ലോകകപ്പിന് ഒരുങ്ങി കി​രീ​ട ഫേ​വ​റി​റ്റാ​യ സ്​​പെ​യി​ൻ

പ​രി​ച​യ സ​മ്പ​ത്തി​​നൊ​പ്പം ഇ​ള​മു​റ​ക്ക​രു​ത്തി​ൽ കൂ​ടി വി​ശ്വാ​സ​മ​ർ​പ്പി​ക്കു​ന്നു​വെ​ങ്കി​ൽ അ​ത്ഭുത​ങ്ങ​ൾ നി​ങ്ങ​ളെ കാ​ത്തി​രി​ക്കു​ന്നു​വെ​ന്ന് സോ​ക്ക​ർ ലോ​ക​ത്തെ പ​ഠി​പ്പി​ച്ച​വ​രാ​ണ് സ്പാ​നി​ഷ് അ​ർ​മ​ഡ. 16കാ​ര​ൻ പ​യ്യ​ൻ ല​മീ​ൻ യ​മാ​ലി​നെ​യും വ​യ​സ്സേ​റെ ചെ​ന്നി​ട്ടി​ല്ലാ​ത്ത നി​കൊ വി​ല്യം​സി​നെ​യും ഡാ​നി ഒ​ൽ​മോ​യെ​യും കൂ​ട്ടി ര​ണ്ടു വ​ർ​ഷം മു​മ്പ് യൂ​റോ​പ്യ​ൻ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മു​ത്ത​മി​ടു​മ്പോ​ൾ ടീം ​തു​റ​ന്നി​ട്ട​ത് സ്വ​പ്ന​ങ്ങ​ൾ വി​ള​യു​ന്ന ആ​ലീ​സി​ന്റെ അ​ത്ഭുത ലോ​ക​മാ​യി​രു​ന്നു. നി​ല​വി​ൽ യൂ​റോ​പ്പി​ൽ​നി​ന്ന് ഏ​റ്റ​വും സാ​ധ്യ​ത ക​ൽ​പി​ക്ക​പ്പെ​ടു​ന്ന ടീ​മു​ക​ളി​ലൊ​ന്നാ​ണി​പ്പോ​ൾ സ്​​പെ​യി​ൻ. വാ​തു​വെ​പ്പു​കാ​രു​ടെ ഇ​ഷ്ട ടീം. ​നേ​ഷ​ൻ​സ് ലീ​ഗ് ഫൈ​ന​ലി​ൽ ഷൂ​ട്ടൗ​ട്ടി​ൽ വീ​ണ​തൊ​ഴി​ച്ചാ​ൽ 2023 മാ​ർ​ച്ചി​നു ശേ​ഷം ഒ​രു ക​ളി​യും തോ​റ്റി​ട്ടി​ല്ല. 2024ൽ ​ഒ​ളി​മ്പി​ക് സ്വ​ർ​ണ​ത്തി​നൊ​പ്പം യൂ​റോ ക​പ്പും സ്വ​ന്ത​മാ​ക്കി​യ​വ​ർ. വ്യ​ക്തി​ക​ളി​ലേ​റെ ടീം ​ഗെ​യി​മി​ന്റെ മു​ഗ്ധ സു​ര​ഭി​ല മു​ഹൂ​ർ​ത്ത​ങ്ങ​ളു​മാ​യി സോ​ക്ക​ർ ലോ​ക​​ത്ത് സ്ഥി​രസാ​ന്നി​ധ്യ​മാ​യ​വ​ർ​ക്ക് പ​ക്ഷേ, ഇ​പ്പോ​ൾ ബൂ​ട്ടു​കെ​ട്ടി താ​ര​രാ​ജാ​ക്ക​ന്മാ​രു​മേ​റെ​യാ​ണെ​ന്ന സ​വി​ശേ​ഷ​ത​യു​ണ്ട്. വ​ൻ​കി​ട ക്ല​ബു​ക​ൾ പൊ​ന്നും​വി​ല​യി​ട്ട ഇ​ളം​കാ​ലു​ക​ളി​ൽ വി​രി​യു​ന്ന മാ​സ്മ​രി​ക ട​ച്ചു​ക​ൾ​ക്ക് ഇ​മ​വെ​ട്ടാ​തെ ക​ണ്ണു​കൂ​ർ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ് ആ​രാ​ധ​ക​ലോ​കം.

