കിഫ്​ബി പണം പ്രചാരണത്തിനായി ചെലവിടുന്നു: കണക്ക്​ നിരത്തി ചെന്നിത്തല; മറുപടിയുമായി കിഫ്​ബി



തി​രു​വ​ന​ന്ത​പു​രം: മൂ​ന്നാം പി​ണ​റാ​യി സ​ര്‍ക്കാ​ര്‍ എ​ന്ന ല​ക്ഷ്യം വെ​ച്ച് ച​ട്ട​വി​രു​ദ്ധ​മാ​യി കി​ഫ്​​ബി​യു​ടെ പ​ണം സ​ർ​ക്കാ​ർ പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്ക്​ ചെ​ല​ഴി​ക്കു​ക​യാ​ണെ​ന്ന്​ കോ​ൺ​ഗ്ര​സ് നേ​താ​വ് ര​മേ​ശ്​ ചെ​ന്നി​ത്ത​ല. വി​ക​സ​ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കാ​യി മ​സാ​ല ബോ​ണ്ടു​ക​ള്‍ വ​ഴി 9.5 ശ​ത​മാ​നം പ​ലി​ശ​ക്കെ​ടു​ത്ത പ​ണ​മാ​ണ്​ വ​ക​മാ​റ്റു​ന്ന​ത്.

2018 മു​ത​ല്‍ 2021 വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍ ഏ​താ​ണ്ട് 102 കോ​ടി രൂ​പ​യാ​ണ് കി​ഫ്ബി ഫ​ണ്ടി​ല്‍ നി​ന്ന് പ​ര​സ്യ​ത്തി​നാ​യും സ​ര്‍ക്കാ​ര്‍ പ്ര​ച​ര​ണ​ത്തി​നാ​യും ചെ​ല​വാ​ക്കി​യ​ത്. ഇ​തി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് വ​ര്‍ഷ​മാ​യ 2020-21 സാ​മ്പ​ത്തി​ക വ​ര്‍ഷം മാ​ത്രം ചെ​ല​വ​ഴി​ച്ച​ത് ഏ​താ​ണ്ട് 75 കോ​ടി രൂ​പ​യാ​ണ്. പ്ര​മു​ഖ ചാ​ന​ലു​ക​ള​ട​ക്കം വി​വി​ധ മാ​ധ്യ​മ​ങ്ങ​ളി​ല്‍ സ്‌​പോ​ണ്‍സേ​ര്‍ഡ് ഉ​ള്ള​ട​ക്ക​ങ്ങ​ൾ വ​രു​ത്താ​നാ​യി ചെ​ല​വി​ട്ട​ത്​ 30 കോ​ടി​യാ​ണ്. കേ​ര​ളീ​യം എ​ന്ന മാ​മാ​ങ്ക​ത്തി​ന് മാ​ത്ര​മാ​യി 50 കോ​ടി രൂ​പ​യും ഇ​ക്കാ​ല​ത്ത് കി​ഫ്ബി ഫ​ണ്ടി​ല്‍ നി​ന്ന് ചെ​ല​വ​ഴി​ച്ചു.

ര​ണ്ടാം പി​ണ​റാ​യി സ​ര്‍ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ല്‍ വ​ന്ന​തി​നു ശേ​ഷം ആ​ദ്യ​ത്തെ മൂ​ന്നു സാ​മ്പ​ത്തി​ക വ​ര്‍ഷം മാ​ത്രം ഏ​താ​ണ്ട് 49 കോ​ടി രൂ​പ​യാ​ണ് സ​ര്‍ക്കാ​ര്‍ പ്ര​ച​ര​ണ പ​രി​പാ​ടി​ക​ള്‍ക്കാ​യി ചി​ല​വ​ഴി​ച്ച​ത്. 2024ലെ ​ആ​ദ്യ​ത്തെ ആ​റു​മാ​സം മാ​ത്രം അ​ഞ്ചു കോ​ടി​യും ചെ​ല​വ​ഴി​ച്ചി​ട്ടു​ണ്ട്. 2025-26 സാ​മ്പ​ത്തി​ക വ​ര്‍ഷ​ത്തെ ക​ണ​ക്കു​ക​ള്‍ ല​ഭ്യ​മാ​യി​ട്ടി​ല്ല. പ​ക്ഷേ, ല​ഭി​ച്ച വി​വ​ര​മ​നു​സ​രി​ച്ച് 150 കോ​ടി​യി​ലേ​റെ രൂ​പ ഈ ​കാ​ല​ഘ​ട്ട​ത്തി​ലെ സ​ര്‍ക്കാ​ര്‍ പ്ര​ചാ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​ക​യി​രു​ത്തി​യി​ട്ടു​ണ്ടെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

