തും ഉ​യ​ർ​ന്ന പി​ഴ​ത്തു​ക​യും കാ​ര​ണം പ​ല​രും അ​ട​ക്കു​ന്നി​ല്ല. കോ​ട​തി​ക​ളി​ൽ കെ​ട്ടി​ക്കി​ട​ക്കു​ന്ന കേ​സു​ക​ളു​ടെ എ​ണ്ണം ഗ​ണ്യ​മാ​യി വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പി​ഴ​യി​ൽ ഇ​ള​വ് ന​ൽ​കാ​ൻ ഗ​താ​ഗ​ത ക​മ്മീ​ഷ​ണ​ർ സ​ർ​ക്കാ​റി​ന് ശി​പാ​ർ​ശ ന​ൽ​കി​യ​ത്.

കോ​ട​തി ന​ട​പ​ടി​ക​ളി​ലേ​ക്ക് നീ​ങ്ങാ​ത്ത​തും മോ​ട്ടോ​ർ വാ​ഹ​ന നി​യ​മ​ത്തി​ലെ നി​ർ​ദി​ഷ്ട വ​കു​പ്പു​ക​ൾ പ്ര​കാ​രം ര​ജി​സ്റ്റ​ർ ചെ​യ്ത​തു​മാ​യ കേ​സു​ക​ൾ​ക്ക് മാ​ത്ര​മാ​ണ് ഇ​ള​വ് അ​നു​വ​ദി​ക്കു​ക.

2026 മാ​ർ​ച്ച് 31ന് ​ശേ​ഷ​മു​ള്ള നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്ക് ഇ​ള​വി​ല്ല. പു​തു​താ​യി ല​ഭി​ക്കു​ന്ന ചെ​ലാ​നു​ക​ളി​ലെ പി​ഴ​ക​ൾ കൃ​ത്യ​സ​മ​യ​ത്ത് ഈ​ടാ​ക്കാ​ൻ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കും.