താര സമ്പന്നം

റ​യ​ൽ മ​ഡ്രി​ഡ് ക്യാ​പ്റ്റ​ൻ ഡാ​നി ക​ർ​വാ​യ​ലി​നെ മാ​റ്റി​നി​ർ​ത്തി കോ​ച്ച് പ്ര​ഖ്യാ​പി​ച്ച താ​ൽക്കാലി​ക ഇ​ല​വ​നി​ലെ ഓ​രോ പേ​രും സു​വ​ർ​ണ​നാ​മ​ങ്ങ​ളാ​ണ്. മു​ൻ​നി​ര​യി​ൽ ല​മീ​ൻ യ​മാ​ലി​നൊ​പ്പം ഫെ​റാ​ൻ ടോ​റ​സ്, നി​കൊ വി​ല്യം​സ്, യെ​റ​മി പി​നോ, മൈ​ക​ൽ യോ​റെ​ഗി​സാ​ർ, ബ്ര​യാ​ൻ സ​ര​ഗോ​സ എ​ന്നി​വ​രാ​ണെ​ങ്കി​ൽ മ​ധ്യ​നി​ര​യി​ൽ ഫെ​ർ​മി​ൻ ലോ​പ​സ്, ഡാ​നി ഒ​ൽ​മോ, മൈ​ക​ൽ മെ​റി​നോ, ഫാ​ബി​യ​ൻ റൂ​യി​സ്, പെ​ഡ്രി, മാ​ർ​ട്ടി​ൻ സു​ബി​മെ​ൻ​ഡി, റോ​ഡ്രി, അ​ല​ക്സ് ഗാ​ർ​സി​യ, യാ​വി എ​ന്നി​ങ്ങ​നെ പോ​കും പ​ട്ടി​ക. ഗോ​ൾ​വ​ല കാ​ത്ത് ​ഉ​ന​യ് സി​മോ​ൺ, ഡേ​വി​ഡ് റാ​യ എ​ന്നി​വ​രും കൂ​ടെ യു​വാ​ൻ ഗാ​ർ​സി​യ, അ​ല​ക്സ് റെ​മി​റോ എ​ന്നി​വ​രു​മു​ണ്ട്. ഏ​റ്റ​വും ക​രു​ത്തു​വേ​ണ്ട പ്ര​തി​രോ​ധ​ത്തി​ൽ ഡാ​നി ക​ർ​വാ​ഹാ​ൽ, മാ​ർ​ക് കു​കു​റേ​ല, അ​ലി​യാ​ന്ദ്രോ ഗ്രി​മാ​ൽ​ഡോ, പോ ​കു​ബാ​ർ​സി, ഡീ​ൻ ഹൂ​ജ്സെ​ൻ, ഐ​മ​റി​ക് ല​പോ​ർ​ട്ടെ, എ​റി​ക് ഗാ​ർ​സി​യ തു​ട​ങ്ങി​യ​വ​രു​ണ്ട്.

പ​രി​ക്ക് ടീ​മി​നെ വ​ലി​യ വെ​ല്ലു​വി​ളി​യാ​യി തു​റി​ച്ചു​നോ​ക്കു​ന്നു​ണ്ടെ​ങ്കി​ലും അ​തു​കൊ​ണ്ടൊ​ന്നും ത​ള​രാ​ൻ പോ​കു​ന്ന​വ​ര​ല്ല സ്പാ​നി​ഷ് സം​ഘം. കാ​ലി​ലെ അ​തി​വേ​ഗ​വും ക​ണ്ണ​ഞ്ചും ഡ്രി​ബ്ളി​ങ്ങു​മാ​യി ബാ​ഴ്സ​യി​ൽ കോ​ച്ച് ഹാ​ൻ​സി ഫ്ലി​ക്കി​ന്റെ ക​ന​വു​ക​ൾ​ക്ക് നി​റം​ന​ൽ​കു​ന്ന 18കാ​ര​ൻ യ​മാ​ലും സം​ഘ​വും ഒ​രു മാ​സ​ത്തി​നി​​ടെ കൂ​ടു​ത​ൽ ക​രു​ത്തു​റ​പ്പി​ക്കാ​നു​ള്ള തി​ടു​ക്ക​ത്തി​ലാ​ണ്. താ​ര​മു​ൾ​പ്പെ​ടെ, ക​ളി​യേ​റെ ബാ​ക്കി നി​ൽ​ക്കെ ലാ ​ലി​ഗ ചാ​മ്പ്യ​ൻ​പ​ട്ടം ഉ​റ​പ്പി​ച്ച ബാ​ഴ്സ നി​ര​യി​ലെ ഒ​മ്പ​തു പേ​രാ​ണ് 55 അം​ഗ സാ​ധ്യ​ത ടീ​മി​ൽ ഇ​ടം​നേ​ടി​യി​രി​ക്കു​ന്ന​ത്. ഇ​വ​രി​ൽ ഡാ​നി ഒ​ൽ​മോ, ഫെ​റാ​ൻ ടോ​റ​സ്, പെ​ഡ്രി, യ​മാ​ൽ, കു​ബാ​ർ​സി, ഫെ​ർ​മി​ൻ ലോ​പ​സ് എ​ന്നി​വ​രെ​ല്ലാം ടീ​മി​​ലു​ണ്ടാ​കു​മെ​ന്ന് ഏ​ക​ദേ​ശം ഉ​റ​പ്പ്. അ​വ​ർ​ക്കൊ​പ്പം അ​തേ ജ​ഴ്സി​യി​ൽ ക​ളി​ക്കു​ന്ന ഗാ​വി​യും എ​റി​ക് ഗാ​ർ​സി​യ​യും ചേ​ർ​ന്നാ​ൽ, ബാ​ഴ്സ​യെ​ന്ന പോ​ലെ സ്​​പെ​യി​നും സെ​റ്റ്.

ര​ണ്ടുവ​ർ​ഷം മു​മ്പ് ടീം ​യൂ​റോ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മു​ത്ത​മി​ടു​മ്പോ​ൾ യൂ​റോ​പ്യ​ൻ ചാ​മ്പ്യ​ൻ​ഷി​പ് നാ​ലു​വ​ട്ടം മാ​റോ​ടു​ചേ​ർ​ക്കു​ന്ന ആ​ദ്യ ടീ​മാ​വുക​യാ​യി​രു​ന്നു സ്​​പെ​യി​ൻ. വ​മ്പ​ന്മാ​ർ പ​ല​രെ​യും ക​ണ്ട് വാ​തു​വെ​പ്പു​കാ​ർ ക​ളി തു​ട​ങ്ങും​മു​മ്പ് ആ​ദ്യ​നാ​ലി​ൽ പോ​ലും ഇ​ടം ന​ൽ​കാ​ൻ മ​ടി​ച്ച​വ​രാ​ണ് ഒ​റ്റ​ക്കളിപോ​ലും തോ​ൽ​ക്കാ​തെ കി​രീ​ട​വു​മാ​യി മ​ഡ്രി​ഡി​ലേ​ക്ക് വി​മാ​നം ക​യ​റി​യ​ത്. അ​ന്ന് അ​ത്ഭുത​ങ്ങ​ൾ വി​രി​യി​ച്ച കോ​ച്ച് ലൂ​യി​സ് ഡി ​ലാ ഫു​വ​ന്റെ ഇ​പ്പോ​ഴും ഫേവറിറ്റ് കോച്ചുമാരുടെ പ​ട്ടി​ക​യി​ൽ ഉ​ണ്ടാവി​ല്ല. ആ​ദ്യം അ​ണ്ട​ർ-19 ടീ​മി​നെ​യും പി​ന്നീ​ട് അ​ണ്ട​ർ-21 ടീ​മി​നെ​യും യൂ​റോ​പ്യ​ൻ ചാ​മ്പ്യ​ന്മാരാ​ക്കി ന​യം വ്യ​ക്ത​മാ​ക്കി​യാ​യി​രു​ന്നു ഫു​വ​ന്റെ 2022ൽ ​സ്പാ​നി​ഷ് സീ​നി​യ​ർ ടീ​മി​ന്റെ പ​രി​ശീ​ല​ക​ക്കു​പ്പാ​യ​മ​ണി​യു​ന്ന​ത്. പി​ന്നീ​ടു​ണ്ടാ​യ​ത​ത്ര​യും ച​രി​​ത്രം.

