പുളിക്കലില്‍ പട്ടാപ്പകല്‍ ജ്വല്ലറിയിൽ മോഷണം; അന്വേഷണം ഊർജിതമാക്കി പൊലീസ്

പു​ളി​ക്ക​ലി​ലെ ജ്വ​ല്ല​റി​യി​ല്‍നി​ന്ന് വ​ള​ക​ള്‍ മോ​ഷ്ടി​ച്ച യു​വാ​വി​ന്റെ സി.​സി.​ടി.​വി ദൃ​ശ്യം

കൊ​ണ്ടോ​ട്ടി: പു​ളി​ക്ക​ല്‍ അ​ങ്ങാ​ടി​യി​ല്‍ പ​ട്ടാ​പ്പ​ക​ല്‍ ജ്വ​ല്ല​റി​യി​ല്‍ നി​ന്ന് സ്വ​ര്‍ണം മോ​ഷ്ടി​ച്ച സം​ഭ​വ​ത്തി​ല്‍ കൊ​ണ്ടോ​ട്ടി പൊ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. ചൊ​വ്വാ​ഴ്ച ഉ​ച്ച​ക്ക് പു​ളി​ക്ക​ലി​ലെ ക​ന​ക​മ​ഹ​ല്‍ എ​ന്ന ആ​ഭ​ര​ണ ശാ​ല​യി​ലെ​ത്തി​യ യു​വാ​വ് ര​ണ്ട് പ​വ​ന്‍ വ​രു​ന്ന മൂ​ന്ന് സ്വ​ര്‍ണ വ​ള​ക​ള്‍ കൈ​ക്ക​ലാ​ക്കി പു​റ​ത്ത് ബൈ​ക്കി​ല്‍ കാ​ത്തി​രു​ന്ന മ​റ്റൊ​രു യു​വാ​വി​നൊ​പ്പം ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ക​ട​യു​ട​മ​യു​ടെ പ​രാ​തി​യി​ല്‍ കേ​സെ​ടു​ത്ത കൊ​ണ്ടോ​ട്ടി പൊ​ലീ​സ് സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. മോ​ഷ​ണം ന​ട​ത്തി​യ ര​ണ്ട് യു​വാ​ക്ക​ളെ​യും അ​വ​ര്‍ സ​ഞ്ച​രി​ച്ച ബൈ​ക്കും കേ​ന്ദ്രീ​ക​രി​ച്ചു​ള്ള അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് കൊ​ണ്ടോ​ട്ടി പൊ​ലീ​സ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ കെ. ​അ​നു​ദാ​സ് അ​റി​യി​ച്ചു.

സ​മാ​ന​മാ​യ രീ​തി​യി​ല്‍ ര​ണ്ട് സം​ഭ​വ​ങ്ങ​ള്‍ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലും റി​പ്പോ​ര്‍ട്ട് ചെ​യ്തി​ട്ടു​ണ്ട്. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ ഒ​രു ജ്വ​ല്ല​റി​യി​ല്‍ നി​ന്ന് ര​ണ്ട് വ​ള​ക​ള്‍ ന​ഷ്ട​പ്പെ​ട്ടു. മ​റ്റൊ​രു സ്ഥാ​പ​ന​ത്തി​ല്‍ സ​മാ​ന​മാ​യ രീ​തി​യി​ല്‍ മോ​ഷ​ണ ശ്ര​മ​വു​മു​ണ്ടാ​യി. സ്വ​ര്‍ണം വാ​ങ്ങാ​നെ​ന്ന വ്യാ​ജേ​ന​യെ​ത്തി ക​ട​യി​ലു​ള്ള​വ​രെ ക​ബ​ളി​പ്പി​ച്ച് ആ​ഭ​ര​ണം കൈ​ക്ക​ലാ​ക്കി ക​ട​ന്നു ക​ള​യു​ക​യാ​ണ് സം​ഘം ചെ​യ്യു​ന്ന​ത്. ബൈ​ക്കി​ലെ​ത്തു​ന്ന ര​ണ്ട് യു​വാ​ക്ക​ളാ​ണ് സം​ഭ​വ​ത്തി​നു പി​ന്നി​ലെ​ന്ന് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ല്‍ വ്യ​ക്ത​മാ​യി​രു​ന്നു. സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ള്‍ ശേ​ഖ​രി​ച്ചും അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്. കോ​ഴി​ക്കോ​ട്ടെ സം​ഭ​വ​ങ്ങ​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ളും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്.