പയ്യന്നൂർ കുഞ്ഞികൃഷ്ണ​ന്റെ അനുയായികളോട് സുരക്ഷക്ക് സി.സി.ടി.വി വെക്കാൻ പൊലീസ്



കണ്ണൂർ: പയ്യന്നൂരിൽ തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് പ്രശ്നമുണ്ടാകാൻ സാധ്യതയുള്ളതിനാൽ വീട്ടിൽ സി.സി.ടി.വി വെക്കുന്നത് ഉചിതമായിക്കുമെന്ന് കാണിച്ച് പൊലീസ് കത്ത് നൽകി. പ്രദേശത്തെ അമ്പതോളം പേർക്കാണ് കത്ത് നൽകിയത്. യു.ഡി.എഫ് സ്വതന്ത്രനായി മത്സരിച്ച മുൻ സി.പി.എം ജില്ല കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്ണനോട് അടുപ്പം പുലർത്തുന്നവർക്കാണ് ഭീഷണിയുള്ളത്. ‘പയ്യന്നൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ വ്യക്തികൾക്കും സ്വത്തുക്കൾക്കും സ്ഥാപനങ്ങൾക്കും സുരക്ഷ ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് താങ്കളുടെ വീട്ടിൽ/സ്ഥാപനത്തിൽ സി.സി.ടി.വി കാമറ സ്ഥാപിക്കുവാൻ താൽപര്യം’ എന്നാണ് കത്തിൽ പറയുന്നത്.

ഇതിനിടെ, പ​യ്യ​ന്നൂ​രി​ൽ വി. ​കു​ഞ്ഞി​കൃ​ഷ്ണ​നെ അ​നു​കൂ​ലി​ക്കു​ന്ന ടി. ​പു​രു​ഷോ​ത്ത​മ​ന്‍റെ വീ​ട് ആ​ക്ര​മി​ക്കു​ക​യും കാ​റി​ന് തീ​വെ​ക്കു​ക​യും ചെ​യ്ത കേ​സി​ൽ അ​ഞ്ച് സി.​പി.​എം അ​റ​സ്റ്റി​ൽ. ഡി.​വൈ.​എ​ഫ്.​ഐ പ്രാ​ദേ​ശി​ക നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രു​മാ​യ അ​ജ​യ് കൃ​ഷ്ണ, അ​ശ്വി​ൻ, സു​നാ​ജ്, സു​ജി​ത് കു​ന്നി​യൂ​ർ എ​ന്നി​വ​രെ​യാ​ണ് പ​യ്യ​ന്നൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ​യ്യ​ന്നൂ​രി​ൽ യു.​ഡി.​എ​ഫ് പി​ന്തു​ണ​യോ​ടെ സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ച്ച വി. ​കു​ഞ്ഞി​കൃ​ഷ്ണ​നെ അ​നു​കൂ​ലി​ച്ച​തി​ന്‍റെ പേ​രി​ൽ സി.​പി.​എം ബ്രാ​ഞ്ചം​ഗം കൂ​ടി​യാ​യ പ​യ്യ​ന്നൂ​രി​ലെ ടി. ​പു​രു​ഷോ​ത്ത​മ​ന്‍റെ കാ​ർ ക​ത്തി​ക്കു​ക​യും വീ​ട് ആ​ക്ര​മി​ക്കു​ക​യും ചെ​യ്ത കേ​സി​ലാ​ണ് അ​ഞ്ചം​ഗ സം​ഘം അ​റ​സ്റ്റി​ലാ​യ​ത്.

ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ 12 ഓ​ടെ​യാ​ണ് ടി. ​പു​രു​ഷോ​ത്ത​മ​ന്‍റെ വീ​ടി​ന് നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. വീ​ടി​ന്റെ ജ​ന​ൽ​ച്ചി​ല്ലു​ക​ൾ അ​ടി​ച്ച് ത​ക​ർ​ത്ത അ​ക്ര​മി​ക​ൾ മു​റ്റ​ത്ത് നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റി​ന് തീ​യി​ടു​ക​യാ​യി​രു​ന്നു. തീ ​ആ​ളി​ക്ക​ത്തു​ന്ന​ത് ക​ണ്ടാ​ണ് പു​രു​ഷോ​ത്ത​മ​നും കു​ടും​ബാം​ഗ​ങ്ങ​ളും പു​റ​ത്തേ​ക്കി​റ​ങ്ങി​യ​ത്. ആ​ക്ര​മ​ണം ന​ട​ത്തി​യ ശേ​ഷം പ്ര​തി​ക​ൾ ഓ​ടി​പ്പോ​വു​ക​യാ​യി​രു​ന്നു. അ​തേ​സ​മ​യം ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ വി. ​കു​ഞ്ഞി​കൃ​ഷ്‌​ണ​നെ അ​നു​കൂ​ലി​ക്കു​ന്ന​വ​രു​ടെ വീ​ടു​ക​ൾ​ക്കും സ്വ​ത്തു​വ​ക​ക​ൾ​ക്കും നേ​രെ വ്യാ​പ​ക​മാ​യ ആ​ക്ര​മ​ണ​ങ്ങ​ളാ​ണ് പ​യ്യ​ന്നൂ​രി​ലു​ണ്ടാ​യ​ത്.

പേ​രൂ​ലി​ൽ എം.​കെ. നാ​രാ​യ​ണ​ന്‍റെ കാ​ർ ക​ത്തി​ക്കാ​ൻ ശ്ര​മം ന​ട​ക്കു​ക​യും കു​ഞ്ഞി​കൃ​ഷ്ണ​ന്റെ കൃ​ഷി​സ്ഥ​ല​ത്തെ മ​ഴ​മ​റ​ക​ളും മ​തി​ൽ​ക്കെ​ട്ടും ത​ക​ർ​ക്കു​ക​യും ചെ​യ്‌​തി​രു​ന്നു. ഈ ​സം​ഭ​വ​ങ്ങ​ളി​ലും പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷി​ച്ചു വ​രു​ന്നു. ശ​നി​യാ​ഴ്ച സ​ർ​വ​ക​ക്ഷി അ​നു​ശോ​ച​ന യോ​ഗ​ത്തി​നു ശേ​ഷം അ​ക്ര​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല.