‘ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്നുകൊണ്ട് അവതരിപ്പിച്ച ബജറ്റ്’; മുഖ്യമന്ത്രി വി.ഡി സതീശൻ

തിരുവനന്തപുരം: ഒരു രൂപ ടാക്സ് കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് കൊണ്ടാണ് ബജറ്റ് അവതരിപ്പിച്ചതെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. ധവളപത്രത്തിൽ കേരളത്തിന്‍റെ സാമ്പത്തിക സ്ഥിതിയുടെ യഥാർത്ഥ ചിത്രം ഉണ്ടായിരുന്നുവെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു.

അസാധാരണമായ ജനസംഖ്യമാറ്റം കേരളത്തിൽ ഉണ്ടായിട്ടുണ്ട്.കേരളത്തെ തുറമുഖ നഗരമാക്കി മാറ്റാനുള്ള സ്വപ്ന പദ്ധതിയാണ് മിഷൻ സമുദ്ര. ദക്ഷിണേഷ്യയിലെ വലിയ ഏവിയേഷൻ ഹബ്ബായി കേരളത്തിൽ ഉണ്ടാകും. കേരളത്തിലെ യുവജനങ്ങൾ സജ്ജരാക്കാൻ ഗ്ലോബൽ ജോബ് വാച്ച് ആരംഭിക്കുന്നുണ്ട്. ഉന്നതവിദ്യാഭ്യാസരംഗത്ത് ഗവേഷണത്തിന് പ്രാധാന്യം നൽകുന്ന സംസ്ഥാനമാക്കി കേരളത്തെ നിലനിർത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്ത് സ്വകാര്യ നിക്ഷേപം ഉണ്ടാകണം. സ്വകാര്യ നിക്ഷേപത്തെ ഞങ്ങൾ പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഒരു മേഖലയും സ്വകാര്യവൽക്കരിക്കുമെന്ന പ്രഖ്യാപനം നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ സ്വകാര്യനിക്ഷേപം സ്വീകരിക്കാറുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങൾ പലതും അടച്ചുപൂട്ടലിൻ്റെ വക്കിലാണ്. സ്ഥിരനിയമനം നടക്കുന്നില്ല. 10 വർഷം അധികാരത്തിൽ ഇരുന്നിട്ട് കുടിശ്ശി കൊടുത്തു തീർക്കാത്ത അന്നത്തെ സർക്കാരാണ് ഇന്ന് എന്തുകൊണ്ട് പ്രഖ്യാപിച്ചില്ല എന്ന ചോദ്യം ഉയർത്തുന്നത്. ആ ചോദ്യം ചോദിക്കാൻ ഏറ്റവും വലിയ അർഹൻ ഇന്നത്തെ പ്രതിപക്ഷ നേതാവ് തന്നെയാണ്. മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാരാണെന്നും സതീശൻ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *