സി.പി.എം ഇതിന് മുമ്പ് തെറ്റ് തിരുത്തിയ ചരിത്രമില്ല, എന്നാൽ തെറ്റ് തിരുത്താൻ ചർച്ച നടത്തിയതായി ചരിത്രമുണ്ട്: ടി.കെ ഗോവിന്ദൻ

കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയം വിശകലനം ചെയ്യുന്നതിനായി കോഴിക്കോട് മൂന്ന് ദിവസം ചേരുന്ന സി.പി.എം വിശാല സമിതി യോഗത്തിനെ വിമർശിച്ച് തളിപ്പറമ്പ് എം.എൽ.എ ടി.കെ. ഗോവിന്ദൻ. സി.പി.എം പാർട്ടി ഇതിന് മുമ്പ് തെറ്റ് തിരുത്തിയ ചരിത്രമില്ലെന്നും എന്നാൽ തെറ്റ് തിരുത്താൻ ചർച്ച നടത്തിയതായി ചരിതമുണ്ടെന്നും ടി.കെ. ഗോവിന്ദൻ പറഞ്ഞു.

‘വിശാല സമിതി യോഗത്തിൽ പല മനോഹരമായ തീരുമാങ്ങളും എടുക്കാറുണ്ട്. എന്നാൽ, ആ തീരുമാനങ്ങൾ താഴെ തട്ടിൽ റിപ്പോർട്ട് ചെയ്ത് ദിവസങ്ങളും മാസങ്ങളും പാഴാക്കുകയല്ലാതെ ആരും തെറ്റ് തിരുത്തിയ ചരിത്രമില്ല. അതുകൊണ്ട് പാർട്ടിക്കുള്ളിലെ തെറ്റ് തിരുത്തുക എന്നത് അധരവ്യായാമമാണ്. ഈ ചർച്ചയിൽ നിന്നും പാഠം പഠിക്കാൻ പാർട്ടി നേതൃത്വം തയ്യാറാകുമോ എന്നാണ് എന്റെ ചോദ്യം. നിയമസഭ തെരഞ്ഞെടുപ്പിൽ പാർട്ടിക്കുണ്ടായ പരാജയത്തിന്റെ പൂർണ കാരണം പാർട്ടി നേതൃത്വമാണ്. ഇത് ഏതെങ്കിലുമൊരു മണ്ഡലത്തിലല്ല, മറിച്ച് കേരളത്തിലുടനീളമാണ്. ഇടതുപക്ഷത്തിന്റെ പത്ത് വർഷത്തെ ഭരണം വേണ്ടെന്ന് വെച്ചിട്ട് യു.ഡി.എഫിനെ ഭരണം ഏൽപ്പിക്കാനുള്ളൊരു മാനസികാവസ്ഥയാണ് കേരത്തിലെ ജനങ്ങൾക്കുണ്ടായിട്ടുള്ളത്. അതാണ് പാർട്ടി പരിശോധിക്കേണ്ടത്’ ടി.കെ ഗോവിന്ദൻ പറഞ്ഞു.

‘ഏറ്റവും വിമർശനത്തിന് വിധേയരായ നേതൃത്വം ഇപ്പോഴും പാർട്ടിയിലുണ്ട്. ആ നേതൃത്വത്തെ മാറ്റി ജനങ്ങളോട് പറയണം, നിങ്ങളുടെ വിമർശനം പാർട്ടി ഉൾക്കൊണ്ടു. വിമർശനത്തിന് വിധേയരായ നേതൃത്വത്തെ പാർട്ടി മാറ്റി നിർത്തി പുതിയ നേതൃത്വത്തെ നിങ്ങളുടെ മുമ്പിലേക്ക് വെക്കുന്നു. നിങ്ങൾ പാർട്ടിയോടൊപ്പം വരണം എന്ന് പറയാനായുള്ള ആർജവം പാർട്ടിക്കുണ്ടോ?’ എന്ന ചോദ്യവും ടി.കെ ഗോവിന്ദൻ ഉന്നയിച്ചു.

അതേസമയം, വി​മ​ർ​ശി​ക്കു​ന്ന​വ​രോ​ട് ത​ട്ടി​ക്ക​യ​റു​ക​യ​ല്ല വേ​ണ്ട​തെ​ന്നും തി​രി​ച്ച​ടി​ക്ക് കാ​ര​ണം ശ്ര​ദ്ധ​ക്കു​റ​വും വീ​ഴ്ച​ക​ളു​മാ​ണെ​ങ്കി​ൽ അ​വ തി​രി​ച്ച​റി​ഞ്ഞ് സ​ത്യ​സ​ന്ധ​മാ​യി തി​രു​ത്തു​ക​യാ​ണ് വേ​ണ്ട​തെ​ന്നും സി.​പി.​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ. ബേ​ബി. തെ​റ്റു​പ​റ്റു​ന്ന​ത് മ​നു​ഷ്യ​സ​ഹ​ജ​മാ​ണ്. അ​വ തി​രി​ച്ച​റി​യു​ക​യും തി​രു​ത്താ​ൻ വേ​ണ്ട ഇ​ട​പെ​ട​ൽ ന​ട​ത്തു​ക​യും ചെ​യ്യു​ക​യാ​ണ് ക​മ്യൂ​ണി​സ്റ്റ് സ​മീ​പ​ന​മെ​ന്നും ബേ​ബി കൂ​ട്ടി​ച്ചേ​ർ​ത്തു. സി.​പി.​എം വി​ശാ​ല സം​സ്ഥാ​ന സ​മി​തി യോ​ഗം കോ​ഴി​ക്കോ​ട് എ.​കെ.​ജി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

നാ​ട്ടു​കാ​ർ പാ​ർ​ട്ടി പ​രി​പാ​ടി​യും പ്ര​മേ​യ​വും വാ​യി​ച്ച് പ​ഠി​ച്ച​ല്ല സി.​പി.​എ​മ്മി​നെ മ​ന​സ്സി​ലാ​ക്കു​ന്ന​ത്. പാ​ർ​ട്ടി​ക്കാ​ർ അ​വ​രോ​ട് എ​ങ്ങ​നെ പെ​രു​മാ​റു​ന്നു​വെ​ന്ന​ത് മ​ന​സ്സി​ലാ​ക്കി​യാ​ണ്. ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യു​ടെ പ്ര​സ്താ​വ​ന​യെ​ന്ന നി​ല​യി​ലാ​ണ് ഓ​രോ​രു​ത്ത​രു​ടെ​യും ജ​ന​ങ്ങ​ളോ​ടു​ള്ള പെ​രു​മാ​റ്റം വി​ല​യി​രു​ത്ത​പ്പെ​ടു​ക. അ​തു​കൊ​ണ്ട് ഇ​ക്കാ​ര്യ​ത്തി​ൽ സ​ജീ​വ ജാ​ഗ്ര​ത വേ​ണമെന്നും എം.എ. ബേബി പറഞ്ഞു.