വി​ങ്ങു​ക​ൾ ഭ​രി​ച്ചു​ള്ള ടീ​മി​ന്റെ മു​ന്നേ​റ്റ​ങ്ങ​ളാ​ണ് ഫു​വ​ന്റെ​യു​ടെ​യും സ്പെ​യി​നി​ന്റെ​യും മി​ക​വ്. 2024ൽ ​ടീം യൂ​റോ ചാ​മ്പ്യ​ന്മാ​രാ​കു​മ്പോ​ൾ ആ​ദ്യ ഇ​ല​വ​നി​ൽ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ബാ​ല​ൻ ദി ​ഓ​ർ 30 അം​ഗ പ്രാ​ഥ​മി​ക പ​ട്ടി​ക​യി​ലെ ഒ​രാ​ൾ പോ​ലും ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് ഓ​ർ​ക്ക​ണം. ബാ​ഴ്സ​യും റ​യ​ൽ മ​ഡ്രി​ഡും ഇ​രു​വ​ശ​ങ്ങ​ളി​ലു​മാ​യി ഉ​ണ്ടാ​യി​ട്ടും ഏ​റ്റ​വും കൂ​ടു​ത​ൽ പേ​ർ ബൂ​ട്ടു​കെ​ട്ടി​യി​രു​ന്ന​ത് റ​യ​ൽ സോ​സീ​ദാ​ദി​ൽ നി​ന്നാ​യി​രു​ന്നു. ഫൈ​ന​ലി​ലി​റ​ങ്ങി​യ ടീ​മി​ൽ ബാ​ഴ്സ​ക്കാ​രാ​യി യ​മാ​ലും റ​യ​ലി​ൽ​നി​ന്ന് ക​ർ​വ​ഹാ​ലും മാ​ത്ര​മാ​ണ് ആ​ദ്യ ഇ​ല​വ​നി​ൽ ഇ​റ​ങ്ങി​യ​ത്. ഇ​ന്നി​പ്പോ​ൾ ക​ഥ​യാ​കെ മാ​റി. അ​തി​സ​മ്പ​ന്ന​മാ​ണ് ടീ​മി​ന്റെ നി​ര. ബാ​ഴ്സ ത​ന്നെ ടീ​മി​ന്റെ ഒ​ന്നാം തൂ​ൺ.

ശാപം തീർക്കുമോ ​?

2010ൽ ​ചാ​മ്പ്യ​ൻ പ​ട്ടം പി​ടി​ച്ച ശേ​ഷം പ്രീ​ക്വാ​ർ​ട്ട​ർ ക​ട​ക്കാ​നാ​യി​ല്ലെ​ന്ന ശാ​പം തീ​ർ​ക്കു​ക മാ​ത്ര​മ​ല്ല, ശ​രി​ക്കും ചാ​മ്പ്യ​ന്മാ​ർ ത​ങ്ങ​ൾ ത​ന്നെ​യെ​ന്ന് തെ​ളി​യി​ക്കു​ക കൂ​ടി​യാ​ണ് ടീ​മി​ന്റെ ല​ക്ഷ്യം. ബ​ൾ​ഗേ​റി​യ, തു​ർ​ക്കി​​യ, ജോ​ർ​ജി​യ എ​ന്നി​വ​ർ മാ​റ്റു​ര​ച്ച യോ​ഗ്യ​ത ഘ​ട്ട​ത്തി​ൽ ഒ​റ്റക്കളിപോ​ലും തോ​ൽ​ക്കാ​തെ ​ഗ്രൂ​പ് ചാ​മ്പ്യ​ന്മാ​രാ​യി​ട്ടാ​ണ് ടീം ​യോ​ഗ്യ​ത ഉ​റ​പ്പി​ച്ച​ത്.

ആ​ഫ്രി​ക്ക​യി​ൽ​നി​ന്നു​ള്ള ഇ​ത്തി​രി​ക്കു​ഞ്ഞ​ന്മാരാ​യ കേ​പ് വെ​ർ​ഡെ, ക​ഴി​ഞ്ഞ ലോ​ക​ക​പ്പി​ൽ അ​ർ​ജ​ന്റീ​ന നേ​രി​ട്ട ഏ​ക പ​രാ​ജ​യ​ത്തി​ന്റെ റെ​ക്കോ​ഡു​ള്ള സൗ​ദി അ​റേ​ബ്യ, ലാ​റ്റി​ൻ അ​മേ​രി​ക്ക​ൻ ക​രു​ത്ത​രാ​യ ഉ​റു​ഗ്വാ​യ് എ​ന്നി​വ​ര​ട​ങ്ങി​യ​താ​ണ് ഗ്രൂ​പ് ഘ​ട്ടം. കേ​പ് വെ​ർ​ഡെ​ക്കെ​തി​രെ ജൂ​ൺ 15നാ​ണ് ടീ​മി​ന്റെ ആ​ദ്യ മ​ത്സ​രം. 21ന് ​സൗ​ദി അ​റേ​ബ്യ​ക്കെ​തി​രെ​യും 27ന് ​ഉറുഗ്വായ്ക്കതി​രെ​യും കളി​ക്കും.