കെ. സുധാകരൻ എംപിയുടെ ചികിത്സയിൽ ദുരൂഹതയെന്ന് കുടുംബം; അമിത് ഷാ ആശുപത്രിയിലേക്ക് വിളിച്ചെന്ന് ആരോപണം

തിരുവനന്തപുരം: കെ. സുധാകരൻ എംപിയുടെ ദുബൈയിലെ ചികിത്സയിൽ ദുരൂഹതയും സംശയവും പ്രകടിപ്പിച്ച് കുടുംബം. പിതാവിനെ സന്ദർശിക്കാൻ തനിക്ക് അനുമതി ലഭിക്കുന്നില്ലെന്നും അദ്ദേഹം മറ്റാരുടെയോ സ്വാധീനത്തിലോ നിയന്ത്രണത്തിലോ ആണെന്നുമാണ് മകൻ സംജോഗിന്റെ ആരോപണം. വിഷയത്തിൽ അമിത് ഷാ ആശുപത്രിയിലേക്ക് ബന്ധപ്പെട്ടിട്ടുണ്ടെന്നും മാധ്യമങ്ങൾക്ക് മുന്നിൽ അദ്ദേഹം വ്യക്തമാക്കി. അവസാനം കാണാനായത് ഇന്നലെ രാത്രിയാണെന്നും വാർഡിൽ കഴിഞ്ഞിരുന്ന അദ്ദേഹത്തെ ഐസിയുവിലേക്ക് മാറ്റിയെന്നും കുടുംബം ആരോപിച്ചു. ഡൽഹിയിലേക്കുള്ള അദ്ദേഹത്തിന്റെ യാത്ര മുടക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന ആരോപണവും ഇതിനകം ഉയർന്നിട്ടുണ്ട്.
