നേപ്പാളിലെ നടുക്കും കാഴ്ചകൾ കണ്ട് മലയാളി സംഘം

അ​നി​ൽ നീ​ലാം​ബ​രി​യും സു​ഹൃ​ത്തു​ക്ക​ളും നേ​പ്പാ​ളി​ൽ

പ​യ്യ​ന്നൂ​ർ (ക​ണ്ണൂ​ർ): ‘‘തി​രു​വോ​ണ ദി​വ​സം രാ​വി​ലെ കാ​ഠ്മ​ണ്ഡു​വി​ൽ​നി​ന്ന് പൊ​ക്റ​യി​ലേ​ക്കു​ള്ള യാ​ത്ര​യി​ലാ​യി​രു​ന്നു മ​ല​യാ​ളി​ക​ളാ​യ ഞ​ങ്ങ​ൾ 36 സ​ഞ്ചാ​രി​ക​ളെ​യും വ​ഹി​ച്ചു​കൊ​ണ്ടു​ള്ള വാ​ഹ​നം. ന​ദി​യു​ടെ ഓ​രം ചേ​ർ​ന്നു​ള്ള​താ​ണ് പാ​ത. ശാ​ന്ത​മാ​യി ഒ​ഴു​കു​ന്ന ന​ദി. ഗു​വാ​ച്ചി എ​ന്ന സ്ഥ​ല​ത്തെ​ത്തി​യ​പ്പോ​ൾ മു​മ്പി​ൽ വാ​ഹ​ന നി​ര​യും ആ​ൾ​ക്കൂ​ട്ട​വും. ഇ​റ​ങ്ങി നോ​ക്കി​യ​പ്പോ​ഴാ​ണ് ന​ടു​ക്കു​ന്ന ആ ​കാ​ഴ്ച ക​ണ്ട​ത്.

അ​തു​വ​രെ ശാ​ന്ത​മാ​യി ഒ​ഴു​കി​യ ന​ദി സം​ഹാ​ര​രു​ദ്ര​യാ​യി മാ​റി​യി​രി​ക്കു​ന്നു. മു​മ്പോ​ട്ട് സ​ഞ്ച​രി​ക്കാ​നു​ള്ള പാ​ത​യും പാ​ല​വും ക​ര​യി​ലെ കെ​ട്ടി​ട​ങ്ങ​ളു​മെ​ല്ലാം വി​ഴു​ങ്ങി​യാ​ണ് ന​ദി കു​തി​ക്കു​ന്ന​ത്’’ -നേ​പ്പാ​ളി​ലെ പൊ​ക്റ​യി​ൽ​നി​ന്ന് അ​ധ്യാ​പ​ക​നാ​യ അ​നി​ൽ നീ​ലാം​ബ​രി ഇ​തു​പ​റ​യു​മ്പോ​ൾ സം​ഭ​വം ക​ണ്ട് ഒ​ന്ന​ര ദി​വ​സം പി​ന്നി​ട്ടി​ട്ടും വാ​ക്കു​ക​ളി​ൽ ഭീ​തി വി​ട്ടൊ​ഴി​ഞ്ഞി​രു​ന്നി​ല്ല.

ഇ​പ്പോ​ൾ സു​ര​ക്ഷി​ത പ്ര​ദേ​ശ​ത്താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ര​ണ്ടു​ഭാ​ഗ​ങ്ങ​ളി​ലേ​ക്കും യാ​ത്ര ചെ​യ്യാ​നാ​കാ​ത്ത സ്ഥി​തി​യാ​യി​രു​ന്നു. പാ​ത​യെ​ല്ലാം ന​ദി​യെ​ടു​ത്തു. പി​ന്നീ​ട് ദു​ർ​ഘ​ടം പി​ടി​ച്ച കാ​ന​ന​പാ​ത​യി​ലൂ​ടെ 60 കി.​മീ​റ്റ​റി​ല​ധി​കം സ​ഞ്ച​രി​ച്ചാ​ണ് ല​ക്ഷ്യ​സ്ഥാ​ന​ത്തെ​ത്തി​യ​ത്.

പ​രി​യാ​ര​ത്തെ അ​ധ്യാ​പി​ക ദീ​പ​യും ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ ജി​ഷ​യും ഉ​ൾ​പ്പെ​ടെ ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട് ജി​ല്ല​ക​ളി​ൽ​നി​ന്ന് ഏ​ഴു​പേ​രാ​ണ് സം​ഘ​ത്തി​ലു​ള്ള​ത്. എ​ല്ലാ​വ​രും സു​ര​ക്ഷി​ത​രാ​ണ്. മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫി​സും എം.​എ​ൽ.​എ​മാ​രാ​യ സ​ന്ദീ​പ് വാ​ര്യ​രും വി. ​കു​ഞ്ഞി​കൃ​ഷ്ണ​നും നി​ര​ന്ത​രം ബ​ന്ധ​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന​താ​യി അ​നി​ൽ നീ​ലാം​ബ​രി ‘മാ​ധ്യ​മ’​ത്തോ​ടു പ​റ​ഞ്ഞു.

29ന് ​യു.​പി​യി​ലെ ഖൊ​ര​ക്പൂ​രി​ൽ​നി​ന്നാ​ണ് നാ​ട്ടി​ലേ​ക്കു​ള്ള മ​ട​ക്ക വി​മാ​നം. എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ടൂ​ർ ക​മ്പ​നി​യാ​ണ് ഇ​വ​രെ കൊ​ണ്ടു​പോ​യ​ത്. വി​ഷ​യം മു​ഖ്യ​മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യ​താ​യി വി. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ എം.​എ​ൽ.​എ ‘മാ​ധ്യ​മ’​ത്തോ​ടു പ​റ​ഞ്ഞു.