പൊന്നാനിയിൽ തെരുവുനായ്ക്കളെ വന്ധ്യംകരിക്കും

പൊന്നാനി: പൊന്നാനി നഗരസഭയിലെയും പരിസര പ്രദേശങ്ങളിലെയും തെരുവുനായ്ക്കളെ വന്ധ്യംകരിക്കാൻ തീരുമാനമായി. ഒരു ദിവസം പത്ത് നായ്ക്കളെ വീതം വന്ധ്യംകരിക്കുന്ന തരത്തിലാണ് പദ്ധതി തയാറാക്കുന്നത്.
ആദ്യഘട്ടത്തിൽ 400 തെരുവുനായ്ക്കളെ വന്ധീകരിക്കുകയാണ് ലക്ഷ്യം. കൂടാതെ വന്ധ്യംകരിച്ച നായ്ക്കളുടെ പ്രാഥമിക പരിചരണം ഉറപ്പ് വരുത്താനുള്ള ഷെൽട്ടർ നിർമ്മിക്കാൻ അനുയോജ്യമായ സ്ഥലം കണ്ടെത്താനും തീരുമാനിച്ചു.
പതിനഞ്ച് സെൻ്റ് സ്ഥലമാണ് ആവശ്യമായി വരിക. നഗരസഭയിൽ നേരത്തെ തെരുവു നായ്ക്കളെ വന്ധ്യംകരിക്കൽ നടന്നിരുന്നെങ്കിലും തുടർച്ചയില്ലാതായതോടെ വീണ്ടും തെരുവുനായ്ക്കൾ വിഹരിക്കുകയായിരുന്നു.