2023-24 സാ​മ്പ​ത്തി​ക വ​ര്‍ഷം സ്വ​കാ​ര്യ വ്യ​ക്തി​ക​ൾ​ക്ക് വ​ന്‍തു​ക​യാ​ണ് കി​ഫ്ബി ഫ​ണ്ടി​ല്‍ നി​ന്ന് ന​ല്‍കി​യ​ത്. ഇ​ത് എ​ന്തി​ന് ന​ല്‍കി എ​ന്നു സ​ര്‍ക്കാ​രും കി​ഫ്ബി ഉ​ന്ന​തോ​ദ്യോ​ഗ​സ്ഥ​രും വി​ശ​ദീ​ക​രി​ക്ക​ണം. തി​ല​ക​ന്‍ എ​ന്ന​യാ​ള്‍ക്ക് 1.12 കോ​ടി​യും രാ​ധാ​കൃ​ഷ്ണ​ന്‍ എ​ന്ന​യാ​ള്‍ക്ക് 1.03 കോ​ടി രൂ​പ​യും സു​രേ​ഷ് എ​ന്ന​യാ​ള്‍ക്ക് 1.46 കോ​ടി രൂ​പ​യും വി​ജ​യ​കു​മാ​ര്‍ എ​ന്ന​യാ​ള്‍ക്ക് 1.63 കോ​ടി രൂ​പ​യും ന​ല്‍കി​യ​താ​യി ക​ണ​ക്കി​ല്‍ കാ​ണി​ക്കു​ന്നു. വേ​റെ​യും വ്യ​ക്തി​ക​ൾ​ക്ക് ല​ക്ഷ​ങ്ങ​ൾ ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും ചെ​ന്നി​ത്ത​ല വ്യ​ക്​​ത​മാ​ക്കി.

ചെന്നിത്തലക്ക്​ മറുപടിയുമായി കിഫ്​ബി

തി​രു​വ​ന​ന്ത​പു​രം: കോ​ൺ​ഗ്ര​സ്​ നേ​താ​വ്​ ര​മേ​ശ്​ ചെ​ന്നി​ത്ത​ല​യു​ടെ ആ​രോ​പ​ണ​ങ്ങ​ൾ​ക്ക്​ മ​റു​പ​ടി​യു​മാ​യി കി​ഫ്​​ബി. സം​സ്ഥാ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​സൗ​ക​ര്യ വി​ക​സ​ന​ത്തി​നു​ള്ള ഫ​ണ്ട് ക​ണ്ടെ​ത്തു​ക എ​ന്ന​താ​ണ് പ്രാ​ഥ​മി​ക​മാ​യി കി​ഫ്ബി​യി​ൽ നി​ക്ഷി​പ്ത​മാ​യ ചു​മ​ത​ല. ഇ​തി​നാ​യി ധ​ന​കാ​ര്യ വി​പ​ണി​യി​ൽ കി​ഫ്ബി​യു​ടെ വി​ശ്വാ​സ്യ​ത ഉ​ണ്ടാ​ക്കി​യെ​ടു​ക്കു​ക​യും അ​ത് നി​ല​നി​ർ​ത്തു​ക​യും ചെ​യ്യേ​ണ്ട​തു​ണ്ട്. അ​ത​നു​സ​രി​ച്ചാ​ണ് ക്രെ​ഡി​റ്റ് റേ​റ്റി​ങ് ഏ​ജ​ൻ​സി​ക​ൾ കി​ഫ്ബി​യെ റേ​റ്റ് ചെ​യ്യു​ന്ന​ത്. അ​ഡ്വ​ർ​ടൈ​സി​ങ്ങി​നും മാ​ർ​ക്ക​റ്റി​ങ്ങി​നു​മാ​യി ഉ​ദ്ദേ​ശ്യ ല​ക്ഷ്യ​ങ്ങ​ൾ നേ​ടി​യെ​ടു​ക്കു​ന്ന​തി​ന് ആ​നു​പ​തി​ക​മാ​യി പ​ണം ചെ​ല​വ​ഴി​ക്കു​ന്നു​മു​ണ്ട്.

ഇ​തോ​ടൊ​പ്പം പ്ര​ധാ​ന അ​ടി​സ്ഥാ​ന​സൗ​ക​ര്യ വി​ക​സ​ന പ​ദ്ധ​തി​ക​ളെ കു​റി​ച്ച് പൊ​തു​ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ബോ​ധ​വ​ത്ക​ര​ണം ഉ​ണ്ടാ​ക്കേ​ണ്ട​തു​ണ്ട്.

ചി​ല വ്യ​ക്തി​ക​ളു​ടെ പേ​രെ​ടു​ത്ത് പ​റ​ഞ്ഞ് അ​വ​രു​ടെ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് കി​ഫ്ബി പ​ണം കൈ​മാ​റ്റം ചെ​യ്ത​താ​യി ര​മേ​ശ് ചെ​ന്നി​ത്ത​ല ആ​രോ​പി​ക്കു​ന്നു. ഇ​വ​രെ​ല്ലാം പി.​ഡ​ബ്ല്യു.​ഡി​യു​ടെ അം​ഗീ​കൃ​ത ക​രാ​റു​കാ​രാ​ണെ​ന്നും കി​ഫ്ബി വാ​ർ​ത്താ​കു​റി​പ്പി​ൽ വി​ശ​ദീ​ക​രി​ക്കു​ന്നു.