രാ​ജ്യ​ത്തെ ആ​ദ്യ ക​ട​ലാ​സു​ര​ഹി​ത ജു​ഡീ​ഷ്യ​ൽ ജി​ല്ല​യാ​യി വ​യ​നാ​ട് പ​ദ്ധ​തി മ​റ്റു ജി​ല്ല​ക​ളി​ലേ​ക്കും



ക​ൽ​പ​റ്റ: രാ​ജ്യ​ത്തി​ന്റെ നീ​തി​ന്യാ​യ വ്യ​വ​സ്ഥ​യി​ൽ നാ​ഴി​ക​ക്ക​ല്ലാ​യി മാ​റു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന ക​ട​ലാ​സു​ര​ഹി​ത ജു​ഡീ​ഷ്യ​ൽ സം​വി​ധാ​നം വ​യ​നാ​ട്ടി​ൽ വി​ജ​യ​ക​ര​മാ​യി മു​ന്നോ​ട്ട്. ഇ​ന്ത്യ​യി​ലെ ആ​ദ്യ സ​മ്പൂ​ർ​ണ പേ​പ്പ​ർ ര​ഹി​ത ജു​ഡീ​ഷ്യ​ൽ ജി​ല്ല​യാ​യി വ​യ​നാ​ട് മാ​റി​യ​തോ​ടെ വി​പ്ല​വ​ക​ര​മാ​യ പ​ദ്ധ​തി​ക്കാ​ണ് തു​ട​ക്ക​മി​ട്ട​ത്. മ​റ്റു ജി​ല്ല​ക​ളി​ലും പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

കാ​ല​ത്തി​നൊ​പ്പം സ​ഞ്ച​രി​ക്കു​ന്ന​തോ​ടൊ​പ്പം കേ​സു​ക​ൾ വേ​ഗ​ത്തി​ൽ തീ​ർ​പ്പു​ക​ൽ​പി​ക്കു​ന്ന​തു​ൾ​പ്പെ​ടെ സൗ​ക​ര്യ​ങ്ങ​ൾ​ക്കാ​ണ് ഇ​ന്ത്യ​ൻ ജു​ഡീ​ഷ്യ​റി ല​ക്ഷ്യ​മി​ടു​ന്ന​ത്. ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ൽ സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റി​സ് സൂ​ര്യ​കാ​ന്ത് വി​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ലൂ​ടെ ഉ​ദ്ഘാ​ട​നം ചെ​യ്ത പ​ദ്ധ​തി ജി​ല്ല​യി​ലെ കോ​ട​തി​ക​ളി​ൽ സ​മ്പൂ​ർ​ണ​മാ​യി ന​ട​പ്പാ​ക്കാ​ൻ തു​ട​ങ്ങി​യി​ട്ടു​ണ്ട്. കേ​സു​ക​ൾ ഫ​യ​ൽ ചെ​യ്യു​ന്ന​ത് മു​ത​ൽ വി​ധി​ന്യാ​യ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ക്കു​ന്ന​തു​വ​രെ ഒ​രി​ട​ത്തും ഇ​നി ക​ട​ലാ​സ് ഉ​പ​യോ​ഗി​ക്കി​ല്ല എ​ന്ന​താ​ണ് പ​ദ്ധ​തി​യു​ടെ പ്ര​ത്യേ​ക​ത.

