രൂപയുടെ മൂല്യം ഇടിയുന്നതില്‍ ഇടപെടില്ലെന്ന് കേന്ദ്രമന്ത്രി

Union Minister will not interfere in rupee depreciation

 

ന്യൂഡല്‍ഹി: രൂപയുടെ മൂല്യം ഇടിയുന്നതില്‍ ഇടപെടില്ലെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍. വിപണി ശക്തികളാണ് രൂപയുടെ മൂല്യത്തെ നിശ്്ചയിക്കുന്നത്. നിരവധി ആഗോളകാര്യങ്ങള്‍ക്കും ഇതില്‍ പങ്കുണ്ടെന്നും പിയൂഷ് ഗോയല്‍ പറഞ്ഞു. രൂപയുടെ മൂല്യത്തകര്‍ച്ചയെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു കേന്ദ്രമന്ത്രി.

കയറ്റുമതി കൂട്ടാനും ഇറക്കുമതി നിയന്ത്രിക്കാനുമ്ുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ട്. ഇന്ത്യയിലേക്ക് നിക്ഷേപമെത്തിക്കാനുള്ള വഴികള്‍ സര്‍ക്കാര്‍ നോക്കുന്നുണ്ടെന്നും പിയൂഷ് ഗോയല്‍ പറഞ്ഞു. കഴിഞ്ഞ രണ്ട്, മൂന്ന് ദിവസമായി രൂപയുടെ മൂല്യം മെച്ചപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തുടര്‍ച്ചയായ രണ്ടാം ദിവസവും രൂപയുടെ മൂല്യത്തില്‍ പുരോഗതി രേഖപ്പെടുത്തിയിരുന്നു. വെള്ളിയാഴ്ച 95.60ത്തിലാണ് രൂപ വ്യാപാരം അവസാനിപ്പിച്ചത്. ക്രൂഡോയില്‍ വിലയിലുണ്ടായ ഇടിവും ആര്‍ബിഐയുടെ ഇടപെടലുമാണ് രൂപയുടെ മൂല്യത്തിലുണ്ടായ നേട്ടത്തിന് പിന്നിലെന്നാണ് വിലയിരുത്തല്‍.

നേരത്തെ രൂപയുടെ മൂല്യം ഇടിയുന്നതില്‍ ആശങ്കയുമായി സാമ്പത്തിക വിദഗ്ധരും നിക്ഷേപകരും വ്യവസായികളും ഉള്‍പ്പടെ രംഗത്തെത്തിയിരുന്നു. മൂല്യമിടുന്നത് സമ്പദ്‌വ്യവസ്ഥക്കുള്ള അപായസൂചനയാണെന്നാണ് ഇവര്‍ പറയുന്നത്. മുമ്പ് ഏഷ്യയിലെ ഏറ്റവും സുസ്ഥിരമായ കറന്‍സി എന്ന നിലയില്‍ നിന്ന് മോശമായ കറന്‍സിയായി രൂപ മാറിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *