മാ​ലി​' ഗ്രൂപ്പ് ചാമ്പ്യന്മാർ

ദോ​ഹ: ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ലെ അ​വ​സാ​ന ക​ളി​യി​ൽ വി​യ​റ്റ്നാ​മി​നെ​തി​രെ മാ​ലി​ക്ക് ജ​യം. ആ​ദ്യ പ​കു​തി​യി​ൽ ഗോ​ൾ​ര​ഹി​ത​മാ​യി നി​ന്ന ക​ളി​യി​ൽ, ര​ണ്ടാം പ​കു​തി​യി​ൽ ര​ണ്ട് ഗോ​ളു​ക​ളു​ടെ ബ​ല​ത്തി​ലാ​ണ് മാ​ലി വി​ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്. സ​നാ​ബ കെ​യ്റ്റ, പ​ക​ര​ക്കാ​ര​നാ​യി ഇ​റ​ങ്ങി​യ ജി​ഗി കൊ​യ്റ്റ എ​ന്നി​വ​രാ​ണ് വ​ല​കു​ലു​ക്കി​യ​ത്.

മ​ത്സ​ര​ത്തി​ന്റെ തു​ട​ക്കം മു​ത​ൽ ത​ന്നെ ആ​ക്ര​മി​ച്ചു ക​ളി​ച്ച മാ​ലി​ക്ക് നി​ര​വ​ധി ഗോ​ൾ അ​വ​സ​ര​ങ്ങ​ൾ ല​ഭി​ച്ചെ​ങ്കി​ലും വി​യ​റ്റ്നാ​മി​ന്റെ പ്ര​തി​രോ​ധ​ത്തെ മ​റി​ക​ട​ക്കാ​നാ​യി​ല്ല. ഇ​സ്സി​യാ​ക്ക കോ​ന, ചെ​ക്ക് കൂ​ലി​ബ​ലി എ​ന്നി​വ​രി​ലൂ​ടെ മാ​ലി തു​ട​ർ​ച്ച​യാ​യി ആ​ക്ര​മ​ണ​ങ്ങ​ൾ അ​ഴി​ച്ചു​വി​ട്ടു. മ​റു​ഭാ​ഗ​ത്ത് ഡാ​യ് നാ​ൻ, എ​ൻ​ഗു​യെ​ൻ ലൂ​ക്ക് എ​ന്നി​വ​രി​ലൂ​ടെ വി​യ​റ്റ്നാം പ്ര​ത്യാ​ക്ര​മ​ണ​ങ്ങ​ളും ന​ട​ത്തി​യെ​ങ്കി​ലും ല​ക്ഷ്യം കാ​ണാ​നാ​യി​ല്ല. ര​ണ്ടാം പ​കു​തി​യി​ൽ സ​നാ​ബ കെ​യ്റ്റ (56), ജി​ഗി കൊ​യ്റ്റ (82) എ​ന്നി​വ​ർ മാ​ലി​ക്കാ​യി വി​ജ​യ​ഗോ​ളു​ക​ൾ സ​മ്മാ​നി​ച്ചു. ബെ​ൽ​ജി​യം, ന്യൂ​സി​ലാ​ൻ​ഡ് എ​ന്നി​വ​രെ പ​രാ​ജ​യ​പ്പെ​ടു​ത്തി ഗ്രൂ​പ്പ് ചാ​മ്പ്യ​ന്മാ​രാ​യ മാ​ലി നോ​ക്കൗ​ട്ട് റൗ​ണ്ടി​ലേ​ക്ക് പ്ര​വേ​ശി​ച്ചു.