ഡേ​റ്റ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നാ​യി ഹൈ​കോ​ട​തി​യു​ടെ ഐ.​ടി വി​ഭാ​ഗം നേ​രി​ട്ടാ​ണ് സോ​ഫ്റ്റ്‌​വെ​യ​ർ വി​ക​സി​പ്പി​ച്ച​ത്. കേ​ര​ള ഹൈ​കോ​ട​തി​യു​ടെ ഐ.​ടി വി​ഭാ​ഗം വി​ക​സി​പ്പി​ച്ചെ​ടു​ത്ത ഡി​സ്ട്രി​ക്ട് കോ​ർ​ട്ട് കേ​സ് മാ​നേ​ജ്‌​മെ​ന്റ് സി​സ്റ്റം (ഡി.​സി.​എം.​എ​സ്) ആ​ണ് ഡി​ജി​റ്റ​ൽ മാ​റ്റ​ത്തി​ന് പി​ന്നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. കേ​സു​ക​ളു​ടെ തു​ട​ക്കം മു​ത​ൽ സാ​ക്ഷി​മൊ​ഴി​ക​ൾ രേ​ഖ​പ്പെ​ടു​ത്തു​ന്ന​തും ഇ​ട​ക്കാ​ല ഉ​ത്ത​ര​വു​ക​ൾ പു​റ​പ്പെ​ടു​വി​ക്കു​ന്ന​തു​മെ​ല്ലാം ഈ ​സി​സ്റ്റം വ​ഴി ക​മ്പ്യൂ​ട്ട​റി​ലാ​യി​രി​ക്കും. ജ​ഡ്ജി​മാ​രു​ടെ ഉ​ത്ത​ര​വു​ക​ൾ സു​ര​ക്ഷി​ത​മാ​യ ഡി​ജി​റ്റ​ൽ ഒ​പ്പു​ക​ൾ ഉ​പ​യോ​ഗി​ച്ച് സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്ന​തി​ലൂ​ടെ അ​വ​ക്ക് പൂ​ർ​ണ നി​യ​മ​സാ​ധു​ത​യും ഉ​റ​പ്പാ​ക്കും. വി​ചാ​ര​ണ സ​മ​യ​ത്തും സാ​ക്ഷി​വി​സ്താ​ര സ​മ​യ​ത്തു​മെ​ല്ലാം കോ​ട​തി​യോ​ട് പ​റ​യു​ന്ന കാ​ര്യ​ങ്ങ​ൾ വേ​ഗ​ത്തി​ൽ റെ​ക്കോ​ഡ് ചെ​യ്ത് ഡി​ജി​റ്റ​ലാ​ക്കു​ന്ന​തി​ലൂ​ടെ വ​ലി​യ സ​മ​യം ലാ​ഭി​ക്കാ​നാ​കു​മെ​ന്നാ​ണ് മി​ക​ച്ച നേ​ട്ടം. സാ​ക്ഷി​ക​ൾ പ​റ​യു​ന്ന​ത് ടൈ​പ് ചെ​യ്യാ​തെ സം​സാ​രി​ക്കു​ന്ന​ത് നേ​രി​ട്ട് എ​ഴു​ത്താ​ക്കി മാ​റ്റു​ന്ന വോ​യി​സ് ടു ​ടെ​ക്സ്റ്റ് സം​വി​ധാ​ന​മാ​ണ് ഉ​പ​യോ​ഗി​ക്കു​ക. ഇ​ത്ത​ര​ത്തി​ൽ കോ​ട​തി​ക​ളി​ൽ കെ​ട്ടി​ക്കി​ട​ക്കു​ന്ന ആ​യി​ര​ക്ക​ണ​ക്കി​ന് കേ​സു​ക​ളി​ൽ വേ​ഗ​ത്തി​ൽ തീ​ർ​പ്പു​ക​ൽ​പി​ക്കു​ന്ന​തി​ന് പ​ദ്ധ​തി സാ​ധ്യ​മാ​കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. കോ​ട​തി ചെ​ല​വ് കു​റ​ക്കാ​നും സ​ഹാ​യി​ക്കു​മെ​ന്ന​തി​ന് പു​റ​മെ അ​ഭി​ഭാ​ഷ​ക​ർ​ക്കും ക​ക്ഷി​ക​ൾ​ക്കും എ​വി​ടെ​യി​രു​ന്നും കേ​സ് വി​വ​ര​ങ്ങ​ൾ ത​ത്സ​മ​യം പ​രി​ശോ​ധി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന​ത് നീ​തി​നി​ർ​വ​ഹ​ണം കൂ​ടു​ത​ൽ ല​ളി​ത​മാ​ക്കും. ജ​ഡ്ജി​മാ​രെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി കേ​സ് രേ​ഖ​ക​ളു​ടെ സം​ഗ്ര​ഹം ത​യാ​റാ​ക്കാ​നും മൊ​ഴി​ക​ൾ ത​ത്സ​മ​യം അ​ച്ച​ടി​ച്ച രൂ​പ​ത്തി​ലേ​ക്ക് മാ​റ്റാ​നു​മു​ള്ള അ​ത്യാ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ൾ എ.​ഐ സം​വി​ധാ​ന​ത്തി​ലൂ​ടെ​യാ​ണ് പ്രാ​വ​ർ​ത്തി​ക​മാ​ക്കു​ക.